ഓർഡിനറി എന്ന സിനിമയിൽ കൂടി പ്രേക്ഷകർക്ക് പരിചിതമായ താരമാണ് ശ്രിത. സുഗീത് സംവിധാനം ചെയ്ത കുഞ്ചാക്കോ ബോബൻ-ബിജു മേനോൻ ചിത്രം ‘ഓർഡിനറി’ എന്ന മലയാളചലച്ചിത്രത്തിൽ കല്യാണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് ശ്രിത ചലച്ചിത്രരംഗത്ത് അരങ്ങേറ്റം കുറിച്ചത്. വളരെ മികച്ച പ്രതികരണം ആയിരുന്നു ആ കഥാപാത്രത്തിന് ലഭിച്ചത്. പിന്നീട് താരത്തെ തേടി നിരവധി അവസരങ്ങൾ വന്നെത്തി. ഇതിനകം പത്തോളം സിനിമകളിൽ ശ്രിത അഭിനയിച്ചിട്ടുണ്ട്.
ചലച്ചിത്രരംഗത്തേക്ക് വരുന്നതിന് മുമ്പ് ടെലിവിഷൻ ചാനലായ കൈരളിയിൽ താരോത്സവം 2010, ഡ്യൂ ഡ്രോപ്സ് എന്നീ പരിപാടികളിൽ അവതാരകയായി പ്രവര്‍ത്തിച്ചിട്ടുണ്ട് കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, ബിജു മേനോൻ എന്നിവരെ പ്രധാന കഥാപത്രങ്ങളാക്കി സുഗീത് സംവിധാനം ചെയ്ത് 2012-ൽ പുറത്തിറങ്ങിയ’ ഓർഡിനറി’ എന്ന മലയാളചലച്ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. എന്നാൽ വിവാഹത്തോടെ സിനിമയിൽ നിന്ന് വിട്ട് നിന്ന താരം പിന്നീട് തിരിച്ച് വരവ് നടത്തിയിരുന്നു. എന്നാൽ കൂടുതൽ ചിത്രങ്ങൾ ചെയ്തു സജീവമായി നില്ക്കാൻ താരത്തിന് കഴിഞ്ഞില്ല എന്നതാണ് സത്യം.
2014 ൽ ആയിരുന്നു ശ്രിതയുടെ വിവാഹം, കഷ്ടിച്ച് ഒരു വര്‍ഷം മാത്രമേ ആ ദാമ്പത്യത്തിനു ആയുസ്സ് ഉണ്ടായിരുന്നുള്ളു. പരസ്പരം ഒത്തുപോകാൻ കഴിയാത്തതിനാൽ തങ്ങൾ വേര്‍പിരിയുക ആയിരുന്നു എന്ന് ശ്രിത പറയുന്നു, ആ സമയത്തെ ചില വ്യകതി പരമായ കാരണങ്ങളാൽ തനിക്ക് സിനിമ ഒന്നും ചെയ്യുവാൻ പറ്റിയില്ല എന്നും ശ്രിത പറയുന്നു. ആ സമയത്ത് മാനസികമായും വ്യക്തിപരമായും നിരവധി ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടുണ്ട് എന്നും അത് കൊണ്ട് തന്നെ ആണ് ആ സമയത്ത് അധികം സിനിമകൾ ചെയ്യാൻ കഴിയാതെ ഇരുന്നത് എന്നുമാണ് ശ്രിത പറയുന്നത്.
തിരുവനന്തപുരം: ടിപി കേസ് പ്രതികൾ സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് കെ കെ രമ എംഎൽഎ. കേസിലെ മൂന്ന് പ്രതികളെ വിട്ടയക്കാനുള്ള…
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഐബിഎമ്മുമായി സഹകരിച്ച് ജൂലൈ 11, 12 തീയതികളില്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ജനറേറ്റീവ് എഐ കോണ്‍ക്ലേവില്‍…
പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന പ്രഭാസ് – നാഗ് അശ്വിന് ബ്രഹ്മാണ്ഡ ചിത്രം ‘കല്‍ക്കി 2898 AD’യുടെ പ്രി റിലീസ് ട്രെയിലര്‍…
കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ ജീവന് നഷ്ടമായവരുടെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് തമിഴ്നാട് സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി കസ്തൂരി. സ്വന്തം…
ഇളയദളപതി വിജയ്യുടെ അന്‍പതാം പിറന്നാളാഘോഷത്തിലെ സാഹസിക പരിപാടിയ്ക്കിടെ കുട്ടിക്ക് പൊള്ളലേറ്റു. പൊള്ളലേറ്റ കുട്ടിയുടെ നില ഗുരുതരമാണ്. ചെന്നൈയില്‍ ആരാധകര്‍ സംഘടിപ്പിച്ച…
തെന്നിന്ത്യൻ സൂപ്പർ താരം ജയം രവിയും ഭാര്യ ആരതിയും വിവാഹമോചിതരാകുന്നതായി വാർത്തകൾ വന്നിരുന്നു. സോഷ്യൽ മീഡിയയിൽ നടക്കുന്ന ഈ പ്രചാരണങ്ങളോട്…