ട്രിപ്പിൾ ലോക്ക്ഡൗണിൽ തിരുവനന്തപുരത്ത് നിന്നും ബാംഗ്ലൂരിലേക്ക് സ്വപ്നയ്ക്ക് വഴിയൊരുക്കി !! പിണറായിക്ക് നേരെ ചൂണ്ടുവിരൽ

സ്വര്ണക്കടത്ത്കാരി സ്വപ്ന സുരേഷ് ട്രിപ്പിൾ ലോക്ക് ഡൌൺ സമയത്ത്  എത്തിയത് എങ്ങനെ, തിരുവനന്തപുരത്ത് നിന്നും ബാംഗ്ലൂരിലേക്ക് സ്വപ്നയെ അതിർത്തി കടത്തിയത് ആര്, സ്വപ്‍ന അതിർത്തി കടന്നത് പോലീസ് വാഹനത്തിന്റെ സ്റ്റേറ്റ് കാറിലോ? പിണറായിക്ക് നേരെ ചോദ്യങ്ങൾ ഉയരുന്നു. സ്വപ്ന വൻ അധികാര വിനയിയോഗം ആണ് നടത്തിയിരിക്കുന്നത്. സംസ്‌ഥാനത്ത് കൊറോണ പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ തിരുവനന്തപുരത്ത് ട്രിപ്പിൾ ലോക്ക് ഡൌൺ ഏർപ്പെടുത്തിയിരിക്കുകയായിരുന്നു.

ഈ സമയത്ത് സ്വപ്നയും സന്ദീപും എങ്ങനെ സംസ്ഥാനം വിട്ടുവെന്നു സ്വപ്നയും സന്ദീപും വ്യകതമാക്കണം എന്ന് സുരേന്ദ്രൻ പറഞ്ഞു. പാവങ്ങളെ തടഞ്ഞു നിർത്തുന്ന പോലീസ് എങ്ങനെയാണു സ്വപ്നയെ വിട്ടയച്ചത്. സാധാരണ ജങ്ങൾക്ക് യാത്ര ചെയ്യാൻ പാസും മറ്റനുബന്ധ രേഖകളും നിർബന്ധം എന്നാൽ സ്വപ്നയെ പോലെയുള്ള കുറ്റവാളികൾക്ക് ഒന്നും വേണ്ട, എങ്ങനെയാണു ആരും അറിയാതെ സ്വപ്ന സംസ്ഥാനം വിട്ടത്.

കുടുംബ സമ്മതമാണ് സ്വപ്ന സംസ്ഥാനം വിട്ടത്, ലോക്ക് ഡൌൺ കാലത്ത് ഉന്നതരുടെ സഹായം ഇല്ലാതെ ഇങ്ങനെ സംസ്ഥാനം വിടാൻ സാധ്യമല്ല, ഇതിൽ നിന്നും സ്വപ്നക്കും സന്ദീപിനും എല്ലാവിധ സഹായങ്ങളും സർക്കാർ ഒരുക്കുന്നു എന്ന് മനസിലാക്കാം. ഒളിസ്ഥലത്ത് നിന്ന് ശബ്ദ രേഖ വന്നതോടെയാണ് ഇവരെ സർക്കാർ സഹായിക്കുന്നു എന്ന് മനസ്സിലായത്. സി.പി.ഐ.എം പറയുന്നതിന് അനുസരിച്ചാണ് ഇവർ കാര്യങ്ങൾ ചെയ്യുന്നത് എന്നും മനസ്സിലാക്കാൻ സാധിക്കുന്നതാണ്.

Krithika Kannan