ഏറെ ആരാധകരുള്ള അന്വേഷണചിത്രമാണ് സേതുരാമയ്യര്‍ സിബിഐ. ചിത്രത്തിന്റേതായി ഇറങ്ങിയ നാല് ഭാഗങ്ങളും സൂപ്പര്‍ഹിറ്റായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ അഞ്ചാം ഭാഗം ഒരുങ്ങുകയാണ്. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം ജഗതിശ്രീകുമാറും ഈ ചിത്രത്തില്‍ വേഷമിടുന്നുണ്ട്.
ഇപ്പോഴിതാ ശോഭന പങ്ക് വച്ച ഒരു സെല്‍ഫിയാണ് വൈറലാകുന്നത്. കൊച്ചിയില്‍ ചിത്രീകരണം പുരോഗമിക്കുന്ന സിബിഐ സിരീസിലെ അഞ്ചാം ചിത്രത്തിന്റെ ലൊക്കേഷനില്‍ എത്തിയാണ് ശോഭന മമ്മൂട്ടിയെ കണ്ടത്. ക്യാപ്റ്റനെ കണ്ടു, ഫാന്‍ മൊമന്റ് എന്നാണ് ചിത്രത്തിനൊപ്പം എന്നാണ് ചിത്രത്തിനൊപ്പം ശോഭന കുറിച്ചത്.
ഇരുവരുടെയും ആരാധകര്‍ വളരെ വേഗത്തിലാണ് ഈ ചിത്രം ഏറ്റെടുത്തത്. അതേ സമയം ഇതുവരെയുള്ള സിബിഐ സീരിസില്‍ കാണിക്കാത്ത മമ്മൂട്ടിയുടെ ഭാര്യയായിട്ടാണോ ശോഭന എത്തുന്നത് എന്ന ചോദ്യമാണ് പലരും ചോദിക്കുന്നത്. എന്തായാലും സേതുരാമയ്യരുടെ ഭാര്യയായി ശോഭനയെത്തിയാല്‍ അത് പ്രേക്ഷകര്‍ക്ക് ഏറെ സന്തോഷമായിരിക്കും.
മമ്മൂട്ടിയും ശോഭനയും എക്കാലത്തേയും ഹിറ്റ് ജോഡികളിലൊന്നാണ്. ഇരുവരും ഒന്നിച്ച ചിത്രങ്ങളെല്ലാം സൂപ്പര്‍ഹിറ്റായിരുന്നു. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് ശോഭന സിനിമാഭിനയരംഗത്തേക്ക് തിരികെയെത്തിയത്. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തില്‍ സുരേഷ് ഗോപിക്കൊപ്പം ശോഭന വേഷമിട്ടിരുന്നു.
മമ്മൂട്ടിയും ശോഭനയും വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുമോയെന്ന കാത്തിരിപ്പിലാണ് ആരാധകര്‍.
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…