ഡോണിന് ടിക്കറ്റ് എടുക്കാം, ധൈര്യമായി…! ശിവകാര്‍ത്തികേയന്‍ പൊളിച്ചു..! ശ്രദ്ധ നേടി കുറിപ്പ്..!

സിനിമാ ലോകത്തെ പലവിധമായ മേഖലകളിലെല്ലാം തന്റെ കഴിവ് തെളിയിച്ച് എത്തിയ താരമാണ് ശിവ കാര്‍ത്തികേയന്‍. അവതാരകനായി തന്റെ കരിയര്‍ തുടങ്ങിയ താരം, പിന്നീട് നടനായും ഗായകനായും എല്ലാം മാറി. സിനിമകളില്‍ ചെറിയ വേഷങ്ങള്‍ ചെയ്തുകൊണ്ടാണ് താരം ഇന്നുള്ള താരപദവിയിലേക്ക് എത്തിയത്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ഏറ്റവും പുതിയ സിനിമയായ ഡോണിനെ കുറിച്ച് ഒരു കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ധൈര്യമായി ടിക്കറ്റ് എടുക്കാം എന്നും ഡോണ്‍ വളരെ നല്ലൊരു സിനിമ ആണെന്നുമാണ് കുറിപ്പില്‍ പറയുന്നത്.

കുറിപ്പിന്റെ പ്രസക്തഭാഗങ്ങള്‍ ഇങ്ങനെയായിരുന്നു.. ഡോക്ടര്‍ എന്ന സിനിമയ്ക്ക് ശേഷം ഒരു ശിവകാര്‍ത്തികേയന്റെ ഒരു ക്യാമ്പസ് ചിത്രം വരുന്നു എന്നറിഞ്ഞതോടെയാണ് ആ സിനിമ കാണാന്‍ തീരുമാനിച്ചത്. പ്രതീക്ഷയോട് ഏതാണ്ട് നൂറു ശതമാനം നീതി പുലര്‍ത്തി എന്നു തോന്നിയ ഗംഭീര സിനിമ. റൊമാന്‍സും കോമഡിയും ആക്ഷനും മാസും സെന്റിമെന്‍സും സമം ചേര്‍ത്ത് പരുവപ്പെടുത്തിയ ഒരു കംപ്ലീറ്റ് എന്റര്‍ടൈനര്‍ ആണ് ഡോണ്‍ എന്ന ചിത്രം, എന്ന് കുറിപ്പില്‍ നിന്ന് വ്യക്തമാകുന്നു. ചിത്രത്തിലെ ഗാനങ്ങളെ കൊണ്ടും കുറിപ്പില്‍ പ്രശംസിച്ച് പറയുന്നുണ്ട്. അനുരുദ്ധിന്റെ അന്യായ മ്യൂസിക് കാണികളെ കോരിത്തരിപ്പിക്കുന്നുണ്ട്. ടെക്‌നിക്കല്‍ ക്വാളിറ്റി കൊണ്ടും അഭിനയിച്ചവരുടെയെല്ലാം മിന്നും പ്രകടനം കൊണ്ടും സിനിമ മികച്ചതാകുന്നു.

ഏറെ നാളുകള്‍ക്ക് ശേഷമാവും തമിഴില്‍ ഒരു മുഴുനീള ക്യാമ്പസ് പടം ഇത്ര എനര്‍ജിയോടെ വരുന്നതെന്നാണ് കുറിപ്പിലെ പരാമര്‍ശം. ശിവകാര്‍ത്തികേയനൊപ്പം തന്നെ എടുത്ത് പറയേണ്ടത് സൂരൃയും സമുദ്രകനിയും അവതരിപ്പിച്ച കഥാപാത്രങ്ങളാണെന്നും .ഇരുവരുമായുള്ള കോമ്പിനേഷന്‍ സീനുകളും കോണ്‍ഫ്‌ലിക്ടുകളും എല്ലാം കിടിലനായി തന്നെ വര്‍ക്കൗട്ട് ആയിട്ടുണ്ടെന്നുമാണ് അഭിപ്രായം. ചിത്രത്തിന്റെ മേക്കിംഗ് അതിഗംഭീരം.

കരഘോഷങ്ങളോടെ തീയറ്ററില്‍ ഇരുന്ന് സിനിമ കാണണോ..പടം തീരുമമ്പോള്‍ തൃപ്തിയോടെ തീയ്യേറ്റര്‍ വിട്ടിറങ്ങണോ..ധൈര്യമായി ഡോണിന് ടിക്കറ്റെടുക്കാം…എന്ന് പറഞ്ഞുകൊണ്ടാണ് ഈ കുറിപ്പ് അവസാനിക്കുന്നത്. ഡോക്ടര്‍ എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം എത്തിയ ശിവ കാര്‍ത്തികേയന്‍ പടം ഇപ്പോള്‍ ആരാധകരുടെ ശ്രദ്ധ നേടുകയാണ്.

Rahul

Recent Posts

രണ്ടാമത് വിവാഹം കഴിച്ചതോടെ കിടക്കപ്പൊറുതി ഇല്ലാത്ത അവസ്ഥയാണ്, ധർമജൻ

നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി രണ്ടാമതും വിവാഹിതനായത് വലിയ വാര്‍ത്തയായി മാറിയിരിക്കുകയാണ്. നേരത്തെ വിവാഹം രജിസ്റ്റര്‍ ചെയ്യാത്തത് കൊണ്ട് ഭാര്യയെ വീണ്ടും…

25 mins ago

ബിഗ്ഗ്‌ബോസ് ടൈറ്റിൽ വിന്നറാകാൻ ജിന്റോ അർഹനായിരുന്നോ, മറുപടിയുമായി അനൂപ്

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ജിന്റോ വിജയിച്ചിട്ടുണ്ടെങ്കില്‍ അതിനുള്ള കാര്യം അദ്ദേഹം ഷോയില്‍ ചെയ്തിട്ടുണ്ടാകുമെന്ന് പറയുകയാണ് നടനും…

33 mins ago

വിവാഹം നിശ്ചയിച്ചുവെന്ന അഫ്സലിന്റെ വാദത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ജാസ്മിൻ

ബിഗ്ഗ്‌ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആക്ടീവായി വരികയാണ് ജാസ്മിൻ. ഇപ്പോഴിതാ ബിഗ്ഗ്‌ബോസിന്‌ ശേഷമുള്ള ആദ്യ വീഡിയോ…

51 mins ago

സഞ്ചാരികൾക്ക് ഇനി കാഴ്ചകൾക്കൊപ്പം കണ്ണും മനസും മാത്രമല്ല വാഹനവും ചാർജ് ചെയ്യാം

ജില്ലയിലെത്തുന്ന സഞ്ചാരികൾക്ക് ഇനി കാഴ്ചകൾക്കൊപ്പം കണ്ണും മനസും മാത്രമല്ല വാഹനവും ചാർജ് ചെയ്യാം. പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ ഇലക്ട്രിക് വെഹിക്കിള്‍…

1 hour ago

ആ വാഹനാപകടം താൻ മുൻകൂട്ടി അറിഞ്ഞിരുന്നു, ഇടവേള ബാബു

നടൻ ആയില്ലെങ്കിലും താരസംഘടന പ്രവർത്തകനായി ശ്രദ്ധിക്കപ്പെട്ടയാൾ ആണ് ഇടവേളബാബക് . ജീവിതത്തില്‍ നിമിത്തങ്ങളില്‍ വിശ്വസിക്കുന്നയാളാണ് താനെന്നു ഇടവേള ബാബു തുറന്നു…

1 hour ago

സൂപ്പർസ്റ്റാർ എന്ന വിശേഷണം ചിലര്‍ക്ക് ജനം മനസ്സറിഞ്ഞ് കൊടുത്ത വിശേഷണം അല്ല, മംമ്ത മോഹന്‍ദാസ്

പി ആർ വർക്കേഴ്സിനെ ഉപയോഗിച്ച് സ്വന്തം പേരിനൊപ്പം സൂപ്പർ സ്റ്റാർ എന്നു ചേർക്കുന്നവർ മലയാള സിനിമയിലുണ്ടെന്ന് പറയുകയാണ് നടി മംമ്ത…

1 hour ago