Film News

ഇത് കേട്ടപ്പോൾ ഉമ്മയും കെട്ടാൻ പോകുന്ന കൊച്ചും ആദ്യം പറഞ്ഞത് ഇങ്ങനെ, ഷിയാസ് കരീം

കഴിഞ്ഞ മാസമാണ് നടൻ ഷിയാസ് കരീമിനെതിരെ യുവതി പോലീസിൽ പരാതി നൽകിയത്. തന്നെ വിവാഹ വാഗ്ദാനം നൽകി നിരന്തരം പീ,ഡി പ്പിക്കുകയായിരുന്നു എന്നും എന്നാൽ വിവാഹം കഴിക്കാതെ ചതിച്ചു എന്നുമാണ് യുവതി പരാതിയിൽ പറഞ്ഞത്. എന്നാൽ ഷിയാസിന്റെ വിവാഹ നിശ്ചയത്തിന് പിന്നാലെയാണ് യുവതി പരാതിയുമായി എത്തിയത്. ഈ സമയത്ത് ദുബായിൽ ആയിരുന്നു ഷിയാസ്. എന്നാൽ തിരിച്ച് നാട്ടിൽ എത്തിയ സമയത്ത് എയർപോർട്ടിൽ വെച്ച് തന്നെ പോലീസ് ഷിയാസിനെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ പിന്നീട് ജാമ്യത്തിൽ വിട്ട് അയക്കുകയും ചെയ്തിരുന്നു. ഇപ്പോൾ ഈ വിഷയത്തെ കുറിച്ച് തന്റെ അനുഭവം പങ്കുവെക്കുകയാണ് ഷിയാസ് കരീം. ഷിയാസിന്റെ വാക്കുകൾ ഇങ്ങനെ, ഈ വാർത്ത വരുന്ന സമയത്ത് ഞാൻ ദുബായിൽ ആയിരുന്നു. അവിടുത്തെ എന്റെ റൂമിൽ ഞാൻ ഒറ്റയ്ക്ക് ഇരുന്നപ്പോൾ ആണ് വാർത്തവരുന്നത് .

യഥാർത്ഥ സുഹൃത്തുക്കൾ എന്നാൽ നമ്മുടെ മോശം അവസ്ഥയിലും നമ്മളോടൊപ്പം കട്ടയ്ക്ക് കൂടെ നിൽക്കുന്നവർ ആണ്. ഈ വാർത്ത അറിഞ്ഞു ഒരു നാല് മണിക്കൂറുകളോളം ഞാൻ ആകെ ഡിപ്രെസ്സ്ഡ് ആയിരുന്നു. ഇതിനു മുൻപ് ഞാൻ ഇങ്ങനെ ഒരു അവസ്ഥയിൽ കൂടി കടന്നു പോയത് എന്റെ വാപ്പ രണ്ടാമത് വിവാഹം കഴിച്ചപ്പോൾ ആയിരുന്നു. ശരിക്കും ആ ത്മഹ,ത്യ ചെയ്യാൻ വരെ അന്ന് എനിക്ക് തോന്നിയതാണ്. കാരണം ജീവിതം വരെ നിന്ന് പോകാവുന്ന അവസ്ഥ. എന്റെ ഉമ്മയും വീട്ടുകാരുമൊക്കെ ഇത് എങ്ങനെ എടുക്കുമെന്നും കല്യാണം തീരുമാനിച്ച കുട്ടി എങ്ങനെ എടുക്കുമെന്ന് ഒന്നും എനിക്ക് അറിയിലായിരുന്നു. അപ്പോഴാണ് എന്റെ രണ്ടു സുഹൃത്തുക്കൾ അവിടേക്ക് വരുന്നത്. അവർ എനിക്ക് നൽകിയ പിന്തുണ വളരെ വലുത് ആയിരുന്നു. അങ്ങനെ ഞാൻ കുറെ ഓക്കേ ആയി.

ഉമ്മ എന്നോട് എന്ത് പറയും എന്ന ടെൻഷൻ ആയിരുന്നു എനിക്ക്. ഉമ്മയ്ക്ക് അങ്ങനെ ആശ്വസിപ്പിക്കാൻ ഒന്നും അറിയില്ല. പഴയ പത്താം ക്ലാസ്സ് ഫെയിൽ ആണ് ഉമ്മ. എന്നെക്കാൾ പതിനഞ്ച് വയസിന്റെ വ്യത്യാസം മാത്രമേ ഉമ്മയ്ക് ഉള്ളായിരുന്നു. പിന്നീട് എന്റെ ഭാവി വധുവിനോട് സംസാരിച്ചപ്പോൾ ഇനി ആണെങ്കിലും വേണ്ടെന്ന് വെയ്ക്കാനുള്ള സമയം ഉണ്ടെന്നു ഞാൻ ആ കുട്ടിയോട് പറഞ്ഞു. കൊന്ന് കളയും എന്നാണ് ഇങ്ങോട് വന്ന മറുപടി. എന്ത് പ്രശ്നത്തിനും കട്ടയ്ക് ഞാൻ കൂടെ തന്നെ ഉണ്ടാകും എന്നും അയാൾ എനിക്ക് ഉറപ്പ് തന്നു.

Devika Rahul