ഒരു കാലത്ത് മലയാള സിനിമയിലെ നിറസാന്നിധ്യമായിരുന്നു ശോഭന, നദിയ മൊയ്തു എന്നീ നടിമാര്‍. പുതിയ തലമുറയിലെ നടിമാര്‍ എത്ര പേര് വന്നു പോയാലും ഇവരൊക്കെ തന്നെയാണ് എന്നും മലയാളി മനസ്സുകളില്‍ ലേഡി സൂപ്പര്‍സ്റ്റാറുകള്‍.
ശോഭന ഇപ്പോള്‍ സിനിമകളില്‍ അത്ര സജീവമായി രംഗത്ത് ഇല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ നിറ സാന്നിധ്യമായ താരത്തിന്റെ എല്ലാ വിശേഷങ്ങളും ആരാധകര്‍ അറിയാറുണ്ട്. എന്നാന് തന്റെ വ്യക്തിജീവിതത്തെക്കാള്‍ ഏറെ നൃത്തത്തിന് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ചിത്രങ്ങളും വിശേഷങ്ങളുമാണ് ശോഭന പങ്കുവെയ്ക്കാറ്.
ചെന്നൈയില്‍ കാലാര്പ്പണ എന്ന പേരില്‍ ശോഭനയ്ക്ക് ഒരു നൃത്ത വിദ്യാലയം ഉണ്ട്. അവിടെ തന്റെ ശിഷ്യകളൊത്ത് നൃത്ത പരിപാടികളും ആയി തിരക്കിലാണ് താരം. എന്നാലിപ്പോഴിതാ ശോഭനയുെട പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് ആരാധകരില്‍ കൗതുകം ഉണര്‍ത്തുന്നത്. ശോഭന പുതുതായി തന്റെ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവെച്ച ചിത്രമാണ് ആരാധകരുടെ ശ്രദ്ധ നേടിയെടുക്കുന്നത്. നടി നദിയ മൊയ്തുവിനൊപ്പമുള്ള ചിത്രമാണ് ശോഭന തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ചിരിക്കുന്നത്. അതിന് അടിക്കുറുപ്പായി നദിയയും ഞാനും എന്നാണ് ശോഭന കുറിച്ചിരിക്കുന്നത്.
ചിത്രം പങ്കുവെച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ഒരുപാട് ലൈക്കുകളും കമന്റുകളും ഈ ഫോട്ടോ നേടുകയാണ്. പ്രിയപ്പെട്ട രണ്ട് താരങ്ങളെ ഒന്നിച്ചൊരു ഫ്രെയ്മില് കണ്ടതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. താരങ്ങള്‍ ഒരു മീറ്റപ്പ് നടത്തിയിരിക്കുകയാണ്. കൂടാതെ എന്താണ് വിശേഷം എന്നും ആരാധകര്‍ കമന്റ്റ് ബോക്സില്‍ ചോദിക്കുന്നുമുണ്ട്. ഫോട്ടോയ്ക്ക് അടിയില്‍ ആരാധകരുടെ സ്നേഹം നിറച്ച കമന്റുകള്‍ വന്ന് നിറയുകയാണ്. അതോടൊപ്പം ഇനി എന്നാണ് ശോഭന ഒരു മലയാള സിനിമയുമായി തിരിച്ചു വരിക എന്ന് കൂടി ചോദിക്കുകയാണ് ആരാധകര്‍.
മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…
മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…
കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…
കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…
മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…
പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…