സിനിമയിൽ അതൊന്നും സ്ഥിരമായുള്ള കാര്യങ്ങൾ അല്ല, മനസ്സ് തുറന്ന് ശോഭന!

നൃത്തത്തെ ജീവവായുവായി കണ്ടു സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന താരം ആണ് ശോഭന. കുറഞ്ഞ സമയം കൊണ്ട് ഇരുന്നൂറ്റി നാൽപ്പതിൽ അധികം ചിത്രങ്ങളിൽ ആണ് താരം അഭിനയിച്ച് കഴിഞ്ഞത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ചിത്രങ്ങളിൽ എല്ലാം ഒരുകാലത്ത് നിറഞ്ഞു നിന്ന താരം പതുക്കെ അഭിനയം ഉപേക്ഷിച്ച് നൃത്തത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. ഇപ്പോൾ നിരവധി വിദ്യാർത്ഥികൾ ശോഭനയുടെ കീഴിൽ നൃത്തം അഭ്യസിക്കുന്നുണ്ട്. വർഷങ്ങൾക്ക് ശേഷം വരനെ ആവിശ്യമുണ്ട് എന്ന ചിത്രത്തിൽ കൂടി ശോഭന വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ച് വരവ് നടത്തിയിരുന്നു. മികച്ച സ്വീകാര്യതയാണ് താരത്തിന് ആരാധകരുടെ ഭാഗത്ത് നിന്നും ലഭിച്ചത്. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ നൃത്തത്തെയും അഭിനയത്തേയും കുറിച്ച് ശോഭന പറഞ്ഞ കാര്യങ്ങൾ ആണ് ശ്രദ്ധ നേടുന്നത്.

അഭിനയ ജീവിതം നൃത്തത്തിനും നർത്തകി എന്ന നിലയിലെ പ്രശസ്തിക്കും എപ്പോഴെങ്കിലും ഗുണകരമായോ എന്ന ചോദ്യത്തിനാണ് നടി എന്ന ലേബൽ നർത്തകി എന്ന രീതിയിൽ ഉയരാൻ ഒട്ടും കാരണം ആയിട്ടില്ല എന്ന് ശോഭന മറുപടി പറഞ്ഞത്. ശോഭനയുടെ വാക്കുകൾ ഇങ്ങനെ, ഒരിക്കലും സിനിമയിൽ നടി എന്ന സ്ഥാനം സ്ഥിരം അല്ല. എപ്പോൾ വേണമെങ്കിലും അതിന് മാറ്റം സംഭവിക്കാം. എന്നാൽ നർത്തകി എന്ന പേര് അങ്ങനെ അല്ല. ഒരിക്കൽ കിട്ടിയാൽ പിന്നെ അത് മരണം വരെ നമ്മുടെ കൂടെ തന്നെ കാണും. എന്റെ നൃത്തത്തിനു അഭിനയ ജീവിതം ഒട്ടും തന്നെ കാരണം ആയിട്ടില്ല. ഒരുപാട് ആളുകൾ ഇന്നും ഓർക്കുന്ന നൃത്ത ഗാനം ആണ് മണിച്ചിത്ര താഴിലേത്. എന്നാൽ സിനിമയിൽ അഭിനയിച്ചതിന് ശേഷം ഒരിക്കൽ പോലും ഞാൻ ആ ഗാനരംഗം പിന്നെ ചെയ്തിട്ടില്ല എന്നുമാണ് ശോഭന പറഞ്ഞത്.

ശോഭന എന്ന താരത്തെ അറിയാത്തവർ ആയി ഒരു മലയാളിയും കാണില്ല. മലയാള സിനിമയിലെ മികച്ച നടികളിൽ ഒരാൾ ആണ് ശോഭന. നിരവധി മികച്ച ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച താരം നടിയെന്ന നിലയിൽ മാത്രമല്ല, മികച്ച ഒരു നർത്തകിയുമാണെന്നു പല തവണ തെളിയിച്ചിട്ടുണ്ട്. ശോഭനയുടെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നാണ് മണിച്ചിത്രത്താഴ്. ഒരുപക്ഷെ ശോഭന എന്ന ഒരു നടി ഇല്ലായിരുന്നുവെങ്കിൽ മണിച്ചിത്രത്താഴ് എന്ന ചിത്രം ഉണ്ടാകില്ലായിരുന്നുവെന്ന് ചിത്രത്തിന്റെ സംവിധായകൻ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മലയാളം കൂടാതെ തമിഴ്, തെലുങ് ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. വര്ഷങ്ങളോളം സിനിമയിൽ നിന്ന് ഇടവേള എടുത്ത് മാറി നിന്ന താരം തന്റെ ജീവിതം നൃത്തത്തിനായി മാറ്റി വെയ്ക്കുകയായിരുന്നു. ഒരു പക്ഷെ ഒരു മികച്ച നടിയെക്കാൾ ഒരു മികച്ച നർത്തകി കൂടിയാണ് താരം എന്ന് ശോഭന പലപ്പഴും തെളിയിച്ചിട്ടുണ്ട്.

Sreekumar

Recent Posts

എന്റെ അടിക്കുറിപ്പ് അധികമായിരിക്കുന്നു! സെലിനുമായുള്ള പ്രണയത്തെ കുറിച്ച് പ്രതികരിച്ചു; മാധവ് സുരേഷ്

നടനും എം പിയും ഒക്കെയായ സുരേഷ് ഗോപിയുടെ മകൻ ​മാധവ് സുരേഷ് ഇപ്പോൾ  പങ്കിട്ടൊരു സോഷ്യൽ മീഡിയ പോസ്റ്റാണ് ആരാധകർക്കിടയിൽ…

28 mins ago

ആ പാട്ട് എന്തിനെന്ന് ആലോചിച്ചപ്പോളാണ് അത് പെണ്ണിനെക്കുറിച്ചോ അല്ലെങ്കിൽ മദ്യത്തെ കുറിച്ചോ ആകട്ടെ എന്ന് ചിന്തിച്ചത്, വിനീത് ശ്രീനിവാസൻ

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത പ്രണവ്, ധ്യാൻ എന്നിവർ അഭിനയിച്ച ചിത്രം വർഷങ്ങൾക്ക് ശേഷം തീയറ്ററുകളിൽ നല്ല പ്രേഷക പ്രതികരണം…

1 hour ago

ബിഗ് സ്ക്രീനിലേക്ക് ഇനിയും ഒരു താരപുത്രി! നടൻ റഹുമാൻറെ മകൾ അലീഷ  സിനിമയിലേക്ക് എത്തുന്നു

ഒരു കാലത്ത് മലയാളികളുടെ പ്രിയങ്കരനായ നടൻ ആയിരുന്നു റഹുമാൻ, ഇപ്പോളിതാ അദ്ദേഹത്തിന്റെ അതേപാതയിലൂടെ മകൾ അലീഷ സിനിമയിലേക്ക് എത്തുകയാണ്, ഇപ്പോൾ…

2 hours ago

അങ്ങനെ നോക്കിയാൽ എയ്ഡ്സ് എന്ന രോഗം വന്നത് നന്നായി

ഭാഷയുടേയും ദേശത്തിന്റേയും അതിര്‍ വരമ്പുകളില്ലാതെ എല്ലാ സിനിമാ ഇന്‍ഡസ്ട്രികളിലും നിലനില്‍ക്കുന്ന ഒന്നാണ് കാസ്റ്റിംഗ് കൗച്ച്. പല മുന്‍നിര താരങ്ങള്‍ പോലും…

4 hours ago

ബിഗ് ബോസ് ഷോ കഴിഞ്ഞിട്ട് തീരുമാനിക്കാനായിരുന്നു പ്ലാൻ, ജാസ്മിൻ

എൻഗേജ് മെന്റ് കഴിഞ്ഞിട്ടില്ലെന്നും ബിഗ് ബോസ് ഷോ കഴിന്നതിനു ശേഷം നോക്കിയിട്ട് തീരുമാനിക്കാനായിരുന്നു പ്ലാനെന്നു ആവർത്തിക്കുകയാണ് ജാസ്മിൻ ജാഫർ .…

4 hours ago

ബ്രേക്കപ്പിന് പിന്നാലെയാണ് താൻ ഇനി വിവാഹിതയാകില്ല എന്ന് വരലക്ഷ്‌മി അറിയിച്ചത്

തെന്നിന്ത്യന്‍ സിനിമയ്ക്ക് ഏറ്റവും പ്രിയപ്പെട്ട നടി വരലക്ഷ്മി ശരത്കുമാര്‍ വിവാഹിതയാവുകയാണ്. പ്രധാനമന്ത്രി മോദി മുതല്‍ രജനികാന്ത്, കമല്‍ഹാസന്‍ എന്നിങ്ങനെ പ്രമുഖരായ…

4 hours ago