നാരായണി എട്ടാംക്ലാസ്സില്‍, അമ്മ പഠിച്ച അതേ സ്‌കൂളില്‍!! മകളുടെ വിശേഷം പങ്കുവച്ച് ശോഭന

മലയാളത്തിന്റെ എക്കാലത്തെയും പ്രിയ താരമാണ് നടി ശോഭന. നടിയായും നര്‍ത്തകിയായും ആരാധക മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ താരമാണ്. നാഗവല്ലിയായി തകര്‍ത്താടിയ താരം ഇപ്പോഴും ആരാധക മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. അഭിനയലോകത്ത് സജീവമല്ലെങ്കിലും താരം നൃത്തരംഗത്ത് സജീവമാണ്. സോഷ്യലിടത്ത് സജീവമായ താരം ചിത്രങ്ങളും വീഡിയോകളുമെല്ലാം പങ്കിടാറുണ്ട്. മലയാളത്തില്‍ മാത്രമല്ല തമിഴകത്തും താരം സജീവമായിരുന്നു.

വലിയ താരമാണെങ്കിലും വ്യക്തി ജീവിതം എപ്പോഴും സ്വകാര്യമായി സൂക്ഷിക്കുന്നയാളാണ് താരം. അവിവാഹിതയായ താരത്തിന് ഒരു മകള്‍ ഉണ്ട്. അനന്തനാരായണി. മാസങ്ങള്‍ മാത്രമുള്ള പെണ്‍കുഞ്ഞിനെ ദത്തെടുത്തതായിരുന്നു താരം. ഇപ്പോഴിതാ മകളെ കുറിച്ചുള്ള താരത്തിന്റെ വെളിപ്പെടുത്തലാണ് ശ്രദ്ധേയമാകുന്നത്.

മകള്‍ നാരായണി എട്ടാം ക്ലാസിലായി. സ്‌കൂളില്‍ നിന്നും ഫോണ്‍ കോള്‍ വന്നാല്‍ പേടിക്കുന്ന സാധാരണ അമ്മയാണ് താന്‍ എന്ന് ശോഭന പറയുന്നു. ചെന്നൈയില്‍ അമ്മ പഠിച്ച അതേ സ്‌കൂളിലാണ് അവളും പഠിക്കുന്നത്. കോളേജ് പഠനവും സ്റ്റെല്ലാ മാരിസില്‍ തന്നെ വേണമെന്നാണ് അവളുടെ ആഗ്രഹമെന്നും ശോഭന പറയുന്നു.

മകള്‍ നാരായണി അടുത്തിടെയാണ് തന്റെ സിനിമകള്‍ കണ്ടതെന്ന് ശോഭന പറയുന്നു. ‘അമ്മ വാട്ട് ആര്‍ യു ഡൂയിങ്’ എന്നാണ് തന്റെ ആദ്യ ചിത്രം കണ്ടിട്ട് മകള്‍ ചോദിച്ചത്. അവള്‍ക്ക് ആദ്യം കണ്ടപ്പോള്‍ അമ്പരപ്പാണ് ഉണ്ടായത്. ചെറുപുഞ്ചിരിയോടെ അവളോട് അമ്മ ഇങ്ങനെയായിരുന്നു എന്ന് പറഞ്ഞു. അമ്മയുടെ കാര്യത്തില്‍ അവള്‍ പൊസസ്സീവ് ആണ്. വരനെ ആവശ്യമുണ്ട് എന്ന സിനിമ അള്‍ക്ക് ഇഷ്ടപ്പെട്ടില്ല. സിനിമയില്‍ കല്യാണി പ്രിയദര്‍ശന്‍ മകളായി ഉള്ളത് അവള്‍ക്ക് ഇഷ്ടപ്പെട്ടില്ല. അവള്‍ക്ക് ഇഷ്ടപ്പെട്ട ചിത്രം മണിച്ചിത്രത്താഴ് ആണെന്നും ശോഭന പറയുന്നു.

നാരായണിയ്ക്ക് മൂന്ന് വയസുള്ളപ്പോഴാണ് തിര എന്ന സിനിമ ചെയ്തത്. തിയ്യേറ്ററില്‍ അവളെയും കൂട്ടി പോയാണ് ചിത്രം ചെയ്തത്. സ്‌ക്രീനില്‍ കണ്ടതും അവള്‍ മുഖത്തേക്ക് നോക്കി, പിന്നീട് എന്തോ ചിന്തിച്ച് കൈയ്യും വലിച്ചു പുറത്തേക്ക് കൊണ്ടു പോയെന്നും ശോഭന പറയുന്നു.

Anu

Recent Posts

‘ബാല്യകാല സുഹൃത്തുമായുള്ള വിവാഹം, കരിയറിന്റെ മോശം ഘട്ടത്തിൽ വിവാഹമോചനം’; കാരണം തുറന്ന് പറഞ്ഞ് ഇമ്രാൻ ഖാൻ

ബാല്യകാല സുഹൃത്തായിരുന്ന അവന്തിക മാലിക്കുമായുള്ള വിവാഹ മോചനത്തിന്റെ കാരണങ്ങളെ കുറിച്ച് തുറന്ന് സംസാരിച്ച് നടൻ ഇമ്രാൻ ഖാൻ. നടി ലേഖ…

3 hours ago

ഓരോ വീട്ടിൽ ഓരോ ബോട്ട്! വർഷങ്ങളായി ഈ അവസ്ഥയ്‌ക്ക് ഒരു മാറ്റവുമില്ല, പുതിയ ഐഡിയ പങ്കുവെച്ച് നടി കൃഷ്ണപ്രഭ

കനത്തമഴയെ തുടർന്ന് കൊച്ചി വെള്ളക്കെട്ടിൽ മുങ്ങിയതോടെ അവസ്ഥ പങ്കുവെച്ച് നടി കൃഷ്ണ പ്രഭ. കൊച്ചിയിൽ പലയിടത്തും റോഡുകളിൽ മുഴുവനും വെള്ളമായതുകൊണ്ട്…

3 hours ago

മലയാളി ഇഷ്ടപ്പെടുന്ന ഒരു കോംബോ, ഷെയ്ൻ നി​ഗവും മഹിമ നമ്പ്യാരും; പ്രണയം നിറയ്ക്കുന്ന ‘ലിറ്റിൽ ഹാർട്സ്’, ട്രെയിലർ എത്തി

ആർഡിഎക്സിന് ശേഷം ഷെയ്ൻ നിഗം- മഹിമ നമ്പ്യാർ ജോഡി വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘ലിറ്റിൽ ഹാർട്സ്’. ഇപ്പോഴിതാ ചിത്രത്തിൻറെ ട്രെയ്‍ലർ…

3 hours ago

ഒന്നും കാണാതെ നസ്രിയ ഓകെ പറയില്ല! ഒപ്പം തൊട്ടതെല്ലാം പൊന്നാക്കിയ ബേസിൽ; ആരാധകർക്ക് കാത്തിരിക്കാൻ പുതിയ പ്രഖ്യാപനം

ഒരിടവളയ്ക്ക് ശേഷം നസ്രിയ വീണ്ടും മലയാളത്തിൽ നായികയായി എത്തുന്നു. ബേസിൽ ജോസഫ് നായകനായി എത്തുന്ന സൂക്ഷ്മദർശിനി എന്ന ചിത്രത്തിലൂടെയാണ് നസ്രിയയുടെ…

4 hours ago

കനത്ത മഴയിൽ മുങ്ങി, ദുരിതത്തിലായി കേരളം; വിദേശ യാത്ര റദ്ദാക്കി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

കേരളത്തിലെ മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ പ്രതിപക്ഷ നേതാവിന്റെ വിദേശ യാത്ര റദ്ദാക്കി. സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിലും മഴക്കെടുതി രൂക്ഷമാകുകയും…

4 hours ago

മുൻ ബി​ഗ് ബോസ് താരത്തിനൊപ്പം ജീഷ്യൻ ഗോപിനാഥ് മുതുകാട്; ഇന്ത്യയിലെ ആദ്യ എഐ സിനിമ, റിലീസ് ഡേറ്റ് ഇതാ

പ്രശസ്ത ഇൻഫ്ലുവൻസറും ബിഗ് ബോസ് മുൻ മത്സരാർഥിയുമായ അപർണ മൾബറിയെ കേന്ദ്ര കഥാപാത്രമാക്കി സാംസ് പ്രൊഡക്ഷന്റെ ബാനറിൽ എഴുത്തുകാരനും പ്രവാസിയുമായ…

4 hours ago