കല്യാണം കഴിച്ചു ഒരു കൊച്ചുണ്ടായി..എല്ലാം മറന്നുപോയി!! ഇനി ആദ്യം മുതല്‍ പഠിക്കണം- ഷൈന്‍ ടോം ചാക്കോ

വിവാദങ്ങളുടെ തോഴനാണ് നടന്‍ ഷൈന്‍ ടോം ചാക്കോ. സഹസംവിധായകനില്‍ നിന്നും ശ്രദ്ധേയനായ യുവതാരമായി മാറിയ താരമാണ് ഷൈന്‍. വ്യത്യസ്ത നിലപാടുകളും അഭിപ്രായങ്ങളും ഷൈനിനെ നിരന്തരം വിവാദങ്ങളില്‍ പെടുത്താറുണ്ട്.

ഇപ്പോളിതാ ഷൈന്റെ പുതിയ അഭിമുഖമാണ് ശ്രദ്ധേയമാകുന്നത്. പുതിയ ചിത്രം അടിയുടെ പ്രൊമോഷന്‍ അഭിമുഖത്തിനിടെയാണ് താരത്തിന്റെ വ്യക്തിജീവിതവും കടന്നുവന്നത്. താരം ആദ്യമായി കുഞ്ഞിനെ കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ്.

അവതാരക അടിയുടെ ടീസര്‍ കണ്ടു എന്ന് താരത്തിനോട് പറയുന്നു, അപ്പോള്‍ എങ്ങിനെ ഉണ്ടായിരുന്നു കല്യാണം, എനിക്ക് ഒരു പെണ്‍കുട്ടിയോട് പെരുമാറാന്‍ അറിയില്ല എന്ന് മനസിലായില്ലേ, അഹാന താലികെട്ടാന്‍ പഠിപ്പിച്ചു, എന്നാല്‍ കെട്ടിപ്പിടിക്കാന്‍ മാത്രം പഠിപ്പിച്ചില്ല എന്നാണ് ഷൈന്‍ പറയുന്നത്.

തനിക്ക് സ്ത്രീകളോട് ഇടപഴകി പരിചയം ഇല്ല. കല്യാണം കഴിച്ചു ഒരു കൊച്ചുണ്ടായി എന്ന് മാത്രമേയുള്ളു. എല്ലാം മറന്നുപോയി. ഇനി ആദ്യം മുതല്‍ പഠിക്കണമെന്ന് ഷൈന്‍ പറയുന്നു.

ഇതുവരെ ചേട്ടന്‍ കുഞ്ഞിന്റെ കാര്യം ഷൈന്‍ ചേട്ടന്‍ ആരോടും പറഞ്ഞിട്ടില്ലല്ലോ എന്ന് അവതാരക ചോദിക്കുന്നു. കൊച്ചിന്റെ കാര്യം എന്തിനാണ് പറയേണ്ടത് എന്നാണ് ഷൈന്‍ മറുപടിയായി ചോദിക്കുന്നത്.

മാത്രമല്ല, കുഞ്ഞ് സന്തോഷം ആയി ഇരിക്കുന്നു. സിയല്‍ എന്നാണ് കുഞ്ഞിന്റെ പേര്. അവര്‍ ഈ ഭൂഖണ്ഡത്തിലെ ഇല്ല. അല്ലെങ്കിലും സെപ്പറേറ്റഡ് ആയി കഴിഞ്ഞാല്‍ കുട്ടികള്‍ ഏതെങ്കിലും ഒരു സൈഡില്‍ മാത്രം നിന്ന് വളരുന്നതാണ് നല്ലത്.

അല്ലെങ്കില്‍ പത്തുദിവസം അവിടെ നിന്നിട്ട് ഇവിടുത്തെ കുറ്റവും ഇവിടെ നിന്ന് അവിടുത്തെ കുറ്റവും കേട്ട് വളരേണ്ടി വരുന്ന കുട്ടി കണ്‍ഫ്യൂസ്സ് ആയി പോകും. ഒരു സൈഡിലെ കുറ്റം മാത്രം കേട്ട് വളര്‍ന്നാല്‍ നല്ലതാണ്. അല്ലെങ്കില്‍ കുഞ്ഞ് കണ്‍ഫ്യൂസ്ഡ് ആയി പോകും.

എല്ലാവരും കുറ്റം പറയും എന്നല്ല, പക്ഷേ നമ്മള്‍ ആരുടേയും കുറ്റം പറയില്ലല്ലോ. സ്ത്രീ ഭൂമി അല്ലെ എല്ലാവരും ചവിട്ടി നടക്കുകയല്ലേ സഹിക്കേണ്ടി വരും. എനിക്ക് വിഷമം ഒന്നുമില്ല എന്നും ഷൈന്‍ പറയുന്നു.

എല്ലാവരും സമാധാനത്തോടെ ജീവിക്കുകയല്ലേ, നമ്മള്‍ അതില്‍ സന്തോഷിക്കുകയാണ് വേണ്ടത്. ഓരോ കാമുകിമാരും കല്യാണം കഴിച്ചു പോകുമ്പോള്‍ പഞ്ചാബി ഹൗസിലെ കൊച്ചിന്‍ ഹനീഫാ നില്‍ക്കുന്ന പോലെയാണ് ഇയാളുടെ നില്‍പ്പ്. ഉള്ളില്‍ നല്ല സങ്കടം ഉള്ള മനുഷ്യര്‍ ഉണ്ട്. അത് പുറത്ത് അറിയിക്കാതിരിക്കാന്‍ ഉള്ള തത്രപ്പാട് ആണ് ജീവിതം എന്നൊക്കെയാണ് ആരാധകരുടെ കമന്റുകള്‍.

Anu

Recent Posts

ജാസ്മിന് DYFIയുടെ ആദരവ്; പരിപാടിക്കിടയിൽ കാലിൻമേൽ കാല് കയറ്റി വെച്ചതിനെതിരെയും വിമർശനം

ബിഗ് ബോസ് മലയാളം സീസൺ 6 ൽ ഏറ്റവും കൂടുതൽ വിമർശനങ്ങൾ നേരിട്ട ഒരു മത്സരാർത്ഥി ആയിരുന്നു ജാസ്മിൻ ജാഫർ,…

31 mins ago

ജയം രവിക്കൊപ്പമുള്ള ഫോട്ടോകളെല്ലാം ആരതി രവി സോഷ്യൽ മീഡിയയിൽ നിന്ന് നീക്കിയിട്ടുണ്ട്

തെന്നിന്ത്യൻ സിനിമാ ലോകത്തെ പ്രിയ ദമ്പതികളായിരുന്നു ജയം രവിയും ഭാര്യ ആരതി രവിയും. എന്നാൽ കഴിഞ്ഞ ​ദിവസങ്ങളിലാണ് ഇരുവരും വിവാഹ…

35 mins ago

ഇപ്പോള്‍ ഒരു 55 വയസ് തോന്നുന്നു, സാധികയുടെ ചിത്രത്തിന് നേരെ വിമർശനം

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായിട്ടുള്ള നടിയാണ് സാധിക വേണു ഗോപാല്‍. സിനിമയിലും അഭിനയിച്ചിട്ടുണ്ടെങ്കിലും സാധികയെ മലയാളികള്‍ അടുത്തറിയുന്നത് ടെലിവിഷനിലൂടെയാണ്. അവതാരകയായും…

52 mins ago

പകർച്ചവ്യാധി പ്രതിരോധത്തിന് പ്രത്യേക ആക്ഷൻ പ്ലാനുമായി സംസ്ഥാന സർക്കാർ

സംസ്ഥാനത്ത് പകർച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി ജൂലൈ മാസത്തേക്ക് ആരോഗ്യവകുപ്പ് പ്രത്യേക ആക്ഷൻ പ്ലാൻ രൂപീകരിക്കുമെന്ന് വ്യക്തമാക്കി മന്ത്രി വീണാ ജോർജ്.…

1 hour ago

സ്റ്റീഫൻ നെടുമ്പള്ളിയുടെ   സീനൊക്ക് കാലൻ പോത്തുമായി വരുന്ന ഇമേജ് സൃഷ്ട്ടിക്കുന്നുണ്ട്! അങ്ങനൊന്നും താൻ ചിന്തിച്ചില്ല; ‘ലൂസിഫറി’ന് കുറിച്ച് മുരളി ഗോപി

നടൻ പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്യ്ത മോഹൻലാൽ ചിത്രമായിരുന്നു 'ലൂസിഫർ', ഈ ചിത്രത്തിന്റെ തിരകഥ രചിച്ചത് മുരളി ഗോപി…

1 hour ago

കാവ്യയുടെ ചില സ്വഭാവങ്ങൾ ഒക്കെ എനിക്കും ഉണ്ട്, സാന്ദ്ര തോമസ്

മലയാള സിനിമയിലെ കരുത്തുറ്റ സ്ത്രീ സാന്നിധ്യമാണ് സാന്ദ്ര തോമസിന്റേത്. നടി കൂടിയായ സാന്ദ്ര തോമസ് മലയാള സിനിമയില്‍ സ്ത്രീകള്‍ അധികം…

2 hours ago