താൻ കാത്തിരുന്ന് കല്യാണ൦ കഴിക്കണമെന്ന് കരുതിയിട്ടില്ല! പുതിയ ഒരു ബന്ധം പേടി, ഷൈൻ ടോം ചാക്കോ

എന്തും വെട്ടി തുറന്നു പറയുന്ന ഒരു നടനാണ് ഷൈൻ ടോം ചാക്കോ, ഇപ്പോൾ താരം         അഭിനയിക്കുന്ന നൂറാമത്തെ ചിത്രമായ  ‘വിവേകാനന്ദൻ വൈറലാണ്’  വൈകാതെ തിയറ്ററുകളിലേക്ക്  റിലീസ് ആകുകയാണ്.  ഈ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് പ്രൊമോഷന്‍ തിരക്കുകളിലാണ് ഇപ്പോൾ  നടൻ ,ഈ പ്രൊമോഷൻ  അഭിമുഖങ്ങളിലോക്കെ  തന്റെ വിശേഷങ്ങളും ദാമ്പത്യ ജീവിതത്തെ കുറിച്ചുമടക്കം നിരവധി കാര്യങ്ങള്‍ ഷൈന്‍ തുറന്ന് സംസാരിച്ചിരുന്നു. അതില്‍ പ്രധാനമായും  സ്ത്രീ-പുരുഷ സമത്വത്തെ കുറിച്ചും വേര്‍തിരിവിനെ കുറിച്ചുമൊക്കെ  നടൻ   പറഞ്ഞ കാര്യങ്ങളാണ്  വൈറലാവുന്നത് . വീണിടത്ത് നിന്ന് എഴുന്നേറ്റ് നടക്കുന്നത് നമ്മളെല്ലാവരും ചെറിയ പ്രായത്തില്‍ തന്നെ പഠിക്കുന്നത്ല്ലേ . ഇതൊക്കെ തന്നെയാണ് എല്ലാവരുടെയും ജീവിതത്തിലും സംഭവിക്കുന്നത് എന്നും ഷൈൻ പറയുന്നു . പുതിയൊരു ബന്ധത്തിലേക്ക് പോകുമ്പോഴും തനിക്ക് പേടി   തന്നെയാണ്. കാരണം ഇതിന്റെയൊക്കെ പ്രശ്‌നക്കാരന്‍ താൻ തന്നെയാണ്. രണ്ട് കൈയും കൂട്ടി മുട്ടുമ്പോഴാണ് ശബ്ദം ഉണ്ടാകുന്നതെന്ന് പറയുമെങ്കിലും അവര്‍ ഒച്ച ഉണ്ടാക്കുമ്പോള്‍ നമ്മള്‍ മിണ്ടാതിരിക്കണം എന്ന് പറയും പക്ഷെ  താനത്  ചെയ്തില്ല  , ശരിക്കും കല്യാണം കഴിച്ചു ഒരു റിലേഷന്‍ഷിപ്പില്‍ ആയിരിക്കാന്‍ താല്പര്യമുള്ള ആളല്ല താൻ ,  പക്ഷേ അതൊക്കെ സംഭവിച്ചു പോകുന്നതാണ് എന്നും ഷൈൻ പറഞ്ഞു .

തന്നെ സംബന്ധിച്ച് സ്‌നേഹം എന്നുള്ളത് എല്ലാവരോടും ഒരുപോലെയാണ്. പക്ഷേ സ്‌നേഹവും, പ്രണയവും രണ്ടാണ്. സ്‌നേഹം ഒന്നും ആഗ്രഹിക്കാത്തതാണ് . എന്നാല്‍ പ്രണയം സ്വന്തമാക്കി വെക്കണമെന്ന് ആഗ്രഹിക്കുന്നതാണ്. തന്റെ  പ്രണയവും വിവാഹവും ഒക്കെ സംഭവിച്ചു പോകുന്നതാണ്. അല്ലാതെ താൻ  കാത്തിരുന്ന കല്യാണം കഴിക്കണമെന്ന് കരുതിയ ആളൊന്നുമല്ല. നമ്മള്‍ ഭൂമിയിലേക്ക് വരുന്നതും പോകുന്നതും ഒറ്റയ്ക്കാണ്. എന്നാല്‍ ഇതിനിടയില്‍ ചില റിലേഷന്‍ഷിപ്പിലേക്ക് നമ്മള്‍ അറിയാതെ എത്തിപ്പെടുന്നതാണ്. അത് ആഗ്രഹം കൊണ്ട് ഉണ്ടാകുന്നതുമാണ്. ദൈവങ്ങള്‍ ഒന്നും കഴിച്ചിട്ടില്ല, കല്യാണം കഴിച്ചിരുന്നെങ്കില്‍ അവര്‍ ദൈവങ്ങള്‍ ആവില്ലല്ലോ എന്നും ഷൈന്‍ ചോദിക്കുന്നു. യേശു ക്രിസ്തു, സ്ത്രീകളുമായി കമ്പനി ഉള്ള ആളാണ്. എന്നിട്ടും കല്യാണം കഴിച്ചില്ലല്ലോ. സ്ത്രീകളുമായി ഒരാളെ പിടിക്കപ്പെടുമ്പോള്‍ അയാളെ മോശക്കാരനായി കാണുന്നു. സ്ത്രീ എന്താ അത്ര മോശപ്പെട്ട സാധനമാണോ.

പിന്നെന്ത് കൊണ്ടാണ് നാല് സ്ത്രീകളുമായി താൻ  അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ അത്ര മോശം കാര്യമായി പത്രക്കാര്‍ വാര്‍ത്തയാക്കിയതെന്ന് നടന്‍ ചോദിക്കുന്നു. അപ്പോൾ എവിടെ പോയി ഈ ഫെമിനിസ്റ്റുകളൊക്കെ,അവർക്കെതിരെ പറയുമ്പോൾ മാത്രം പൊക്കാനുള്ളതല്ല ഫെമിനിസം എന്നും  അവർക്കെതിരെ പറയുന്നത് എന്താണെന്ന് പറയാനുള്ള ബോധം അവർക്ക് ശരിക്കും ഉണ്ടാകണം എന്നും ഷൈൻ പറയുന്നു. അത് ഇവിടുത്തെ സ്ത്രീകൾ തന്നെയാണ് കൂടുതലും പറഞ്ഞിട്ടുള്ളത്. കൊലക്കേസ് ആണെങ്കിലും രക്ഷപ്പെടുത്താം പക്ഷേ പെണ്ണ് കേസ് എന്ന് പറയുന്നത് അത്ര മോശപ്പെട്ട കാര്യമാണ്. ആണാണെങ്കിലും പെണ്ണാണെങ്കിലും പെണ്ണിൽ നിന്നു തന്നെയല്ലേ ഉണ്ടാവുന്നത്. ആണും വേണം എന്നാലും പെണ്ണിൽ  നിന്നു തന്നെയല്ലേ ഉണ്ടാവുന്നത്.  ഇവിടുത്തെ ഉന്നത വിദ്യാഭ്യാസമുള്ള ആളുകളാണ് ഇങ്ങനെയൊക്ക സംസാരിക്കുന്നത്. അപ്പോൾ അവര് പഠിക്കുന്നത് വിദ്യാഭ്യാസമല്ല വെറും ആഭാസമാണ്  ഷൈൻ ടോം ചാക്കോ പറയുന്നു.

Sreekumar

Recent Posts

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

1 hour ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

3 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

3 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

3 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

3 hours ago

ജാസ്മിനെ അവൾ വിശ്വസിച്ചവർ തന്നെ ചതിച്ചു, സായി കൃഷ്ണ

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…

3 hours ago