ദിലീപും, ജയറാമും ആരുടെ പടത്തിൽ അഭിനയിച്ചാലും അതവരുടെ സിനിമയാകും! എന്നാൽ മമ്മൂട്ടിയും, മോഹൻലാലും അങ്ങനെയല്ല; ഷൈൻ ടോം ചാക്കോ 

Follow Us :

ദിലീപും, ജയറാമും ആരുടെ പടത്തിൽ അഭിനയിച്ചാലും അത് അവരുടെ തന്നെ സിനിമയാവും, എന്നാൽ മമ്മൂക്കയും, ലാലേട്ടനും അങ്ങനെയല്ല അത് സംവിധായകന്റെ തന്നെ സിനിമയായിരിക്കു൦ .  നടൻ  ഷൈൻ ടോം ചാക്കോപറയുന്നു ഒരു ഓണലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ. മമ്മൂക്കയുടെയും , ലാലേട്ടന്റെയും  അഭിനയ പ്രകടനവുമെല്ലാം ഒരു സിനിമയുടെ സംവിധായകനെ അനുസരിച്ചിരിക്കു൦  നടൻ പറയുന്നു. പ്രത്യേകിച്ചും മമ്മൂക്കയുടെ, അത് തനിക്ക് മനസിലായത് ഖാലിദ് റഹുമാൻ സംവിധാനം ചെയ്യ്ത ഉണ്ട എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്താണ്.

ആ ചിത്രത്തിന്റെ ഷൂട്ടിങ് സമയത്ത് സംവിധായകൻ ഖാലിദ് റഹ്മാനെ അനുസരിച്ച് അഭിനയിക്കുന്ന മമ്മൂട്ടിയെ കണ്ട് താൻ അമ്പരന്നു പോയി, ഒരു അഭിനേതാവിന് ക്ഷമയും അനുസരണയും അത്യാവശ്യമാണ്, എന്നാൽ ദിലീപേട്ടനും ജയറാമേട്ടനുമൊക്കെ ആരുടെ പടത്തിൽ അഭിനയിച്ചാലും അത് അവരുടെ പടം തന്നെയാവും. പക്ഷെ മമ്മൂക്കയും ലാലേട്ടനും അങ്ങനെയല്ല.  അവർ രണ്ട് പേരും അഭിനയിക്കുന്ന പടങ്ങൾ അവരുടെ സംവിധായകരുടെ പടം പോലെയിരിക്കും,

സംവിധായകൻ റഹ്മാനാണെങ്കിൽ   27 വയസായ പയ്യൻ. മമ്മൂക്ക ഒരു പത്തമ്പത്താറ് വയസുള്ള ആളും. എന്നിട്ടും അദ്ദേഹം റഹ്മാൻ പറയുന്നത് കേട്ട് ചെയ്യുന്നത് കണ്ട് ഞാൻ അതിശയിച്ചു പോയി. അതായത് ഒരു കൊച്ച് അനുസരിക്കുന്ന പോലെയാണ് മമ്മൂക്ക  ചെയ്യുന്നത്, എന്നാൽ മമ്മൂട്ടി   അദ്ദേഹത്തിന്റെ അഭിപ്രായങ്ങളൊക്കെ പറയും. പക്ഷെ സംവിധായകർ പറയുന്നതൊക്കെ അവർ അനുസരിക്കുകയും ചെയ്യും , അതായത് ഒരു അഭിനേതാവ് എന്ന നിലയിൽ നല്ല അനുസരണയും ക്ഷമയും ഉണ്ടെങ്കിൽ മാത്രമേ നല്ല നടനാവൻ കഴിയുകയുള്ളൂവെന്നും മറ്റ് താരങ്ങൾ ആരുടെ പടത്തിൽ അഭിനയിച്ചാലും ഈ ഗുണങ്ങൾ ഇല്ലെങ്കിൽ  അത് അവരുടെ പടം തന്നെയായിരിക്കുമെന്നുമാന്  ഷൈൻ ടോം ചാക്കോ പറഞ്ഞത്