ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത അനുഭവമാണത്, ശ്രുതി രാമചന്ദ്രൻ

ജയസൂര്യ നായകനായി എത്തിയ പ്രേതം എന്ന സിനിമയിൽ കൂടി അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് ശ്രുതി രാമചന്ദ്രൻ. ആദ്യ ചിത്രത്തിൽ തന്നെ താരം ശ്രദ്ധിക്കപ്പെടുന്ന വേഷമാണ് ചെയ്തത് എങ്കിലും ആസിഫ് അലി ചിത്രമായ സൺഡേ ഹോളിഡേയ് ആണ് താരത്തിന് കൂടുതൽ പ്രേക്ഷക ശ്രദ്ധ നേടി കൊടുത്തത്. ചിത്രത്തിലെ അഭിനയത്തോടെ താരത്തിന് തെപ്പക്കാരി എന്ന വിളിപ്പേരും ലഭിച്ചിരുന്നു. വളരെ മനോഹരമായി അഭിനയിച്ച താരത്തിന് വേറെയും നിരവധി അവസരങ്ങളാണ് തേടിയെത്തിയത്. അവ എല്ലാം തന്നെ വളരെ മനോഹരമായ രീതിയിൽ ചെയ്യാൻ താരത്തിന് കഴിഞ്ഞു. നിരവധി നല്ല ചിത്രങ്ങളുടെ ഭാഗമാകാനും താരത്തിന് അവസരം ലഭിച്ചു.

തെലുങ്ക് ചിത്രത്തിലും ഇതിനോടകം തന്റെ അരങ്ങേറ്റം നടത്താൻ ശ്രുതിക്ക് കഴിഞ്ഞു. തിരക്കഥാകൃത്ത് ആയും താരം തന്റെ കഴിവ് തെളിയിച്ചിരിക്കുകയാണ്. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ തന്റെ ജീവിതത്തിനെ കുറിച്ച് ശ്രുതി പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. അഭിനയത്തിലേക്ക് വരുന്നതിന് മുൻപ് ആർക്കിറ്റെക്ച്ചർ ആയിരുന്ന താൻ ഒരു അധ്യാപികയായും ജോലി നോക്കിയിട്ടുണ്ട് എന്നാണ് ശ്രുതി അഭിമുഖത്തിൽ പറയുന്നത്. തനിക്ക് അതികം താൽപ്പര്യമില്ലാത്ത ജോലിയായിരുന്നു അതെന്നും എന്നാൽ ചെയ്ത കാലം അത്രയും താൻ വളരെ ആസ്വദിച്ചാണ് ആ ജോലി ചെയ്തത് എന്നുമാണ് ശ്രുതി പറയുന്നത്.

അറിയാത്ത ഒരു കാര്യത്തെ കുറിച്ച് പഠിക്കാനും അത് മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കാനും തനിക് ഒരുപാട് ഇഷ്ട്ടമാണ്. എന്റെ സ്റ്റുഡന്റ്‌സുമായും തനിക്ക് നല്ല ഒരു റിലേഷന്ഷിപ്പ് ആയിരുന്നു ഉണ്ടായിരുന്നത്. എനിക്ക് ദേക്ഷ്യം വരുമ്പോൾ എന്റെ മുഖമൊക്കെ കയറി ചുമക്കുമായിരുന്നു. അത് കൊണ്ട് അവർ മനപ്പൂർവം എന്നെ ദേക്ഷ്യം പിടിപ്പിക്കുമായിരുന്നു. കാരണം അവർക്ക് എന്നെ വലിയ ഇഷ്ട്ടം ആയിരുന്നു. അവർ എനിക്ക് തന്ന ഫെയർവെൽ വളരെ മനോഹരമായിരുന്നു. തനിക് ഒരിക്കലും ആ ദിവസം മറക്കാൻ കഴിയില്ല എന്നുമാണ് ശ്രുതി പറയുന്നത്.

Devika

Recent Posts

രാജ്യത്തെ മുൻനിര ടെലികോം കമ്പനികൾ നിരക്ക് വർധന നടപ്പിലാക്കിയിരിക്കുന്നു

സാമ്പത്തിക ലാഭം ലക്ഷ്യമിട്ട് കൊണ്ട് രാജ്യത്തെ മുൻനിര ടെലികോം കമ്പനികൾ നിരക്ക് വർധന നടപ്പിലാക്കിയിരിക്കുകയാണ്. ജിയോ, എയർടെൽ, വിഐ എന്നീ…

3 hours ago

വസ്ത്രം മാറാനുള്ള സൗകര്യങ്ങൾ കുറവായിരുന്നു അന്ന്

തമിഴകത്തെ ഏറ്റവും തിരക്കേറിയ നായിക നടിയായിരുന്നു ഒരു കാലത്ത് ഖുശ്ബു. ഇപ്പോഴിതാ അക്കാലത്ത് സെറ്റിൽ തനിക്ക് ലഭിച്ച സുരക്ഷിതത്വത്തെ പറ്റി…

3 hours ago

താര കല്യാണിന്റെ ശബ്ദം പൂർണമായും നഷ്ടപ്പെട്ടതായി മകൾ സൗഭാ​ഗ്യ വെങ്കിടേഷും വെളിപ്പെടുത്തിയിരുന്നു

കഴിഞ്ഞ കുറച്ച് നാളുകളായി നടി താര കല്യാണിന് ശബ്ദമുണ്ടായിരുന്നില്ല. മുറിഞ്ഞും ഇടറിയുമൊക്കെ ഉണ്ടാകുന്ന ശബ്ദത്തിന്റെ പ്രശ്നങ്ങൾ നേരത്തേ തന്നെ താര…

3 hours ago

തന്റെ കുഞ്ഞിനെ ബോഡി ഷെയ്‌മിങ് ചെയ്യുന്നതിനെതിരെ പ്രതികരിച്ച് പാർവതി വിജയ്

തന്റെ മകള്‍ക്ക് നേരെ വരുന്ന നെഗറ്റീവ് കമന്റുകളോട് പ്രതികരിച്ചെത്തിയിരിക്കുകയാണ് നടി പാർവതി വിജയ്. തന്റെ യൂട്യൂബ് ചാനൽ വഴിയാണ് പാർവതി…

3 hours ago

കടിച്ച പാമ്പിനെ രണ്ട് വട്ടം തിരികെ കടിച്ച് റെയിൽവേ ജീവനക്കാരൻ; വിഷമിറങ്ങുമെന്ന് വിശ്വസിച്ചു, പാമ്പ് ചത്തു

പാറ്റ്ന: ബിഹാറിൽ കടിച്ച പാമ്പിനെ രണ്ടു തവണ തിരിച്ച് കടിച്ച് റെയിൽവേ ജീവനക്കാരൻ. ഉടൻ ചികിത്സ ലഭ്യമാക്കിയതിനാൽ യുവാവിൻറെ ജീവൻ…

4 hours ago

പാനി പുരി കഴിക്കുന്നവർ ഒന്ന് സൂക്ഷിക്കണേ; ചെറിയ പ്രശ്നമല്ല, കണ്ടെത്തൽ ഞെട്ടിക്കുന്നത്

നോർത്ത് ഇന്ത്യയിൽ നിന്ന് എത്തി ഇപ്പോൾ മലയാളികളുടെ ഇഷ്ട ഭക്ഷണമായി മാറിയിരിക്കുകയാണ് പാനിപൂരി. എന്നാൽ, ഇപ്പോൾ പാനിപൂരി പ്രേമികളെ ഞെട്ടിക്കുന്ന…

5 hours ago