കന്നട സൂപ്പര്‍താരം ശിവരാജ് കുമാറിനെ നായകനാക്കി ബ്ലോക്ക്ബസ്റ്റര്‍ ചിത്രം ‘ബീര്‍ബല്‍’ ഫെയിം ശ്രീനി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ഗോസ്റ്റ്’. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ ദീപാവലി ദിനത്തില്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ചിത്രീകരണം പുരോഗമിക്കുന്ന ‘ഗോസ്റ്റ്’, തികച്ചുമൊരു ആക്ഷന്‍ ഹീസ്റ്റ് ത്രില്ലര്‍ ആയിരിക്കും. കന്നട ഭാഷക്ക് പുറമേ തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി എന്നീ അഞ്ച് ഭാഷകളില്‍ ഒരു പാന്‍ ഇന്ത്യന്‍ ചിത്രമായിട്ടാണ് ഒരുക്കുന്നത്. സന്ദേശ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സന്ദേശ് നാഗരാജ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
കെ.ജി.എഫ് ഫെയിം ശിവകുമാര്‍ ആണ് കലാസംവിധായകന്‍. പ്രശസ്ത സംഗീത സംവിധായകന് അര്ജുന് ജന്യയാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. പ്രശസ്തമായ മിനര്‍വ മില്‍സില്‍ 6 കോടി രൂപയോളം വിലയുള്ള ജയില്‍ സെറ്റില്‍ പ്രധാന രംഗങ്ങളാണ് അണിയറപ്രവര്‍ത്തകര്‍ ചിത്രീകരിക്കുന്നത്. നവംബര്‍ ആദ്യവാരം പൂര്‍ത്തിയാക്കുന്ന ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂള്‍ ഡിസംബര്‍ മുതല്‍ ആരംഭിക്കും.വാര്‍ത്ത പ്രചരണം: പി.ശിവപ്രസാദ്.
തെന്നിന്ത്യൻ സിനിമാ രംഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …
ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…
ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…
ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…
മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…
വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…