മലയാളികൾക്ക് ഏറെ സുപരിചിതനായ നടനാണ് ഷൈൻ ടോം ചാക്കോ. വിവേകാനന്ദൻ വൈറലാണ് ആണ് നടന്റെ പുതിയ ചിത്രം. ഇപ്പോൾ താരം മലയാളത്തിലെ ഒരു റേഡിയോ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സിനിമയുടെ പ്രമേയത്തെക്കുറിച്ച് സംസാരിക്കവെ പറഞ്ഞ ചില വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. വിവാഹത്തിന് മുമ്പ് പുരുഷൻമാരും സ്ത്രീകളും ലൈംഗിക താൽപര്യത്തെക്കുറിച്ച് സംസാരിക്കേണ്ടതുണ്ടെന്നും ലൈംഗിക പ്രശ്നങ്ങളുണ്ടോയെന്ന് മനസിലാക്കേണ്ടതുണ്ടെന്നും ഷെെൻ പറയുന്നു . ഇത് സംസാരിക്കേണ്ട ഒരു വിഷയം തന്നെയാണ്. ഇത് കൂടുതൽ സംസാരിക്കാത്തത് കൊണ്ടാണ് ജീവിതത്തിൽ പ്രശ്നമാകുന്നത്. ഡോക്റുടെയടുത്ത് പോകുകയോ ചികിത്സിക്കുകയോ ചെയ്യണം. മാനസികമായ ഒരുപാട് പ്രശ്നങ്ങളും ഇതുണ്ടാക്കും. സ്ത്രീ പുരുഷനോടും, പുരുഷൻ സ്ത്രീയോടും എങ്ങനെയാണ് പെരുമാറേണ്ടതെന്ന ചട്ടക്കൂട് ഉണ്ടല്ലോ. ഇതൊക്കെയാണ് പഠനങ്ങളിലൂടെ മാറേണ്ടത്. എന്തെങ്കിലും വൈകല്യങ്ങൾ ഉണ്ടാകുമ്പോൾ തുറന്ന് സംസാരിക്കണം. ഉള്ളിലൊതുക്കി പൊട്ടിത്തെറിച്ച് കുടുംബ കലഹം വരെയുണ്ടാകും. വിവാഹ സമയങ്ങളിൽ കൂടുതൽ അന്വേഷിക്കേണ്ടത് ഇയാളുടെ ശാരീരികവും മാനസികവുമായ താൽപര്യങ്ങളെ കുറിച്ചാണ്.
സ്വത്തു വകകളെക്കുറിച്ചോ ,വിദ്യാഭ്യാസത്തെക്കുറിച്ചോ അല്ല. ഇയാൾക്ക് പുരുഷനെ ഇഷ്ടമുണ്ടോ, സ്ത്രീയെ ഇഷ്ടമുണ്ടോ, ഇതിനോട് പേടിയുണ്ടോ, പേടിയില്ലേ എന്താണ് ഇയാളുടെ കാഴ്ചപ്പാട് എന്നൊക്കെ അറിഞ്ഞിട്ട് വേണം മകളെയും മകനെയുമൊക്കെ കെട്ടിച്ച് വിടേണ്ടത്. നമ്മുടെ നാട്ടിൽ അങ്ങനെ ഒരു സംസാരവുമില്ല. സംസാരിച്ചാൽ അയാളെയെന്തോ മോശപ്പെട്ട ആളായി കാണുകയും ചെയ്യും. പെണ്ണുകാണൽ ചടങ്ങും ആണു കാണൽ ചടങ്ങുമുണ്ടെങ്കിലും കാണേണ്ട സ്ഥലങ്ങളൊന്നും നോക്കുന്നില്ലല്ലോ. കഴിവും താൽപര്യവും ഉണ്ടോയെന്ന് ചെക്ക് ചെയ്യണം. ചെറുപ്പത്തിലേ ഇത് സംസാരിക്കാനുള്ള സാഹചര്യം ഉണ്ടായാലെ ആ സമയത്ത് സംസാരിക്കാൻ പറ്റൂ. പെട്ടെന്ന് മോൾക്ക് ആണിനോട് താൽപര്യം ഉണ്ടോയെന്ന് ചോദിക്കാൻ പറ്റില്ല. സെക്സ് എഡ്യുക്കേഷന്റെ അഭാവം നമ്മുടെ നാട്ടിലുണ്ട്. ബാക്കി എല്ലാം പഠിപ്പിക്കും. റഷ്യൻ വിപ്ലവവും ,ഇംഗ്ലണ്ട് വിപ്ലവവും പഠിപ്പിക്കും. ഇവരെടുത്ത് കൊടുക്കേണ്ട വിപ്ലവം മാത്രം പഠിപ്പിക്കുന്നില്ലെന്നും ഷൈൻ ടോം ചാക്കോ പറയുന്നു
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…