നടിമാരെ റാഗ് ചെയ്യുമോ…? ഞാന്‍ അത്ര കംഫര്‍ട്ടബിള്‍ അല്ല..!! – ഷൈന്‍ ടോം ചാക്കോ

മലയായ സിനിമയുടെ യുവതാരനിരയില്‍ ഏറെ ആരാധകരുള്ള നടനായി ഷൈന്‍ ടോം ചാക്കോ മാറുകയാണ്. ചെയ്യുന്നതെല്ലാം നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രങ്ങള്‍ ആണെങ്കില്‍പോലും താരത്തിന്റെ അഭിനയം വാക്കുകള്‍ക്ക് അതീതമാണെന്നാണ് ആരാധകര്‍ പറയുന്നത്. വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും തന്റെ അഭിനയ മികവിലൂടെ മറുപടി കൊടുക്കുന്ന വ്യക്തിയാണ് ഷൈന്‍. താരത്തിന്റെതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം ഭീഷ്മപര്‍വ്വമാണ്. മൈക്കിള്‍ അപ്പന്റെ പിള്ളേരില്‍ പീറ്റര്‍ എന്ന ഷൈന്‍ ടോം ചാക്കോയുടെ കഥാപാത്രം

ഒന്ന് വേറിട്ട് തന്നെ നിന്നു. ഇപ്പോഴിതാ അദ്ദേഹത്തിന്റെ വരാനിരിക്കുന്ന ചിത്രം ബിസ്റ്റിന്റെ ആവേശത്തിലാണ് ആരാധകര്‍. വിജയ് ചിത്രത്തിലും വില്ലനായി തന്നെയാണ് ഷൈന്‍ എത്തുന്നത് എന്നാണ് വിവരം. തമിഴ് സിനിമാ രംഗത്തെ തന്നെ ഇളക്കിമറിക്കാന്‍ ഒരുങ്ങിയ ബീസ്റ്റ് എന്ന ചിത്രത്തില്‍ പ്രിയപ്പെട്ട താരം ഷൈന്‍ ഉണ്ടെന്ന് മലയാളികള്‍ അഭിമാനത്തോടെ പറയും. സോഷ്യല്‍ മീഡിയ മുഴുവന്‍ താരത്തിന്റെ അഭിമുഖങ്ങളും അതിന്റെ പ്രസക്ത ഭാഗങ്ങളും കൊണ്ട്

നിറയുകയാണ്. ഇപ്പോഴിതാ ഒരു പ്രമുഖ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ തന്റെ കൂടെ അഭിനയിച്ച നായികമാരെ കുറിച്ച് പറഞ്ഞ ഷൈനിന്റെ വാക്കുകളാണ് ശ്രദ്ധ നേടുന്നത്..കൂടെ അഭിനയിച്ചതില്‍ ഏറ്റവും കംഫര്‍ട്ടബിള്‍ ആയിട്ടുള്ള നടിയെ കുറിച്ച് ചോദിച്ചപ്പോള്‍ വളരെ വ്യത്യസ്തമായൊരു ഉത്തരമാണ് താരം നല്‍കിയത്… .ഐശ്വര്യ ലക്ഷ്മി, അഹാന, രജിഷ തുടങ്ങിയ നടിമാരുടെ കൂടെയെല്ലാം അഭിനയിച്ചിട്ടുണ്ട് എങ്കിലും ആരും തനിക്ക് അത്ര കംഫര്‍ട്ടബിളായൊന്നും

തോന്നിയിട്ടില്ല എന്ന് തന്നെയാണ് അദ്ദേഹം തുറന്ന് പറഞ്ഞത്. മാത്രമല്ല ചിലപ്പോള്‍ അവരോട് ദേഷ്യം വരികയും പിണങ്ങുകയും ചെയ്യാറുണ്ട്.. അതിന് തക്കതായ കാരണം എന്താണെന്നും അദ്ദേഹം അഭിമുഖത്തില്‍ വ്യക്തമാക്കുന്നുണ്ട്. അഭിനയിക്കുന്ന സമയത്ത് അവര്‍ ശ്രദ്ധിക്കാതിരിക്കുമ്പോഴാണ് തനിക്ക് ദേഷ്യം വരുന്നത് എ്ന്നാണ് അദ്ദേഹം പറയുന്നത്. അത് ചിലപ്പോള്‍ എന്റെ പ്രായത്തിന്റെ കൂടി കുഴപ്പാമാകാം എന്നും ഷൈന്‍ പറയുന്നു. അവരെ റാഗ് ചെയ്യാറില്ലെന്നും നടന്‍ കൂട്ടിച്ചേര്‍ക്കുന്നു.

 

Rahul

Recent Posts

ഒരിക്കിലും നടക്കരുതായിരുന്നു!! ആ മാന്യവ്യക്തിയോട് മാപ്പുചോദിക്കുന്നു, അംഗരക്ഷകര്‍ തള്ളിമാറ്റിയ ആരാധകനെ ചേര്‍ത്തിപിടിച്ച് നാഗാര്‍ജുന

തന്റെ അംഗരക്ഷകന്‍ മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…

4 hours ago

വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി!! കൂട്ടുകാര്‍ക്കൊപ്പം മെഹന്ദി കളര്‍ഫുളാക്കി മീര നന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…

4 hours ago

‘മണിയന്‍ ചിറ്റപ്പനായി സുരേഷ് ഗോപി!! ഗഗനചാരി ടീം വീണ്ടും ഒന്നിക്കുന്നു

അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…

5 hours ago

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

6 hours ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

8 hours ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

10 hours ago