നായക സ്ഥാനത്തു നിന്നും സംവിധാന രംഗത്തേക്ക് ചുവടുവെക്കുന്നു, ശിവ കാർത്തികേയൻ 

Follow Us :

ടെലിവിഷൻ രംഗത്തു നിന്നും സഹനടന്മാരിലേക്കും പിന്നീട് നടനിലേക്കും എത്തിച്ചേർന്ന നടനാണ് ശിവകാർത്തികേയൻ , ഇപ്പോൾ നായക സ്ഥാനത്തു നിന്നും ഇപ്പോൾ സംവിധാന രംഗത്തേക്ക് ചുവടുവെച്ചിരിക്കുകയാണ്, സംവിധാന രംഗത്തേക്ക് എത്തിയ ശിവകാർത്തികേയന്റെ ആദ്യ ചിത്രത്തിൽ നായാനായി എത്തുന്നത് നടൻ സൂരിയാണെന്നാണ് റിപോർട്ടുകൾ പറയുന്നത്. സൂരി തന്നെയാണ് ഒരു അഭിമുഖത്തിൽ ഈ കാര്യം വെളിപ്പെടുത്തിയത്, സൂരിയുടെ  പുതിയ ചിത്രമായ ഗരുഡന്റെ പ്രമോഷൻ വേളയിലാണ് ഈ കാര്യം വെളിപ്പെടുത്തിയത്

എന്നാൽ ഇതുവരെയും ഈ ചിത്രത്തിനെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. എന്നാൽ നടൻ സൂരി പറഞ്ഞത് ശിവ തന്നോട് ഒരു ചിത്രം സംവിധാനം ചെയ്യുന്നതിനെ കുറിച്ച് പറഞ്ഞിട്ടുണ്ടെന്നും അതിൽ നായകനായി തീരുമാനിച്ചിരിക്കുന്നത് തന്നെ ആണെന്നും , ഉടൻ ഈ ചിത്രം ഉണ്ടാകില്ല , ശിവ തന്നോട് ഒരു കഥ  പറഞ്ഞെന്നും ആ  കഥ തനിക്ക്  ഇഷ്ട്ടപെട്ടെന്നുമാണ്   സൂരി  ഈ അഭിമുഖത്തിൽ പറഞ്ഞത്.

ശിവക്ക് ഈ സിനിമ ചെയ്യാൻ കഴിയും, ഞാൻ ഈ സിനിമ ചെയ്യാൻ ഓക്ക് ആണെന്നും ശിവയോടു പറഞ്ഞിട്ടുണ്ടെന്നും സൂരി പറയുന്നു, അവൻ ആദ്യം നിർമാണം ചെയ്യ്ത ചിത്രത്തിലും താൻ അഭിനയിച്ചിട്ടുണ്ട്, അതുകൊണ്ടു അവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലും താൻ അഭിനയിക്കുമെന്ന് സൂരി കൂട്ടിച്ചേർത്തു, ശിവകാർത്തികേയൻ കനാ  എന്ന ചിത്രത്തിലൂടെ ആയിരുന്നു നിർമ്മാണ രംഗത്തേക്കു എത്തിയത്