‘മമ്മൂട്ടിയുടെ വീക്ക്‌നെസ്സ്’ തൊടാന്‍ പോലും സമ്മതിക്കില്ലെന്ന് ഷൈന്‍ ടോം ചാക്കോ..!!

ബിഗ്ബി എന്ന സിനിമയ്ക്ക് ശേഷം മമ്മൂട്ടിയും അമല്‍ നീരദും ഒരുമിച്ചെത്തുന്ന സിനിമയാണ് ഭീഷ്മ പര്‍വ്വം. സിനിമയുടെ റിലീസിനായി നാളുകള്‍ എണ്ണി കാത്തിരിക്കുകയാണ് ആരാധകര്‍. ഇപ്പോഴിതാ സിനിമയുടെ ലൊക്കേഷനില്‍ വെച്ച് മമ്മൂക്കയോടൊപ്പം ഉണ്ടായ ഓരോ രസകരമായ അനുഭവങ്ങളെ കുറിച്ച് പറയുകയാണ് നടന്‍ ഷൈന്‍ ടോം ചാക്കോ. സിനിമയും ഡ്രൈവിംഗും കഴിഞ്ഞാല്‍ മമ്മൂട്ടിയുടെ പാഷന്‍ ഫോട്ടോഗ്രഫിയാണെന്ന് മലയാളി പ്രേക്ഷകര്‍ക്ക് എല്ലാം അറിയുന്ന കാര്യമാണ്.

അദ്ദേഹത്തിന്റെ ആ പാഷനെ കുറിച്ചാണ് ഷൈന്‍ ടോം ചാക്കോയും പറയുന്നത്. ഷൈനിന്റെ വാക്കുകളിലേക്ക്… സെറ്റിലേക്ക് ഒരു ലോഡ് ക്യാമറയുമായിട്ടാണ് മമ്മൂക്ക വരുന്നത്. വണ്ടിയുടെ ഡിക്കി തുറന്നിട്ട് ഇതിലേത് ക്യാമറയാണ് വേണ്ടതെന്ന് ചോദിക്കും. ഒറ്റയൊരെണ്ണം തൊട്ടുപോകരുതെന്ന് പറയും. പക്ഷേ പുള്ളിക്കാരന്‍ എല്ലാവര്‍ക്കും കൊടുത്തിട്ട് ഫോട്ടോയെടുത്തോളാന്‍ പറയും. ക്യാമറയുടെ കളക്ഷന്‍ ഇന്ന് തുടങ്ങിയതല്ലല്ലോ.. എന്നാണ് ഷൈന്‍ പറയുന്നത്.

ഭീഷ്മ പര്‍വത്തില്‍ മൈക്കിളായി മമ്മൂട്ടി എത്തുമ്പോള്‍ പീറ്റര്‍ എന്ന കഥാപാത്രത്തെയാണ് ഷൈന്‍ ടോം ചാക്കോ അവതരിപ്പിക്കുന്നത്. സിനിമയുടെ ട്രെയിലറിന് വലിയ സ്വീകാര്യതയാണ് പ്രേക്ഷകരില്‍ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്. അതേസമയം, അമല്‍ നീരദിനെ കുറിച്ചും ഷൈന്‍ പറയുന്നുണ്ട്.’സിനിമ മാത്രമാണ് അമല്‍ നീരദ് സംസാരിക്കുന്നത്.

സിനിമയുമായി കണക്ട് ചെയ്താണ് എല്ലാം സംസാരിക്കുന്നത്. അത്രയും ആത്മവിശ്വാസമുള്ള ഒരാളുടെ സിനിമയില്‍ അഭിനയിക്കുമ്പോള്‍ മമ്മൂട്ടിക്ക് യാതൊരു ടെന്‍ഷനും ഉണ്ടാവില്ല. അതിന്റെ ഔട്ട്പുട്ട് എന്തായാലും നന്നാവും എന്നുകൂടി ഷൈന്‍ കൂട്ടിച്ചേര്‍ക്കുന്നു.

 

 

Rahul

Recent Posts

ഈ  ചെക്കനെ കണ്ടാല്‍ എന്തോ കുഴപ്പമുണ്ട് , എന്താ അയാളുടെ മൂക്ക് ഇങ്ങനെ; മീര നന്ദന്റെ വരനെ കുറിച്ച് നെഗറ്റീവ് കമെന്റുകൾ

ഏതാനും  മാസങ്ങൾക്ക് മുൻപ് കലാഭവൻ മാണിയുടെ സഹോദരനും പ്രശസ്ത നേതൃത്തകനുമായ ആർ എൽ വി രാമകൃഷ്ണൻ കറുത്തതാണെന്നും, മോഹിനിയാട്ടത്തിനു പറ്റിയ…

5 mins ago

വിവാഹം കഴിഞ്ഞു ഭർത്താവിന്റെ ആഗ്രഹപ്രകാരം അഭിനയിച്ചു! സിനിമയിൽ ഇല്ലാത്ത ആ നിബന്ധന തീരുമാനിച്ച ആർട്ടിസ്റ്റ് താൻമാത്രം; കെ ആർ വിജയ

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …

45 mins ago

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

2 hours ago

ഡോക്ടർ ആയി ജോലി ചെയ്യുന്നതിനിടെയാണ് എലിസബത്ത് ലോം​ഗ് ലീവ് എടുത്ത് യാത്ര പോയത്

ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…

2 hours ago

കുഞ്ഞതിഥിയെ വരവേൽക്കാൻ ഒരുങ്ങി സോനാക്ഷി സിൻഹ

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…

2 hours ago

അവളോട് പറയാൻ വേണ്ടി തിരിയുമ്പോൾ ആയിരിക്കും അവൾ വീട്ടിൽ ഇല്ലായെന്ന് ഞാൻ ഓർക്കുന്നത്, കാളിദാസ്

മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…

2 hours ago