മമ്മൂക്കയും ലാലേട്ടനും മാത്രം! മറ്റ് സിനിമകള്‍ ഒന്നും ഞാന്‍ ഇഷ്ടപ്പെട്ടിരുന്നില്ല! – ഷൈന്‍ ടോം ചാക്കോ

മലയാള സിനിമയില്‍ തന്റെതായ സ്ഥാനം ഉറപ്പിക്കാന്‍ സാധിച്ച നടനാണ് ഷൈന്‍ ടോം ചാക്കോ. കമ്മിറ്റ് ചെയ്യുന്ന കഥാപാത്രങ്ങളോട് നൂറ് ശതമാനം കൂറ് പുലര്‍ത്തുന്ന നടന്റെ ഒട്ടുമിക്ക കഥാപാത്രങ്ങളും ചര്‍ച്ചയാകുന്നുണ്ട്. ഇപ്പോഴിതാ തന്റെ സിനിമാ ജീവിതത്തെ കുറിച്ച് ഷൈന്‍ തുറന്ന് പറഞ്ഞിരിക്കുകയാണ്. മാതൃഭൂമിയ്ക്ക് അനുവദിച്ച് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത്. മമ്മൂട്ടിക്കൊപ്പം ഭീഷ്മപര്‍വ്വം എന്ന ചിത്രത്തില്‍ ശ്രദ്ധേയമായ വേഷത്തില്‍ എത്തിയിരുന്നു. ഇപ്പോഴിതാ എന്നാണ് മോഹന്‍ലാലിനൊപ്പം ഒരു സിനിമ എന്ന ചോദ്യത്തിന് ഉത്തരം നല്‍കിയിരിക്കുകയാണ് ഷൈന്‍ ടോം ചാക്കോ.

മമ്മൂക്കയും ലാലേട്ടനും എന്നതു എന്നെപ്പോലെ ഏതൊരാളുടെയും വലിയ സ്വപ്നമല്ലേ. കുട്ടിക്കാലത്ത് ലാലേട്ടന്റെ താളവട്ടം, ഉണ്ണികളേ ഒരു കഥപറയാം, രാജാവിന്റെ മകന്‍, ഇരുപതാംനൂറ്റാണ്ട്, ചിത്രം തുടങ്ങിയ സിനിമകളൊക്കെ കണ്ട് ത്രില്ലടിച്ചയാളാണ് ഞാന്‍… എന്നാണ് അദ്ദേഹത്തിന്റെ സിനിമയെ കുറിച്ച് ഷൈന്‍ പറഞ്ഞത്. ലാലേട്ടനൊപ്പം എനിക്ക് അഭിനയിക്കാന്‍ സാധിച്ചിട്ടില്ല. പക്ഷേ, മമ്മൂക്കയ്‌ക്കൊപ്പം അതിനുള്ള മഹാഭാഗ്യമുണ്ടായെന്നും നടന്‍ പറയുന്നു. മമ്മൂക്കയുടെയും ലാലേട്ടന്റെയുമല്ലാതെ ഒരു സിനിമയും കാണാന്‍ ഇഷ്ടമില്ലാത്ത ആളായിരുന്നു ഞാന്‍.

മമ്മൂക്കയുടെകൂടെ അഭിനയിക്കുമ്പോള്‍ നമ്മളെല്ലാം നമിച്ചുപോകുന്ന അനുഭവമാണ് സ്വന്തമായത് എന്നും തന്റെ സിനിമാ അനുഭവത്തെ കുറിച്ച് നടന്‍ പറയുന്നു. കിട്ടുന്ന കഥാപാത്രങ്ങള്‍ നേരത്തേ ചെയ്തതില്‍നിന്ന് വ്യത്യസ്തമായി അവതരിപ്പിക്കാന്‍ ഞാന്‍ പരമാവധി ശ്രമിക്കാറുണ്ട്.. അഭിനയം എന്നുപറയുന്നത് ഒരു ട്രിക്കാണ്. കഥയില്‍ പറയുന്ന കാര്യം കാണികളെ കൃത്യമായി അനുഭവിപ്പിക്കാന്‍ കഴിയുന്ന ആ ട്രിക്ക് പഠിച്ചാല്‍ പിന്നെ കാര്യങ്ങളൊക്കെ എളുപ്പമാണെന്നും ഷൈന്‍ പറയുന്നു.

കൂടുതല്‍ നെഗറ്റീവ് ഷേഡുള്ള കഥാപാത്രങ്ങളില്‍ തിളങ്ങിയ നടനാണ് ഷൈന്‍ ടോം ചാക്കോ. നെഗറ്റീവ് ഷെയ്ഡുള്ള വേഷങ്ങളാണ് എനിക്കു കൂടുതലും കിട്ടാറുള്ളത്. അപ്പോള്‍ ഒരു സിനിമയില്‍ ചെയ്ത നെഗറ്റീവ് വേഷത്തിന്റെ അതേ മാനറിസങ്ങളില്‍ അടുത്തതിലും ചെയ്താല്‍ ശരിയാവില്ലെന്നും നടന്‍ പറയുന്നു.

Sreekumar

Recent Posts

ഒരിക്കിലും നടക്കരുതായിരുന്നു!! ആ മാന്യവ്യക്തിയോട് മാപ്പുചോദിക്കുന്നു, അംഗരക്ഷകര്‍ തള്ളിമാറ്റിയ ആരാധകനെ ചേര്‍ത്തിപിടിച്ച് നാഗാര്‍ജുന

തന്റെ അംഗരക്ഷകന്‍ മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…

26 mins ago

വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി!! കൂട്ടുകാര്‍ക്കൊപ്പം മെഹന്ദി കളര്‍ഫുളാക്കി മീര നന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…

46 mins ago

‘മണിയന്‍ ചിറ്റപ്പനായി സുരേഷ് ഗോപി!! ഗഗനചാരി ടീം വീണ്ടും ഒന്നിക്കുന്നു

അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…

1 hour ago

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

3 hours ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

4 hours ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

7 hours ago