ഷൈന്‍ ടോം ചാക്കോ- അഹാന ചിത്രം അടിയിലെ ‘തോനെ മോഹങ്ങള്‍’ വീഡിയോ ഗാനം പുറത്തിറങ്ങി

ദുല്‍ഖര്‍ സല്‍മാന്റെ വേഫേറര്‍ ഫിലിംസ് നിര്‍മ്മിച്ച് ഷൈന്‍ ടോം ചാക്കോ, അഹാന കൃഷ്ണാ, ധ്രുവന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളിലെത്തുന്ന ചിത്രമായ ‘അടി’ ഏപ്രില്‍ 14ന് വിഷു റിലീസായി തിയേറ്ററുകളിലേക്കെത്തുകയാണ്. ചിത്രത്തിലെ ‘തോനെ മോഹങ്ങള്‍’ എന്ന വീഡിയോ സോങ്ങ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുകയാണ്.

ഷര്‍ഫുവിന്റെ വരികള്‍ക്ക് ഗോവിന്ദ് വസന്ത ഈണമിട്ടിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ഹനിയ നഫീസയും ഗോവിന്ദ് വസന്തയും ചേര്‍ന്നാണ്. ലില്ലി, അന്വേഷണം എന്നീ ചിത്രങ്ങള്‍ ഒരുക്കിയ പ്രശോഭ് വിജയനാണ് ചിത്രത്തിന്റെ സംവിധാനം. ഇഷ്‌കിന്റെ തിരക്കഥാകൃത്ത് രതീഷ് രവിയുടേതാണ് തിരക്കഥ. ബിറ്റോ ഡേവിസ്, ശ്രീകാന്ത് ദാസന്‍ എന്നിവര്‍ മറ്റു പ്രധാന വേഷങ്ങളിലെത്തുന്ന അടി വിഷുവിനു കുടുംബമായി തിയേറ്ററില്‍ ആസ്വാദന മിഴിവേകുന്ന ചിത്രമാണെന്നുറപ്പാണ്.

അടിയുടെ അണിയറ പ്രവര്‍ത്തകര്‍ ഇവരാണ്.. നിര്‍മ്മാണം : ദുല്‍ഖര്‍ സല്‍മാന്‍, ജോം വര്‍ഗീസ്, സംഗീത സംവിധാനം : ഗോവിന്ദ് വസന്ത, ഛായാഗ്രഹണം : ഫായിസ് സിദ്ധിഖ്. സുഡാനി ഫ്രം നൈജീരിയ ഫെയിം നൗഫലാണ് എഡിറ്റിംഗും സ്റ്റെഫി സേവ്യര്‍ വസ്ത്രാലങ്കാരവും ആര്‍ട്ട് സുഭാഷ് കരുണും രഞ്ജിത് ആര്‍ മേക്കപ്പും നിര്‍വഹിച്ചിരിക്കുന്നു. ആര്‍ട്ട് : സുബാഷ് കരുണ്‍, ചീഫ് അസ്സോസിയേറ്റ് : സുനില്‍ കര്യാട്ടുകര, ലിറിക്സ് : അന്‍വര്‍ അലി, ഷറഫു, പ്രൊജക്റ്റ് ഡിസൈനര്‍ : ഹാരിസ് ദേശം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: റിന്നി ദിവാകര്‍, അസ്സോസിയേറ്റ് ഡയറക്ടര്‍ :സിഫാസ് അഷ്റഫ്, സേതുനാഥ് പദ്മകുമാര്‍, സുമേഷ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് : വിനോഷ് കൈമള്‍, പി ആര്‍ ഓ : പ്രതീഷ് ശേഖര്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് : അനൂപ് സുന്ദരന്‍, വി.എഫ്.എക്‌സ് ആന്‍ഡ് ടൈറ്റില്‍ : സഞ്ജു ടോം ജോര്‍ജ്, സ്റ്റില്‍സ് : റിഷാദ് മുഹമ്മദ്, ഡിസൈന്‍ : ഓള്‍ഡ് മങ്ങ്‌സ്.

Gargi

Recent Posts

ഇരുവരുടെയും സൗഹൃദം ഇപ്പോഴും ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്

ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…

11 hours ago

അടുത്ത അഞ്ച് ആറ് വർഷത്തേക്ക് ആ കാര്യം ഞാൻ ആലോചിക്കുന്നത് പോലും ഇല്ല, ഇഷാനി

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…

11 hours ago

ജിന്റോ ഏറെ ആഗ്രഹിച്ചതാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം അവതരിപ്പിക്കണമെന്നത്

ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…

11 hours ago

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…

11 hours ago

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

15 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

16 hours ago