സംഗീത ആൽബങ്ങളിലൂടെ അഭിനയ ലോകത്തേയ്ക്ക് കാലെടുത്ത് വെച്ച താരമാണ് ശ്രിയ ശരൺ. സൗത്ത് ഇന്ത്യൻ സിനിമകളിലൂടെയാണ് ശ്രിയ തന്റെ സിനിമാഭിനയം തുടങ്ങിയത്. തുടർന്ന് ബോളിവുഡിലും തന്റെ സാന്നിധ്യം അറിയിക്കുകയായിരുന്നു. സൗത്ത് ഇന്ത്യയിൽ വൻ വിജയം കൈവരിച്ച ദൃശ്യം സിനിമയുടെ ഹിന്ദി റീമേക്കിൽ മീനയുടെ കഥാപാത്രത്തെ അവതരിപ്പിച്ചത് ശ്രിയ ആയിരുന്നു.