Film News

മിഷോങ് ചുഴലിക്കാറ്റ് ആസ്വദിച്ച് ഡാന്‍സ് വീഡിയോയുമായി ശിവാനി!! ആള്‍ക്കാര്‍ നെട്ടോട്ടമോടുമ്പോള്‍ തുള്ളാന്‍ നാണമില്ലേ?, നടിയ്ക്ക് രൂക്ഷ വിമര്‍ശനം

മിഷോങ് ചുഴലിക്കാറ്റ് ചെന്നൈയില്‍ വലിയ ദുരിതമാണുണ്ടാക്കിയിരിക്കുന്നത്. താഴ്ന്ന പ്രദേശങ്ങളിലെ ഭൂരിഭാഗം വീടുകളും വെള്ളക്കെട്ടില്‍ മുങ്ങിയ അവസ്ഥയിലാണ്. അതിനിടെ നടി ശിവാനി കൊടുങ്കാറ്റ് ആസ്വദിക്കുന്ന വീഡിയോ സോഷ്യലിടത്ത് വൈറലായിരിക്കുകയാണ്. വലിയ വിമര്‍ശനമാണ് നടി നേരിടുന്നത്.

ഷോര്‍ട്ട്സ് ധരിച്ച് ഫ്‌ളാറ്റിലെ കാര്‍ പാര്‍ക്കിങ് ഏരിയയിലാണ് വീശിയടിക്കുന്ന മഴയ്ക്കൊപ്പം ശിവാനി പാട്ടുപാടി നൃത്തം ചവിട്ടുന്ന വീഡിയോയാണ് വൈറലാകുന്നത്. പ്രളയക്കെടുതിയില്‍ പെട്ട് ഭക്ഷണവും ശുദ്ധജലവും കിട്ടാതെ താരങ്ങളും സാധാരണക്കാരും ബുദ്ധിമുട്ടുമ്പോഴാണ് നടി കൊടുങ്കാറ്റ് ആസ്വദിക്കുന്നത്.

‘മനസുഖിന്‍ ഒരു പുയല്‍’ എന്ന ഗാനത്തിനൊപ്പം കൊടുങ്കാറ്റില്‍ മഴയത്ത് നൃത്തം ചെയ്യുന്ന വീഡിയോയാണ് ശിവാനി പങ്കുവച്ചിരിക്കുന്നത്. ‘ഇതാണ് മിഷോങ് ചുഴലിക്കാറ്റ്’ എന്നാണ് വീഡിയോയ്ക്കു നല്‍കിയ ക്യാപ്ഷന്‍.

‘താമസിക്കാന്‍ പോലും ഇടമില്ലാതെ ആളുകള്‍ ബുദ്ധിമുട്ടുമ്പോള്‍ ഇങ്ങനെ തുള്ളാന്‍ നാണമില്ലേ?’, അവശ്യ സാധനങ്ങള്‍ക്ക് ആള്‍ക്കാര്‍ നെട്ടോട്ടമോടുമ്പോഴാണ് ഇത്തരത്തിലുള്ള ഉത്തരവാദിത്തമില്ലാത്ത പ്രണത, സുരക്ഷിത സ്ഥലത്തിരുന്ന് ഇങ്ങനെ എന്തുവേണമെങ്കിലും കാണിക്കാമെന്നും സാധാരണക്കാരന്റെ സ്ഥിതി മനസിലാക്കി അതിനായി പ്രാര്‍ത്ഥിക്കുക എങ്കിലും വേണം, എന്നൊക്കെയാണ് ആരാധകര്‍ വിമര്‍ശിക്കുന്നത്.

Anu