ദീപങ്ങളുടെ ഉത്സവമായ ദീപാവലി ആഘോഷമാക്കിയിരിക്കുയാണ് താരങ്ങള്‍. എല്ലാവരും തങ്ങളുട ദീപാവലി ആഘോഷ ചിത്രങ്ങള്‍ സോഷ്യലിടത്ത് പങ്കുവയ്ക്കുന്നുണ്ട്. മലയാളത്തിന്റെ എക്കാലത്തെയും പ്രിയ താരമാണ് നടി ശോഭന. സിനിമയില്‍ സജീവമല്ലെങ്കിലും താരം നൃത്ത വീഡിയോകളുമായി സജീവവുമാണ്.
ഇപ്പോഴിതാ ശോഭന പങ്കുവച്ച ദീപാവലി ആഘോഷ വീഡിയോയാണ് വൈറലാകുന്നത്. പടക്കം പൊട്ടിക്കുന്ന സമയത്ത് പേടിച്ചോടുന്ന വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. ശോഭന തന്നെയാണ് ദീപാവലി വീഡിയോ പങ്കുവച്ചിരിക്കുന്നത്.
വീഡിയോയ്ക്കു താഴെ രസകരമായ നരിവധി കമന്റുകളാണ് നിറയുന്നത്. നാഗവല്ലി ഇങ്ങനെ പേടിക്കാമോ?, ഇത്രയും ധൈര്യം ചാള്‍സ് ശോഭരാജില്‍ മാത്രമേ കണ്ടിട്ടുള്ളൂ, നാഗവല്ലിയായി ഞങ്ങളെ പേടിപ്പിച്ച ടീം ആണ് ഓടുന്നത്…ചേച്ചി അടുത്ത ജില്ലയിലെത്തി എന്നിങ്ങനെയാണ് കമന്റുകള്‍.
മൂന്ന് തവണയായി പടക്കം പൊട്ടിക്കാന്‍ ശ്രമിക്കുന്ന നടിയുടെ വീഡിയോ കണ്ട് പൊട്ടി ചിരിക്കുകയാണ് എല്ലാവരും. മൂന്നാമത്തെ ശ്രമത്തിലാണ് പടക്കത്തിന് തീപിടിക്കുന്നത്. തീ കൊടുത്തതിന് ശേഷം ഓടുന്ന ശോഭനയാണ് ദൃശ്യങ്ങളില്‍.
തന്റെ പഴയ ബാച്ചിലെ കുട്ടികളാണ് സാധാരണ ഇതൊക്കെ ചെയ്തുതന്നിരുന്നതെന്നും അവരെ ഈ അവസരത്തില്‍ മിസ് ചെയ്യുന്നുവെന്നും പറഞ്ഞാണ് ശോഭന വീഡിയോ പങ്കുവച്ചിരിക്കുന്നത്.
മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനാണ് ബിജിബാല്‍. മലയാളിയുടെ പ്രിയ ഗാനങ്ങളില്‍ എപ്പോഴും ഇടംപിടിച്ചിട്ടുണ്ടാവും ബിജിപാലിന്റെ പാട്ട്. സോഷ്യലിടത്ത് സജീവമായ താരം…
പമ്മി പമ്മി അകത്തുകയറി കട്ട് തിന്നുന്നത് പൂച്ചകളുടെ സ്വഭാവമാണ്. എത്രയൊക്കെ സൂക്ഷിച്ചാലും എപ്പോഴെങ്കിലുമൊക്കെ അടുക്കളില്‍ കയറി ആവശ്യമുള്ളത് കഴിച്ച് സ്ഥലം…
കൊമേഡിയനായും നടനായും നിര്‍മ്മാതാവും മലയാള സിനിമയിലെ സജീവ സാന്നിധ്യമാണ് രമേഷ് പിഷാരടി. ആരാധകര്‍ക്ക് പ്രിയപ്പെട്ട താരമാണ് പിഷു. സോഷ്യലിടത്ത് സജീവമായ…
അങ്കമാലി ഡയറീസ്, കടുവ, സുലൈഖ മന്‍സില്‍, തൊട്ടപ്പന് തുടങ്ങിയ ചിത്രങ്ങളിലെ ശക്തമായി കഥാപാത്രങ്ങളിലൂടെ ആരാധകരെ സ്വന്തമാക്കിയ താരമാണ് നടി ജോളി…
ഇളയദളപതി വിജയിയുടെ അമ്പതാം ജന്മദിനാഘോഷം ആഘോഷമാക്കാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധക ലോകം. എന്നാല്‍ ഇത്തവണത്തെ ആഘോഷപരിപാടികള്‍ ഒഴിവാക്കിയിരിക്കുകയാണ് താരം. തമിഴ്നാട് കള്ളക്കുറിച്ചിയിലെ…
അടിക്കടി വിവാദങ്ങൾ ഉണ്ടാക്കുന്ന സംവിധായകാണാന് സനൽ കുമാർ ശശിധരൻ. ഇപ്പോഴിതാ മഞ്ജു വാര്യര്‍ക്കും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ ആരോപണങ്ങളുമായാണ് സനല്‍കുമാര്‍…