ഗംഗ നാഗവല്ലിയായി മാറിയത് തന്റെ നിർദേശ പ്രകാരം! മണിച്ചിത്രതാഴിലെ സീനിനെ കുറിച്ച് ശോഭന 

Follow Us :

മലയാളികളുടെ ഇഷ്‌ട നായിക ശോഭന ഫാസിൽ സംവിധാനം ചെയ്യ്ത ‘മണിച്ചിത്ര താഴി’ൽ തന്റെ കഥാപാത്രമായ നാ​ഗവല്ലിയോട് നൂറ് ശതമാനം നീതി പുലർത്തിയിരുന്നു, ഒരുപാട് വെത്യസ്ത കഥപാത്രങ്ങൾ ചെയ്യ്ത ശോഭനയുടെ നാഗവല്ലി പ്രേക്ഷകർ ആരും തന്നെ മറക്കാത്ത ഒരു കഥാപാത്രമായിരുന്നു. അതേസമയം നാ​ഗവല്ലിയുടെ കാര്യത്തിൽ ശോഭനയുടെ ഇൻപുട്ടുകളുണ്ട്. മണിച്ചിത്രത്താഴിൽ പ്രേക്ഷകർ മറക്കാത്ത രം​ഗമാണ് ​ഗം​ഗ നകുലന് മുന്നിൽ ആദ്യമായി നാ​ഗവല്ലിയായി മാറുന്നത്. അവിസ്മരണീയ പ്രകടനം ഈ സീനിൽ ശോഭന കാഴ്ച വെച്ചു

ഈ സീനിൽ താൻ പറഞ്ഞ നിർദ്ദേശത്തെക്കുറിച്ച് ശോഭന പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. സീനിൽ താൻ ബെഡ് പി‌ടിച്ച് ഉയർത്തണം. സാധാരണ പോലെ നിന്ന വ്യക്തി അതിൽ നിന്നും മാറുന്നു. എന്ത് ചെയ്യാൻ പറ്റുമെന്ന് ചിത്രത്തിന്റെ സംവിധായകൻ ഫാസിൽ ചോദിചു ,സർ, ഒരു ഐബ്രോ പെൻസിൽ കൊണ്ട് കണ്ണിന് താഴെയും കവിളിനടുത്തും വരയ്ക്കാമെന്ന് പറഞ്ഞു. ആ ഒരു ‌ടച്ച് കൊണ്ട് ​ഗം​ഗ നാ​ഗവല്ലിയായി മാറുമ്പോഴുള്ള മുഖഭാവം പൂർണമായെന്നും ശോഭന വ്യക്തമാക്കി.

മഹാദേവൻ എന്ന നർത്തകനായി നടൻ ശ്രീധറിനെ സിനിമയിലെത്തിച്ചതും ശോഭനയാണ്, സിനിമ  മറ്റ് പല ഭാഷകളിലേക്കും  റീമേക്ക് ചെയ്തി‌ട്ടുണ്ടെങ്കിലും ഈ നായികമാർക്കൊന്നും ശോഭനയുടെ പെർഫോമൻസിന് ഒപ്പമെത്താൻ സാധിച്ചില്ല എന്നതാണ് സത്യം . ക്ലാസിക്കൽ ഡാൻസർ കൂടിയായ ശോഭന നാ​ഗവല്ലിയെന്ന കഥാപാത്രത്തോട് നൂറ് ശതമാനം നീതി പുലർത്തിയ ചിത്രം തന്നെയാണ് മണിച്ചിത്രത്താഴ്