Film News

കോടിക്കണക്കിന് കാശ് കൊടുക്കാന്‍ മാത്രം എന്താണ് ചെയ്യുന്നത്!! താരങ്ങള്‍ക്ക് ആവശ്യത്തിന് കാശ് കൊടുത്താല്‍ മതി-ഷൈന്‍ ടോം ചാക്കോ

മലയാളത്തിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനാണ് നടന്‍ ഷൈന്‍ ടോം ചാക്കോ. പലപ്പോഴും അഭിമുഖങ്ങളിലെ വെളിപ്പെടുത്തലുകള്‍ ഷൈനിനെ വിവാദത്തില്‍പ്പെടുത്താറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ പുതിയ പരാമര്‍ശമാണ് ശ്രദ്ധേയമാകുന്നത്. സിനിമ മേഖലയിലെ താരങ്ങളുടെ പ്രതിഫലത്തെക്കുറിച്ചാണ് ഷൈന്റെ വെളിപ്പെടുത്തല്‍. പുതിയ സിനിമയായ മഹാറാണിയുടെ പ്രമോഷന്റെ ഭാഗമായുള്ള അഭിമുഖത്തിലാണ് ഷൈനിന്റെ പരാമര്‍ശം.

സിനിമ മേഖലയിലെ താരങ്ങളുടെ പ്രതിഫലത്തെക്കുറിച്ചാണ് താരം പറയുന്നത്. സിനിമ നന്നായാലും മോശമായാലും അതിന്റെ എല്ലാ ഗുണവും താരങ്ങള്‍ക്കാണെന്ന് ഷൈന്‍ പറയുന്നു. താരങ്ങള്‍ പ്രതിഫലം കൂട്ടുന്നത് അവരെ നശിപ്പിക്കുന്നത് തുല്യമാണെന്നാണ് ഷൈന്‍ പറയുന്നത്.

പടം നന്നായാലും മോശമായാലും അതില്‍ അഭിനയിക്കുന്നവര്‍ക്ക് മാത്രമാണ് ഗുണം. ഒരുപാട് വര്‍ക്കേഴ്‌സ് ഒരു സിനിമയ്ക്ക് വേണ്ടി അധ്വാനിക്കുന്നുണ്ട്. ഒരു ഹിറ്റ് ഉണ്ടാകുന്നത് ഒരാളില്‍ നിന്ന് മാത്രമല്ല. അതിന്റെ എല്ലാ സുഖങ്ങളും അനുഭവിക്കുന്നത് താരങ്ങള്‍ തന്നെയാണ്.

വര്‍ക്ക് ചെയ്യുന്നവര്‍ക്ക് ചിലപ്പോള്‍ ഒരു നൂറ് രൂപ പോലും കിട്ടുന്നില്ല. സംവിധായകരും അഭിനേതാക്കളും മാത്രമല്ല വേറേയും ഒരുപാട് പേരുണ്ട് സിനിമയില്‍. കലാകാരന്‍മാര്‍ക്ക് കാശ് കൂടുതല്‍ കൊടുക്കുന്നത് ഒരു തരത്തില്‍ അവരെ നശിപ്പിക്കുന്നതിന് തുല്യമാണ്. എല്ലാവര്‍ക്കും ആവശ്യത്തിന് കാശ് കൊടുത്താല്‍ മതി. കോടിക്കണക്കിന് കാശ് കൊടുക്കാന്‍ മാത്രം എന്താണ് ചെയ്യുന്നതെന്നും ഷൈന്‍ ടോം ചാക്കോ ചോദിക്കുന്നു.

Anu