ഏഴാമത്തെ തവണ എന്റെ ദൈവമേ ശല്യമൊന്ന് ഒഴിഞ്ഞുകിട്ടട്ടേ എന്ന് വിചാരിച്ച്‌ യെസ് പറഞ്ഞു ! പ്രണയകഥ പറഞ്ഞ് ശ്രുതി രാമചന്ദ്രന്‍

വളരെ കുറഞ്ഞ സമയത്തിനുള്ളിൽ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ നായികയാണ് ശ്രുതി രാമചന്ദ്രന്‍. വളരെ കുറച്ചു സിനിമകൾ മാത്രമേ ശ്രുതി ചെയ്തിട്ടുള്ളു എങ്കിലും ചെയ്ത സിനിമകൾ എല്ലാം തന്നെ ശ്രേധിക്കപെട്ടു മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക് സിനിമകളിലും സജീവമാണ്. പ്രേതം, ഞാന്‍, സണ്‍ഡേ ഹോളിഡേ,നോണ്‍സെന്‍സ്,ചാണക്യതന്ത്രം എന്നീ ചിത്രങ്ങളില്‍ ശ്രദ്ധയ വേഷങ്ങളില്‍ അഭിനയിച്ച നടിയാണ് ശ്രുതി,. കൊച്ചി വൈറ്റിലയിലെ ആസാദി കോളജിലെ അദ്ധ്യാപികയായിരുന്ന ശ്രുതി അറിയപ്പെടുന്ന ഒരു ഭരതനാട്യം നര്‍ത്തകി കൂടിയാണ്. നടിയുടെ ഭര്‍ത്താവ് തിരക്കഥാകൃത്ത് ഫ്രാന്‍സിസ് തോമസ് ആണ്. പ്രണയിച്ച്‌ വിവാഹിതരായവരാണ് ശ്രുതിയും ഫ്രാന്‍സിസ് തോമസും. ഇപ്പോഴിതാ തങ്ങളുടെ പ്രണയത്തെക്കുറിച്ച്‌ കേരളൗകൗമുദിക്ക് നല്‍കിയ അഭിമുഖത്തില്‍ മനസ്സ് തുറന്നിരിക്കുകയാണ് ശ്രുതി

‘ഫ്രാന്‍സിസാണ് എന്നെ ആദ്യം പ്രൊപ്പോസ് ചെയ്തത്. ഏഴ് തവണ ചോദിച്ചു. ആറ് തവണ ഞാന്‍ നോ പറഞ്ഞു. ഏഴാമത്തെ തവണ എന്റെ ദൈവമേ ശല്യമൊന്ന് ഒഴിഞ്ഞുകിട്ടട്ടേ എന്ന് വിചാരിച്ച്‌ യെസ് പറഞ്ഞു. ആറ് തവണയും പറഞ്ഞപ്പോള്‍ ഞാന്‍ സ്‌കൂള്‍ കഴിഞ്ഞിട്ടേ ഉള്ളൂ. ആ സമയത്ത് റിലേഷന്‍ഷിപ്പ് വേണോ എന്ന പേടി. എനിക്ക് അവനെ ഇഷ്ടമാണ്. അതില്‍ ഒരു സംശയവുമില്ല. ഒരു കാരണവുമില്ലാതെ അനാവശ്യമായിട്ട് ജാഡ കാണിച്ചു. ഇപ്പോള്‍ പറയാനൊരു കഥയുണ്ട്. അത് നന്നായെന്ന്. ആറാമത്തെ തവണ ചോദിച്ച്‌ കഴിഞ്ഞ് ഇനി എന്നെ വിളിക്കില്ലേ എന്ന് വിചാരിച്ചു. പക്ഷെ വിളിച്ചു. ഇപ്പോള്‍ എന്റെ നല്ല സുഹൃത്തുകൂടിയാണ് ഫ്രാന്‍സിസ്.’ അഭിമുഖത്തില്‍ ശ്രുതി പറഞ്ഞു.

9 വര്‍ഷത്തെ പ്രണയത്തിനൊടുവിലായാണ് ഇരുവരും വിവാഹിതരായത്. ആര്‍ക്കിടെക്ചര്‍ കോഴ്‌സിന് ചെന്നൈയില്‍ ഇരുവരും ഒന്നിച്ചായിരുന്നു. അവിടെ വച്ചാണ് ഇഷ്ടത്തെക്കുറിച്ച്‌ പറഞ്ഞതെന്നും ശ്രുതി മുമ്ബും വ്യക്തമാക്കിയിട്ടുണ്ട്. വീീട്ടില്‍ പറഞ്ഞപ്പോള്‍ എതിര്‍പ്പുകളൊന്നുമുണ്ടായിരുന്നില്ല. എല്ലാവരും സമ്മതിക്കുകയായിരുന്നു. വീണ്ടും 4 വര്‍ഷം കഴിഞ്ഞായിരുന്നു കല്യാണം”-. ശ്രുതി പറഞ്ഞിരുന്നു. ജയസൂര്യ നായകനാകുന്ന ‘അന്വേഷണ’ത്തിലാണ് ശ്രുതി ഏറ്റവും ഒടുവില്‍ നായികയായി എത്തിയത്. ചിത്രത്തിന്റെ തിരക്കഥാകൃത്ത് ഫ്രാന്‍സിസ് തോമസ് ആണ്. പ്രശോഭ് വിജയന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഇ ഫോര്‍ ആണ് നിര്‍മിക്കുന്നത്.

Krithika Kannan