തന്റെ പതിനാറ് വയസ്സ് മുതൽ ഫ്രാൻസിസ് തന്റെ കൂടെയുണ്ട്

ജയസൂര്യ നായകനായി എത്തിയ പ്രേതം എന്ന സിനിമയിൽ കൂടി അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് ശ്രുതി രാമചന്ദ്രൻ. ആദ്യ ചിത്രത്തിൽ തന്നെ താരം ശ്രദ്ധിക്കപ്പെടുന്ന വേഷമാണ് ചെയ്തത് എങ്കിലും ആസിഫ് അലി ചിത്രമായ സൺഡേ ഹോളിഡേയ് ആണ് താരത്തിന് കൂടുതൽ പ്രേക്ഷക ശ്രദ്ധ നേടി കൊടുത്തത്. ചിത്രത്തിലെ അഭിനയത്തോടെ താരത്തിന് തെപ്പക്കാരി എന്ന വിളിപ്പേരും ലഭിച്ചിരുന്നു. വളരെ മനോഹരമായി അഭിനയിച്ച താരത്തിന് വേറെയും നിരവധി അവസരങ്ങളാണ് തേടിയെത്തിയത്. അവ എല്ലാം തന്നെ വളരെ മനോഹരമായ രീതിയിൽ ചെയ്യാൻ താരത്തിന് കഴിഞ്ഞു. നിരവധി നല്ല ചിത്രങ്ങളുടെ ഭാഗമാകാനും താരത്തിന് അവസരം ലഭിച്ചു.

നീരജ എന്ന ചിത്രത്തിൽ ആണ് താരം ഏറ്റവും ഒടുവിൽ അഭിനയിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെച്ച് കൊണ്ട് എത്തിയിരിക്കുകയാണ് താരം. താരത്തിന്റെ വാക്കുകൾഇങ്ങനെ , സിനിമകൾ ചെയ്തിട്ടുണ്ടെങ്കിലും വ്യക്തി ജീവിതവുമായി എനിക്ക് റിലേറ്റ് ചെയ്യാൻ കഴിയുന്ന കഥാപാത്രം ലഭിച്ചത് നീരജയിൽ ആണ്. ആദ്യമായാണ് ഞാൻ ഒരു സ്ത്രീ കേന്ദ്രീകൃത സിനിമയിൽ അഭിനയിക്കുന്നത്. അതും ടൈറ്റിൽ റോളിൽ. ഒരു നല്ല ടീമിനൊപ്പം വർക്ക് ചെയ്യാൻ കഴിഞ്ഞത് ഒരുപാട് സന്തോഷമാണ് എനിക്ക് ഉള്ളത്. നീരജ സിനിമ പറയുന്നത് നമുക്ക് ഇടയിൽ ഉള്ള ഒരു സ്ത്രീയുടെ മാത്രം കഥ അല്ല.

നമുക്ക് ചുറ്റുമുള്ള പല സ്ത്രീകളുടെയും കഥയാണ് നീരജ പറയുന്നത്. ർട്നർ മരിച്ചുപോയാൽ നമ്മുടെ ആഗ്രഹങ്ങൾ മരിക്കുന്നില്ല. ഫിസിക്കൽ നീഡ്സാണെങ്കിലും ഇമോഷണലാണെങ്കിലും അത് തീരുന്നില്ല. എന്നാൽ നമ്മുടെ സമൂഹത്തിൽ ഉള്ള പലരുടെയും ചിന്ത പാർട്ണർ മരിച്ചു കഴിഞ്ഞാൽ ആ സ്ത്രീ പിന്നെ തന്റെ ആഗ്രഹങ്ങളും മോഹങ്ങളും എല്ലാം ഉള്ളിൽ ഒതുക്കി കഴിയണമായെന്നാണ്. ഇതിനെ കുറിച്ചാണ് നീരജ പറയുന്നത്. അതിലെ എല്ലാ കഥാപാത്രങ്ങളും പ്രാധാന്യമുള്ളവ ആണ് എന്നും ശ്രുതി പറയുന്നു.

Devika Rahul