സിനിമാ പ്രൊമോഷന് വേദികളിലെ സാന്നിധ്യമായാലും പറയുന്ന കാര്യങ്ങളിൽ ആയാൽ സോഷ്യല്‍ മീഡിയയില്‍ എപ്പോഴും ചര്‍ച്ച സൃഷ്ടിക്കുന്നയാളാണ് നടന് ഷൈന്‍ ടോം ചാക്കോ. ഇപ്പോഴിതാ താന്‍ ഭാഗഭാക്കാവുന്ന ഒരു പുതിയ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചടങ്ങിലെ സാന്നിധ്യത്തിലൂടെയും ഷൈന്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ച സൃഷ്ടിച്ചിരിക്കുകയാണ്. ഇന്നലെ വൈകുന്നേരമാണ് ഡാന്‍സ് പാര്‍ട്ടി എന്ന പുതിയ സിനിമയുടെ ഓഡിയോ ലോഞ്ച് നടന്നത്. ഈ പരിപാടിയും പതിവുപോലെ ഷോ, ഷൈന്‍ ടോം ചാക്കോ തന്നെ കൊണ്ടുപോയി. പങ്കെടുക്കുന്ന എല്ലാ ഷോയും, അഭിനയിക്കുന്ന എല്ലാ സിനിമയും തന്റേതാക്കുന്ന ഷൈന്‍ ടോം ചാക്കോ ഇന്നലെ ഡാന്‍സ് പാര്‍ട്ടിയുടെ ഓഡിയോ ലോഞ്ചിന് വന്നത് കാമുകിയ്ക്കൊപ്പമാണ്. അതോടെ ആരാണ് ആ കാമുകി, ഷൈന്‍ ടോം ചാക്കോയുടെ തനു എന്ന് തിരച്ചിലിലായി സോഷ്യല്‍ മീഡിയ . ഒരു പെൺകുട്ടിയെ ചേർത്തുപിടിച്ച് നിൽക്കുന്ന നടൻ ഷൈൻ ടോം ചാക്കോയുടെ ചിത്രം സമൂഹമാധ്യമങ്ങളിലെങ്ങും വൈറലായിരുന്നു. അടിക്കുറിപ്പുകളൊന്നുമില്ലാതെ സ്വന്തം ഫെയ്സ്ബുക്ക് പേജിലാണ് താരം ചിത്രം പങ്കുവച്ചത്.
ഇതോടെ ഷൈൻ പ്രണയത്തിലാണെന്നും ഉടൻ വിവാഹം ഉണ്ടായേക്കുമെന്നുമൊക്കെ വാർത്തകൾ സജീവമായി. ആ പെൺകുട്ടി ആരാണെന്നായിരുന്നു ആരാധകരുടെ സംശയം. ഊഹാപോഹങ്ങൾക്കിടെ ഇതേ സുഹൃത്തുമായാണ് ഷൈൻ ടോം തന്റെ പുതിയ സിനിമയായ ഡാൻസ് പാർട്ടിയുടെ ഓഡിയോ ലോഞ്ചിനെത്തിയത്.വിവാഹിതരാവുന്ന ആളുകളെന്ന് വിളിച്ചാണ് ഷൈനിനെയും കൂട്ടുകാരിയെയും ചിത്രത്തിന്റെ സംവിധായകനായ സോഹന്‍ സീനുലാല്‍ വേദിയിലേക്ക് ക്ഷണിച്ചത്. വേദിയില്‍ നിന്നുള്ള ഇരുവരുടെയും വീഡിയോ റീല്‍സിലും ഷോര്‍ട്ട്സിലുമൊക്കെ വൈറല്‍ ആവുന്നുണ്ട്. ഒരാഴ്ച മുന്‍പ് ഷൈന്‍ ഒരു യുവതിക്കൊപ്പമുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. കുറിപ്പൊന്നുമില്ലാതെയുള്ള ചിത്രത്തിന് താഴെ ഇത് ആരാണെന്ന് ചോദിച്ച് നിരവധി കമന്റുകള്‍ എത്തിയിരുന്നു.
തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…
ലഖ്നൗ: യുപിയെ ഹാഥ്റസിൽ മതപരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 90 പേർക്ക് ദാരുണാന്ത്യം. ഒരു ആത്മീയ നേതാവിൻ്റെ നേതൃത്വത്തിൽ നടന്ന…
കരിയറിൽ എത്ര കഴിവ് തെളിയിച്ചാലും ചില നടിമാരെ അംഗീകരിക്കാൻ പലപ്പോഴും ഒരുപറ്റം പ്രേക്ഷകർ മടിക്കാറുണ്ട് എന്നത് വാസ്തവമാണ്. കാലാകാലമായി ഈയൊരു…
കഴിഞ്ഞ ദിവസമാണ് സീരിയൽ നടിയും സ്റ്റാർ മാജിക് താരവുമായ ഐശ്വര്യ രാജീവ് വിവാഹിതയായത്. സീരിയൽ മേഖലയിൽ നിന്നും നിരവധി പേരാണ്…
നടൻ സുകുമാരന്റെ മകൻ എന്ന ലേബലിലാണ് പൃഥ്വിരാജ് സിനിമയിൽ അരങ്ങേറ്റ കുറിച്ചതെങ്കിലും കഠിനാധ്വാനത്തിലൂടെ വളർന്നു വന്ന പ്രതിഭയാണ്. അഭിനയത്തിന് പുറമെ…
അന്തരിച്ച മിമിക്രി കലാകാരന് കൊല്ലം സുധിയുടെ മണം പെർഫ്യൂം ആക്കുന്നതിനെക്കുറിച്ചുള്ള ലക്ഷ്മി നക്ഷത്രയുടെ വീഡിയോ വൈറലായി മാറുകയാണ്. കഴിഞ്ഞ ദിവസമാണ്…