ഇപ്പോള്‍ സിനിമാ രംഗത്ത് സജീവല്ലെങ്കില്കൂടി നടി ശോഭനയുടെ പുതിയ വിശേഷങ്ങള്‍ അറിയാനും പുത്തന്‍ ഫോട്ടോഷൂട്ടുകള്‍ കാണാനും ആരാധകര്‍ക്ക് എന്നും കൗതുകമാണ്. ഇപ്പോഴിതാ ആരാധകരുടെ മനം കവര്‍ന്നുകൊണ്ട് തന്റെ മറ്റൊരു പുതിയ ഫോട്ടോയുമായി എത്തിയിരിക്കുകയാണ് താരം. ഒരു ടെറസ് ഗാര്ഡന് ഉണ്ടാക്കാനുള്ള ശ്രമത്തിലാണെന്നാണ് താരം ഫോട്ടോകള്‍ പങ്കുവെച്ച് കുറിച്ചിരിക്കുന്നത്. കുറേ ചെടിച്ചട്ടികള്‍ നിറയ്ക്കണം.
എന്നാല്‍ അതിന്റെ ഭാരം കാരണം അത് തന്റെ ഡ്രോയിംഗ് റൂമിലേക്ക് വീഴുമോ എന്ന ആശങ്കയും താരത്തിനുണ്ട്. ശോഭനയ്ക്ക് ചെടികളോടുള്ള സ്നേഹം ആരാധകര്‍ക്ക് അറിയാവുന്നതാണ്. കാരണം, തനിക്ക് കൊറോണ പിടിപെട്ട് അവശതയില്‍ ആയപ്പോള്‍ പോലും തന്റെ ചെടികളെ ഓര്‍ത്താണ് താരം വിഷമിച്ചിരുന്നത്. അതേസമയം, താരത്തിന്റെ പുത്തന്‍ ഫോട്ടോ ആരാധര്‍ ഏറ്റെടുത്തിരിക്കുകയാണ്.
പ്രായം ഇത്ര പിന്നിട്ടിട്ടും ഈ സൗന്ദര്യം എങ്ങനെയാണ് ഇതുപോലെ തന്നെ കാത്ത് സൂക്ഷിക്കുന്നത് എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ അരുണ്‍ പയ്യാടിമീത്തലാണ് പ്രിയപ്പെട്ട താരത്തിന്റെ ഫോട്ടോകള്‍ തന്റെ ക്യാമറയില്‍ പകര്‍ത്തിയിരിക്കുന്നത്. സ്വയംവര സില്‍ക്ക്സ് എന്ന പ്രമുഖ വസ്ത്ര വ്യാപാര ബ്രാന്‍ഡിന്റെ സാരിയാണ് ശോഭന അണിഞ്ഞിരിക്കുന്നത്. താരത്തിന് സ്റ്റൈലിംഗ് ചെയ്തിരിക്കുന്നത് അര്‍ജുനാണ്.
സിനിമയിലേക്ക് ഇനിയെന്നാണ് മടക്കം എന്നും ആരാധകര്‍ ചോദിക്കുന്നുണ്ട്. നിലവില്‍ തന്റെ നൃത്ത വിദ്യാലയത്തിന്റെ നടത്തിപ്പും നൃത്ത പരിപാടികളും ആയി തിരക്കിലാണ് ശോഭന.
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…