ശിവകാര്‍ത്തികേയന്റെ എസ്‍കെ 21 ; ആദ്യ ഷെഡ്യൂള്‍ പൂർത്തിയായി

കമല്‍ഹാസന്റെ രാജ്‍കമല്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ സായ് പല്ലവി നായികയായി എത്തുമെന്നും ഒരു യുദ്ധ സിനിമയായിരിക്കും ഇതെന്നും ശിവകാര്‍ത്തികേയന്റെത് വേറിട്ട ലുക്കായിരിക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്.തമിഴകത്ത് ഏറെ ജനപ്രിയനായ താരമാണ് ശിവകാര്‍ത്തികേയൻ. അതുകൊണ്ടു തന്നെ ശിവകാര്‍ത്തികേയൻ നായകനാകുന്ന ഓരോ ചിത്രവും ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. രാജ്‍കുമാര്‍ പെരിയ സ്വാമി സംവിധാനം ചെയ്യുന്ന ചിത്രമാണ് ശിവകാര്‍ത്തികേയന്റേതായി അണിയറയിലൊരുങ്ങുന്നത്. ശിവകാര്‍ത്തികേയൻ നായകനാകുന്ന പുതിയ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായിരിക്കുകയാണ് ഇപ്പോൾ.എസ്കെ 21 എന്ന വിശേഷണപ്പേരുള്ള ചിത്രത്തിന്റെ ചിത്രീകരണം നടന്നത് കശ്‍മീരിലായിരുന്നു. ‘എസ്‍കെ 21’ന്റെ ആദ്യ ഷെഡ്യൂള്‍ അവസാനിച്ചതായി രാജ്‍കുമാര്‍ പെരിയസ്വാമിയാണ് വ്യക്തമാക്കിയത്. എല്ലാവര്‍ക്കും സംവിധായകൻ നന്ദിയും പറയുന്നുണ്ട്. കമല്‍ഹാസന്റെ രാജ്‍ കമല്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ സായ് പല്ലവി നായികയായി എത്തുമെന്നും ഒരു യുദ്ധ സിനിമയായിരിക്കും ഇതെന്നും ശിവകാര്‍ത്തികേയന്റെത് വേറിട്ട ലുക്കായിരിക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്. ‘മാവീരൻ’ എന്ന സിനിമയാണ് ശിവകാര്‍ത്തികേയൻ നായകനായി ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. മഡോണി അശ്വിനാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിച്ചത്. ചിത്രം വൻ വിജയമായിരുന്നു. മാവീരൻ’ ജൂലൈ 14ന് ആണ് തീയറ്ററുകളില്‍ എത്തിയത് ആമസോണ്‍ പ്രൈം വീഡിയോയാണ് ശിവകാര്‍ത്തികേയൻ ചിത്രത്തിന്റെ ഒടിടി റൈറ്റ്‍സ് നേടിയിരിക്കുന്നത്. വിധു അയ്യണ്ണ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സംവിധായകൻ എസ് ഷങ്കറിന്റെ മകള്‍ അദിതി നായികയാകുന്ന ചിത്രത്തിന്റെ സംഗീത സംവിധായകൻ ഭരത് ശങ്കര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.

ശിവകാര്‍ത്തികേയൻ നായകനായി ഇതിനു മുമ്പ് തീയറ്ററുകളില്‍ എത്തിയത് ‘പ്രിൻസ് എന്ന ചിത്രമാണ്. അനുദീപ് കെ വി ആണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിന് മികച്ച പ്രതികരണം നേടാൻ കഴിഞ്ഞിരുന്നില്ല ക്ലീൻ യു സര്‍ട്ടിഫിക്കറ്റോടെ ഒരു റൊമാന്റിക് കോമഡി ചിത്രവുമായിട്ടായിരുന്നു ‘പ്രിൻസ്’ എത്തിയത്. ശ്രീ വെങ്കടേശ്വരൻ സിനിമാസ് എല്‍എല്‍പിയാണ് ‘പ്രിൻസ്’ നിര്‍മിച്ചത്. വിദേശ യുവതിയുമായി പ്രണയത്തിലാകുന്ന തമിഴ് ടൂറിസ്റ്റ് ഗൈഡായിട്ടാണ് ശിവകാര്‍ത്തികേയൻ ചിത്രത്തില്‍ അഭിനയിച്ചിരുന്നത്. ‘പ്രിൻസ്’ എന്ന ചിത്രത്തില്‍ സത്യരാജും ഒരു പ്രധാന കഥാപാത്രമായി എത്തിയപ്പോള്‍ യുക്രൈൻ താരം മറിയ റ്യബോഷ്‍പ്‍കയായിരുന്നു ശിവകാര്‍ത്തികേയന്റെ നായികയായി എത്തിയത്. ശിവകാര്‍ത്തികേയൻ നായകനായി ‘അയലാൻ’ എന്ന ചിത്രവും റിലീസ് ചെയ്യാനുണ്ട്. ആര്‍ രവികുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എ ആര്‍ റഹ്‍മാനാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. സയൻസ് ഫിക്ഷൻ ചിത്രമായിട്ടാണ് ‘അയലാൻ’ പ്രദർശനത്തിന് എത്തുക.ഇന്ത്യൻ ക്രിക്കറ്റ് താരമായ ടി നടരാജന്റെ ജീവചരിത്ര സിനിമയില്‍ ശിവകാര്‍ത്തികേയൻ നായകനാകുന്നുവെന്നും അടുത്തിടെ റിപ്പോര്‍ട്ടുണ്ടായിരുന്നു. നടരാജൻ തന്നെയാണ് ഒരു മാധ്യമ സംവാദത്തിനിടെ ഇക്കാര്യം പറഞ്ഞത്. ശിവകാര്‍ത്തികേയൻ തന്നെ നടരാജന്റെ ജീവചരിത്ര സിനിമ സംവിധാനം ചെയ്തേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇന്ത്യൻ ക്രിക്കറ്റ് ടീമില്‍ 2020 ഡിസംബറില്‍ അരങ്ങേറിയ ടി നടരാജൻ തമിഴ്നാട് ക്രിക്കറ്റ് താരമാണ്.

Revathy

Recent Posts

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

1 hour ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

5 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

7 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

7 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

7 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

7 hours ago