ബോധപൂർവം അതിൽ കുറച്ചു മസാല കൂടി ചേർത്ത് എന്നാൽ അല്ലേ വൈറൽ ആകൂ, അഭിമുഖങ്ങളെ കുറിച്ച് ഷൈൻ

മലയാള സിനിമാ പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ നടനാണ് ഷൈൻ ടോം ചാക്കോ.  താരം പങ്കെടുക്കുന്ന പല അഭിമുഖങ്ങളിലെയും സംസാരമൊക്കെ പ്രേക്ഷകരെഒരുപാട്ആ കർഷിക്കുന്ന ഒന്നാണ്. ഇന്റർവ്യൂ സ്റ്റാർ എന്ന് പോലുമാണ് ആരാധകർ ഷൈൻ ടോം ചാക്കോയെ വിശേഷിപ്പിക്കുന്നത്. എന്നാല്‍ സിനിമ മാര്‍ക്കറ്റ് ചെയ്യുന്നത് പോലെ അഭിമുഖങ്ങള്‍ വൈറലാവാന്‍ വേണ്ടിയാണ് താൻ അങ്ങനെ സംസാരിച്ച് തുടങ്ങിയത് എന്നാണ്  നടനിപ്പോള്‍ പറയുന്നത്. ശരിക്കും തന്റെ സ്വഭാവം അതുപോലെയൊന്നുമല്ല. പക്ഷേ സിനിമ കാണാന്‍ വേണ്ടിയാണ് ഇങ്ങനൊരു പ്രകടനത്തിലേക്ക് താനെത്തിയതെന്നാണ് മലയാളത്തിലെ ഒരു വാർത്താ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിൽ പറയുന്നു . പൊതുവേ ഒന്നും മിണ്ടാതെ ഇരിക്കുന്ന റിസര്‍വേഡ് ആയിട്ടുള്ള ആളായിരുന്നു ഞാന്‍. അഭിമുഖം  കൊടുക്കാന്‍ തുടങ്ങിയ സമയത്ത് അധികം ആളുകളിലേക്ക് അത് എത്തുന്നുണ്ടായിരുന്നില്ല. പിന്നെ അത് രസകരമാക്കിയപ്പോള്‍ ആളുകള്‍ എന്റെ അഭിമുഖം  കാണാന്‍ തുടങ്ങി. ഓരോ ഇന്റര്‍വ്യൂ കൊടുക്കുന്നതും അത് വേഗം ആളുകളിലേക്ക് എത്താന്‍ വേണ്ടിയാണ്. അപ്പോള്‍ ഇന്റര്‍വ്യൂ എന്റര്‍ടെയിന്‍മെന്റ് ആക്കിയാലേ നടക്കുകയുള്ളുവെന്ന് തോന്നിയിട്ടാണ് താനങ്ങനെ സംസാരിച്ച് തുടങ്ങിയതെന്നാണ് ഷൈന്‍ പറയുന്നത്. സിനിമ മാര്‍ക്കറ്റ് ചെയ്യാന്‍ വേണ്ടിയാണ് ഇന്റര്‍വ്യൂ കൊടുക്കുന്നത്. അത് ആളുകളില്‍ എത്തിക്കാന്‍ രസകരമാക്കണം. ഇന്റര്‍വ്യൂ രസകരമാക്കിയപ്പോള്‍ ആളുകള്‍ കണ്ട് തുടങ്ങി.

പണ്ട് നമ്മള്‍ വരുന്ന സമയത്തെ ഇന്റര്‍വ്യൂ എന്ന് പറയുന്നത് ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് മറുപടി പറയുക എന്നത് മാത്രമായിരുന്നു. പിന്നീട് അതിനെ കോണ്‍വര്‍സേഷന്‍ ആക്കിയപ്പോഴാണ് ആളുകള്‍ക്ക് താല്‍പര്യം തോന്നി തുടങ്ങിയത്. ആ സംഭാഷണം കുറച്ച് കൂടി രസകരമാക്കാന്‍ വേണ്ടിയാണ് അഭിമുഖങ്ങളില്‍ ആക്ഷന്‍ കൂടി ചേര്‍ക്കുന്നത്. ബോധപൂര്‍വ്വം  അതിൽ കുറച്ച് മസാലയൊക്കെ ചേര്‍ത്തു. എന്നാൽ അല്ലേ  വൈറൽ ആകൂ ,  ഇത്രയധികം അഭിമുഖങ്ങള്‍ കൊടുക്കുമ്പോള്‍ വളരെ അച്ചടക്കത്തോടെ ഇരുന്ന് സംസാരിക്കുന്നത് കാണുമ്പോള്‍ ആളുകള്‍ക്ക് ബോറടിക്കും. അതുകൊണ്ടാണ് അങ്ങനൊരു മാറ്റം വരുത്തിയത്. പിന്നെ അഭിമുഖം എടുക്കാന്‍ വരുന്ന കുട്ടികളും ഒരു ചിറ്റ് ചാറ്റ് ഷോ പോലെയാണ് ഉദ്ദേശിക്കുന്നത്. അല്ലാതെ അഭിമുഖമായിട്ടല്ല.  അത് നല്ല രസമാണെന്നാണ് പറയുന്നത്. ഇതോടെ ഇന്റര്‍വ്യൂ മാത്രമല്ല പടങ്ങളും ഇടയ്ക്ക് കാണണമെന്നാണ് ഞാന്‍ അവരോട് പറഞ്ഞത്. കമല്‍ സാറിനൊപ്പം അസിസ്റ്റന്റ് ഡയറക്ടറായിരുന്ന സമയത്ത് അദ്ദേഹത്തിന്റെ പടത്തില്‍ ഒരു റോള്‍ കിട്ടുമെന്നാണ് കരുതിയിരുന്നത്.

പിന്നീട് ഒരു ഒന്‍പത് വര്‍ഷം കഴിഞ്ഞിട്ട് ആഷിക് സംവിധാനം ചെയ്ത്  ഡാഡീ കൂള്‍ എന്ന സിനിമയുടെ പ്രീപ്രൊഡഷനുമായി ബ്ന്ധപ്പെട്ട് മാറി യത് . ഇത്രയും വര്‍ഷം നിന്നിട്ടും ഇനി എനിക്ക് പടത്തില്‍ ചാന്‍സൊന്നും കിട്ടാന്‍ പോകുന്നില്ലെന്ന് തോന്നി. ആ സമയത്ത് മുടിയൊക്കെ വളര്‍ത്തി റിബലായിട്ടാണ് നടന്നിരുന്നത്. അപ്പോഴാണ് കമല്‍ സാറിന്റെ ഖദ്ദാമ എന്ന സിനിമയിലേക്ക് അവസരം കിട്ടിയത്. അത് മുടി വളര്‍ത്തിയത് കൊണ്ട് മാത്രമാണ്. അതിന് ശേഷം കമല്‍ സാറിന്റെ അടുത്ത പടം കിട്ടുമെന്ന് അതില്‍ നല്ലൊരു റോള്‍ കിട്ടുമെന്നുമൊക്കെ കരുതി കാത്തിരുന്നു. അപ്പോഴാണ് സാര്‍ ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാനാവുന്നത്. ഞാന്‍ പിന്നെ സിനിമയില്‍ തുടര്‍ച്ചയായി അഭിനയിക്കുന്ന സമയത്ത് സാറ് സിനിമകളൊന്നും ചെയ്തില്ല. ഇടയ്ക്ക് കൊറോണയും വന്നു. സാറിനെ കാണുമ്പോള്‍ പടം ചെയ്യാന്‍ ഞാന്‍ പറഞ്ഞിരുന്നു. അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജി വെച്ചതിന് ശേഷമാണ് സാര്‍ വീണ്ടും പടം ചെയ്യുന്നതിനെ പറ്റി ആലോചിച്ചതും ഈ സബ്ജക്ട് പറഞ്ഞതും. അദ്ദേഹം എന്ത് പറഞ്ഞാലും ഞാന്‍ അതിനോട് ഓക്കെയായിരുന്നു. കാരണം കൂട്ടിയും കുറച്ചും അതിന്റെ എല്ലാ വശവും നോക്കിയിട്ടാണ് സാര്‍ ഒരു പടത്തിലേക്ക് എത്തുന്നത്. അത് വേറിട്ടതായിരിക്കുമെന്നും ഷൈന്‍ പറയുന്നു.  കഴിഞ്ഞ രണ്ടു വർഷത്തിനിടെ ഷൈൻ ചെയ്ത കഥാപാത്രങ്ങളുടെ എണ്ണം ചെറുതൊന്നുമല്ല. ഏത് കഥാപാത്രവും അനായാസം ചെയ്ത് ഫലിപ്പിക്കാൻ കഴിവുള്ളയാളാണെന്ന് താനെന്ന് ഷൈൻ ഇതിനോടകം തെളിയിച്ചിട്ടുണ്ട്.

Sreekumar

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

5 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

6 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

8 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

11 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

15 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

16 hours ago