Categories: Film News

‘ഇനിയും ഒരുപാട് വിവാഹം കഴിക്കാന്‍ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ’… അമൃതയ്ക്കും ഗോപീസുന്ദരിനും കിട്ടുന്നത് ഞെട്ടിക്കുന്ന ആശംസകള്‍

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയെ അമൃതയുടെയും ഗോപീസുന്ദറിന്റെയും വിവിധ വാര്‍ത്തകളാണ്. അമൃത സുരേഷും ഗോപീ സുന്ദറും വിവാഹിതരായിരിക്കുന്നു. പിന്നാലെ ഗോപീ സുന്ദറിന്റെ പിറന്നാളും. മതിയില്ലേ ആഘോഷിക്കാന്‍.

എന്നാല്‍, ഇത്തരം പോസ്റ്റുകള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന കമന്റുകള്‍ ഞെട്ടിക്കുന്നതാണ്. ഇതൊക്കെ ഇരുവരും കാണുന്നുണ്ടോ എന്നും ചിലര്‍ കമന്റിയിട്ടുണ്ട്. വിവാഹം എന്ന ആ പരിപാവനമായ ബന്ധം തുടങ്ങുന്ന വിവരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുമ്പോള്‍ പൊതുവേ ആശംസാ പ്രവാസമാണ് ഉണ്ടാകാറ്. എന്നാല്‍, ആ പതിവിന് വിപരീതമായി സംഭവിക്കുന്ന സാഹചര്യങ്ങളും ഉണ്ട്.

ഇരുവര്‍ക്കും എതിരെ ചീത്ത വിളികളും വിമര്‍ശനങ്ങളും ഭാഷയുടെ പരിധിവിട്ടും പ്രവഹിക്കുന്നുണ്ട്. ആശംസകളും കുറവല്ല. ബാല അമൃത വിവാഹം മുതല്‍ ഇങ്ങോട്ട് ഇവരുടെ കുടുംബ ജീവിതം സോഷ്യല്‍ മീഡിയയിലൂടെ പകല്‍പ്പോലെ വ്യക്തമാണ്.

ഇവള്‍ക്കൊക്കെ നാണമില്ലേ. പല പല അവന്മാരെക്കൊണ്ട് സ്വന്തം മക്കളെ അച്ഛാ എന്ന് വിളിപ്പിക്കാന്‍ എന്നുവരെ കമന്റുന്നവരുണ്ട്. ഇപ്പോഴിതാ ‘ഇനിയും ഒരുപാട് വിവാഹം കഴിക്കാന്‍ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ’… എന്ന ഞെട്ടിക്കുന്ന ആശംസയാണ് വൈറലായിക്കൊണ്ടിരിക്കുന്നത്.

ഇരുവരും മുന്‍പ് വിവാഹിതരായവരാണ് എന്നത് സോഷ്യല്‍ മീഡിയ സജീവമായിരിക്കുന്ന ഇക്കാലത്ത് ആരെയും പറഞ്ഞ് പഠിപ്പിക്കേണ്ടതില്ല. സെലിബ്രേറ്റികളെല്ലാം കുടുംബമായി സോഷ്യല്‍ മീഡിയയുടെ വലയത്തിലാണ്. അതുകൊണ്ടു തന്നെ ഒന്നും ഒളിക്കാനും മറയ്ക്കാനും ആകില്ല. അപ്പോള്‍ ഇത്തരത്തില്‍ ലഭിച്ചുകൊണ്ടിരിക്കുന്ന കമന്റുകളെയും കുറ്റം പറയാനാകില്ല. എന്നാല്‍, സ്വന്തം ജീവിതമാണ്, മറ്റുള്ളവര്‍ പറയുന്നതിന് കണ്ണും കാതും കൊടുക്കാതെ മുന്നേറു എന്നു പറഞ്ഞ് പ്രചോദനം നല്‍കുന്നവരും ഏറെ.

അതേ സമയം, ഇതൊക്കെ കാണുന്നവര്‍ക്ക് അറിയേണ്ടത് അമൃതയുടെയും ബാലയുടെയും ആദ്യ വിവാഹത്തിലുള്ള മകള്‍ പാപ്പുവിനെ കുറിച്ചാണ് .

വിവാഹ ചിത്രങ്ങള്‍ക്ക് മുന്‍പു വരെ അമൃതയുടെ സോഷ്യല്‍ മീഡിയ നിറയെ പാപ്പുവിനൊപ്പമുള്ള ചിത്രങ്ങളും വിശേഷങ്ങളുമായിരുന്നു. പാപ്പുവാണ് തന്റെ ലോകം എന്ന് പലപ്പോഴും പറഞ്ഞിട്ടുള്ള അമൃത ഇപ്പോള്‍ പാപ്പുവിനെക്കുറിച്ച് മിണ്ടുന്നേയില്ല. അതുകൊണ്ട് പലരും കുട്ടിയെ തിരക്കുന്നുണ്ട്.

എന്നാല്‍, കല്ല്യാണ തിരക്കുകള്‍ ഒഴിയുമ്പോള്‍ ഇത്തരക്കാര്‍ക്ക് ചുട്ട മറുപടികളുമായി ദമ്പതികള്‍ എത്തുമോ എന്നത് കാത്തിരുന്ന് കാണാം.

Rahul

Recent Posts

‘മുകേഷേട്ടനും ലാലേട്ടനും നിൽക്കുന്നുണ്ട്, എന്താണിതെന്ന് തോന്നി, ഞാൻ കരയാൻ തുടങ്ങി’; അനുഭവം പറഞ്ഞ് ശ്വേത മേനോൻ

മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…

11 hours ago

മിക്കവർക്കുമുള്ള ശീലം, പക്ഷേ ഇത് അമിതമാകുന്നത് ഒട്ടേറെ ആരോ​ഗ്യ പ്രശ്നങ്ങളുണ്ടാക്കും; കാപ്പി കുടിക്കുന്നവർ ശ്രദ്ധിക്കൂ…

രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…

11 hours ago

‘രാവിലെ 11:20 നും 11:50 നും ഇടയിലുള്ള ശുഭമുഹൂ‍ർത്തത്തിൽ…; പ്രേമിക്കാൻ ഈസി പക്ഷേ’; സന്തോഷം പങ്കുവെച്ച് ശ്രീവിദ്യ

ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക്‌ എന്ന ഷോയിലൂടെ താരം വളരെ…

13 hours ago

ഞാൻ കൂടുതൽ അടുക്കുന്ന ആളാണ് ആ പേടികൊണ്ടു ഇപ്പോൾ അകലം പാലിക്കുന്നു; എലിസബത്ത്

നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…

15 hours ago

ഓൺലൈൻ ചാനലുകാർ നേരിട്ടും അല്ലാതെയും  തന്നെ ഭീഷണിപ്പെടുത്താറുണ്ട്; ആസിഫ് അലി

റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…

17 hours ago

സ്നേഹിച്ചവർ വിശ്വാസവഞ്ചന കാണിച്ചു; ഇന്റർവ്യൂകൾ കൊടുക്കില്ല: ജാസ്മിൻ ലൈവിൽ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സിന് ശേഷം ആദ്യമായി തന്റെ വിശേഷങ്ങൾ ആരാധകരുമായി യുട്യൂബ് ലൈവ് വീഡിയോയിലൂടെ പങ്കിട്ടിരിക്കുകയാണ് ജാസ്മിൻ, ബി​​ഗ്…

18 hours ago