മിഷോങ് ചുഴലിക്കാറ്റ് ചെന്നൈയില്‍ വലിയ ദുരിതമാണുണ്ടാക്കിയിരിക്കുന്നത്. താഴ്ന്ന പ്രദേശങ്ങളിലെ ഭൂരിഭാഗം വീടുകളും വെള്ളക്കെട്ടില്‍ മുങ്ങിയ അവസ്ഥയിലാണ്. അതിനിടെ നടി ശിവാനി കൊടുങ്കാറ്റ് ആസ്വദിക്കുന്ന വീഡിയോ സോഷ്യലിടത്ത് വൈറലായിരിക്കുകയാണ്. വലിയ വിമര്‍ശനമാണ് നടി നേരിടുന്നത്.
ഷോര്‍ട്ട്സ് ധരിച്ച് ഫ്ളാറ്റിലെ കാര്‍ പാര്‍ക്കിങ് ഏരിയയിലാണ് വീശിയടിക്കുന്ന മഴയ്ക്കൊപ്പം ശിവാനി പാട്ടുപാടി നൃത്തം ചവിട്ടുന്ന വീഡിയോയാണ് വൈറലാകുന്നത്. പ്രളയക്കെടുതിയില്‍ പെട്ട് ഭക്ഷണവും ശുദ്ധജലവും കിട്ടാതെ താരങ്ങളും സാധാരണക്കാരും ബുദ്ധിമുട്ടുമ്പോഴാണ് നടി കൊടുങ്കാറ്റ് ആസ്വദിക്കുന്നത്.
‘മനസുഖിന്‍ ഒരു പുയല്‍’ എന്ന ഗാനത്തിനൊപ്പം കൊടുങ്കാറ്റില്‍ മഴയത്ത് നൃത്തം ചെയ്യുന്ന വീഡിയോയാണ് ശിവാനി പങ്കുവച്ചിരിക്കുന്നത്. ‘ഇതാണ് മിഷോങ് ചുഴലിക്കാറ്റ്’ എന്നാണ് വീഡിയോയ്ക്കു നല്കിയ ക്യാപ്ഷന്‍.
‘താമസിക്കാന്‍ പോലും ഇടമില്ലാതെ ആളുകള്‍ ബുദ്ധിമുട്ടുമ്പോള്‍ ഇങ്ങനെ തുള്ളാന്‍ നാണമില്ലേ?’, അവശ്യ സാധനങ്ങള്‍ക്ക് ആള്ക്കാര് നെട്ടോട്ടമോടുമ്പോഴാണ് ഇത്തരത്തിലുള്ള ഉത്തരവാദിത്തമില്ലാത്ത പ്രണത, സുരക്ഷിത സ്ഥലത്തിരുന്ന് ഇങ്ങനെ എന്തുവേണമെങ്കിലും കാണിക്കാമെന്നും സാധാരണക്കാരന്റെ സ്ഥിതി മനസിലാക്കി അതിനായി പ്രാര്‍ത്ഥിക്കുക എങ്കിലും വേണം, എന്നൊക്കെയാണ് ആരാധകര്‍ വിമര്‍ശിക്കുന്നത്.
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…
'ഉള്ളൊഴുക്ക്' സിനിമയുടെ പ്രസ് മീറ്റിനിടെ റിപ്പോര്‍ട്ടറെ ട്രോളി നടി ഉര്‍വശി. ഉർവശിയുടെ ഫിലിഗ്രാഫിയെ കുറിച്ച് ചോദിച്ചപ്പോഴാണ് രസകരമായ മറുപടി ഉര്‍വശി…
പായല്‍ കപാഡിയ സംവിധാനം ചെയ്ത 'ഓള് വി ഇമാജിന്‍ ആസ് ലൈറ്റ്' എന്ന ചിത്രത്തിന്റെ പ്രദര്‍ശനത്തോട് അനുബന്ധിച്ച് മലയാളി നടിമാരായ…
നടൻ സിദ്ദിഖിന്റെ മൂത്തമകൻ റാഷിൻ സിദ്ദിഖ്(37 ) അന്തരിച്ചു, വ്യാഴാഴ്ച്ച രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു താരപുത്രന്റെ അന്ത്യം.ഏറെ…