ഇപ്പോള്‍ ഞാന്‍ ഹാപ്പിയാണ്!! വിവാഹ നിശ്ചയം നടത്തിയ പെണ്‍കുട്ടിയെ തന്നെ കല്യാണം കഴിക്കണമെന്ന് നിയമങ്ങളൊന്നുമില്ലല്ലോ-ഷിയാസ്

ബിഗ് ബോസ് മലയാളം സീസണ്‍ ഒന്നില്‍ മത്സരാര്‍ഥിയായെത്തി ആരാധകരെ സ്വന്തമാക്കിയ താരമാണ് ഷിയാസ് കരീം. മോഡലായ താരം പിന്നീട് ടെലിവിഷന്‍ ഷോകളില്‍ സജീവമായിരുന്നു. അതിനിടെയാണ് താരത്തിനെതിരെ പീഡനാരോപണം ഉയര്‍ന്നത്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നായിരുന്നു താരത്തിനെതിരെ ഉയര്‍ന്ന ആരോപണം.

ഷിയാസിന്റെ വിവാഹനിശ്ചയം കഴിഞ്ഞയുടനെയായിരുന്നു താരത്തിനെതിരെ ആരോപണം ഉയര്‍ന്നത്. വിവാഹ നിശ്ചയ ചിത്രങ്ങളെല്ലാം വൈറലായിരുന്നു. എന്നാല്‍ പിന്നീട് ഒന്നും ഷിയാസ് പ്രിയതമയുടെ ചിത്രങ്ങള്‍ പങ്കുവച്ചിടട്ടില്ല. ഈ കഴിഞ്ഞ പ്രണയദിനത്തിലൊന്നും തന്നെ ഷിയാസ് ചിത്രം പങ്കിടാത്തതും ആരാധകര്‍ക്കിടയില്‍ സംശയം ഉണര്‍ത്തിരുന്നു.

ഇപ്പോഴിതാ വിവാഹത്തെ കുറിച്ച് ഷിയാസ് പറയുന്നതാണ് ശ്രദ്ധേയമാകുന്നത്. ഇപ്പോള്‍ ഞാന്‍ ഹാപ്പിയാണ്. സിനിമ, ഉദ്ഘാടനങ്ങള്‍, ഷോകള്‍ എല്ലാമായി പഴയ ഷിയാസിനെപ്പോലെ മുന്നോട്ട് പോകുന്നു. വിവാഹ നിശ്ചയം നടത്തിയ പെണ്‍കുട്ടിയെ തന്നെ കല്യാണം കഴിക്കണമെന്ന് നിയമങ്ങളൊന്നുമില്ലല്ലോ. പക്ഷെ എന്റെ കല്യാണമുണ്ടാകുമെന്ന് താരം പറയുന്നു.

മാത്രമല്ല ‘നിശ്ചയ പെണ്‍കുട്ടി റെഡിയാണെങ്കില്‍ അവരെ തന്നെ വിവാഹം ചെയ്യും അല്ലെങ്കില്‍ മറ്റൊരു പെണ്‍കുട്ടിയെ വിവാഹം ചെയ്യും. ചെമ്മീനിലെ പോലെ ബീച്ചിലൂടെ പാട്ട് പാടി നടക്കാന്‍ ഉദ്ദേശിക്കുന്നില്ല. എന്റെ പേഴ്‌സണല്‍ കാര്യങ്ങളില്‍ ഇടപെടാന്‍ ആര്‍ക്കും അവകാശമില്ല. നമ്മള്‍ വിചാരിക്കുന്നതുപോലെ നമ്മുടെ ലൈഫ് മുന്നോട്ട് പോകില്ലെന്നും താരം പറയുന്നു.

കുട്ടിയും ഭര്‍ത്താവും ഉണ്ടെന്ന് അറിഞ്ഞപ്പോള്‍ കല്യാണം കഴിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞതാണ് തനിക്കെതിരെ കേസ് കൊടുക്കാന്‍ കാരണം. മീഡിയക്കാരെ തെറിവിളിച്ചുകൊണ്ട് മറ്റ് മീഡിയക്കാര്‍ കൂടി ശത്രുക്കളായി. ഞാന്‍ ചെയ്യാത്ത കുറ്റമാണ് അടിച്ചേല്‍പ്പിക്കാന്‍ നോക്കിയത്. എന്നെ അറിയുന്നവര്‍ എനിക്കൊപ്പം നിന്നിരുന്നു. ഞാന്‍ ഒരുപാട് സ്ത്രീകള്‍ക്കൊപ്പം വര്‍ക്ക് ചെയ്തിട്ടുണ്ട്. അവരൊന്നും എന്നെ കുറിച്ച് പരാതി പറഞ്ഞിട്ടില്ലല്ലോ.

പരാതി പറഞ്ഞത് എന്നോട് പ്രേമം നടിച്ച് എനിക്കൊപ്പം കൂടിയ വ്യക്തിയാണ്. ആ സ്ത്രീയോട് എനിക്ക് യഥാര്‍ത്ഥ പ്രേമമായിരുന്നു. അവര്‍ പ്രേമം നടിക്കുകയാണെന്ന് എനിക്ക് മനസിലായപ്പോള്‍ എനിക്ക് എതിരെ കൊണ്ടുപോയി കേസ് കൊടുക്കുകയായിരുന്നു. മൂന്ന് വര്‍ഷം പല സ്ഥലങ്ങളില്‍ കൊണ്ടുപോയി ഞന്‍ അവരെ പീഡിപ്പിച്ചുവെന്നാണ് പരാതി.

ഞാന്‍ ദൈവ വിശ്വാസിയാണ്. കേസിപ്പോള്‍ കോടതിയിലാണ്. അവര്‍ക്ക് തെളിവില്ല. മീഡിയക്കാരെ പേടിയായതുകൊണ്ടാണ് ചെന്നൈയില്‍ വന്ന് ഇറങ്ങിയത്. അല്ലെങ്കില്‍ കൊച്ചിയില്‍ ഫ്‌ലൈറ്റ് ഇറങ്ങുമായിരുന്നു. 2022 മുതല്‍ 2023 വരെ ഞാന്‍ പീഡിപ്പിച്ചുവെന്നാണ് കേസ്. അതെങ്ങനെ പീഡനമാകും. തെളിവു വേണ്ടെ. ഞാന്‍ കല്യാണം കഴിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞതുകൊണ്ടും കുട്ടിയും ഭര്‍ത്താവും ഉണ്ടെന്നും അവര്‍ പലതും ഉപയോഗിക്കുന്നുണ്ടെന്നും മനസിലാക്കിയതുകൊണ്ടുമാണ് ആ സ്ത്രീ എന്റെ പേരില്‍ കേസ് കൊടുത്തതെന്നും ഷിയാസ് പറയുന്നു.

Anu

Recent Posts

അച്ഛനും അമ്മയും അദ്ദേഹത്തെ വളരെ നല്ല രീതിയിലാണ് വളര്‍ത്തിയിരിക്കുന്നത്

നടി മീര വാസുദേവന്‍ അടുത്തിടെയാണ് വീണ്ടും വിവാഹിതയായത്. മീര വാസുദേവന്റെ മൂന്നാമത്തെ വിവാഹമായിരുന്നു. ഈ കഴിഞ്ഞ മെയ് 25നാണ് തന്റെ…

4 hours ago

പോസ്റ്റ് ഇട്ട് മിനിറ്റുകൾക്കുള്ളിൽ ആണ് വസ്ത്രം വിറ്റ് പോയത്

ഏറെ ആരാധകർ ഉള്ള താരമാണ് ദീപിക പദുക്കോൺ. താര മൂല്യത്തിലും മുന്നിലാണ് ദീപികയുടെ സ്ഥാനം. അമ്മയാവാൻ ഒരുങ്ങുകയാണ് ദീപിക. അതിന്റെ…

4 hours ago

ഐശ്വര്യയും ധനുഷും വിവാഹ ബന്ധത്തിലായിരിക്കെ തന്നെ പരസ്പരം പറ്റിക്കുകയായിരുന്നു

പരസ്പ്പരം പ്രണയിച്ച് വിവാഹം കഴിച്ചവരാണ് ഐശ്വര്യയും ധനുഷും. വിവാഹം നടക്കുമ്പോൾ ധനുഷിന് 21-ും ഐശ്വര്യയ്ക്ക് 23-ും ആയിരുന്നു പ്രായം. 2004ല്‍…

4 hours ago

ആരോഗ്യം വീണ്ടെടുത്ത് കൊണ്ടിരിക്കുകയാണ് ഇപ്പോൾ, ശ്വേതാ മേനോൻ

നടി ശ്വേതാ മേനോൻ കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചോരു വീഡിയോ ആരാധകരെ ആശങ്കപെടുത്തിയിരുന്നു. എന്തോ ചികിത്സയിൽ ആണ് താരം എന്ന്…

5 hours ago

സ്വകാര്യത നഷ്ടമായി, സിനിമയിൽ വന്നതിന് ശേഷമുള്ള മാറ്റങ്ങളെ കുറിച്ച് മാളവിക

പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും തനിക്ക് നേരിടേണ്ടി വന്നിട്ടുള്ള സോഷ്യല്‍ മീഡിയ ആക്രമണങ്ങളെക്കുറിച്ചുമൊക്കെ സംസാരിക്കുകയാണ് മാളവിക മേനോന്‍ ഇപ്പോൾ. മലയാളത്തിലെ ഒരു മാസികയ്ക്ക്…

5 hours ago

വിവാഹം കഴിഞ്ഞ് മൂന്നാമത്തെ വർഷമാണ് വളരെ നിർണായകം

സിനിമകളിൽ വേഷമിട്ടിട്ടുണ്ടെങ്കിലും മലയാളത്തിലും തമിഴിലുമായി നിരവധി സീരിയലുകളിലൂടെയാണ് നടി ശ്രീജ ചന്ദ്രൻ പ്രേക്ഷക പ്രീതി നേടിയത്. തമിഴ് സീരിയലുകളാണ് ശ്രീജയ്ക്ക്…

6 hours ago