ഞാൻ ചെയ്യുന്നത് കൊള്ളില്ല എന്ന് ആർക്കും പറയാം, എന്നാൽ അതിന്റെ കാരണം കൂടി പറയണം

പ്രേതം എന്ന ജയസൂര്യ സിനിമയിൽ കൂടി പ്രേഷകരുടെ ശ്രദ്ധ നേടിയ താരമാണ് ശ്രുതി രാമചന്ദ്രൻ. ആദ്യ ചിത്രത്തിൽ തന്നെ താരം ശ്രദ്ധിക്കപ്പെടുന്ന വേഷമാണ് ചെയ്തത് എങ്കിലും ആസിഫ് അലി ചിത്രമായ സൺഡേ ഹോളിഡേയ് ആണ് താരത്തിന് കൂടുതൽ പ്രേക്ഷക ശ്രദ്ധ നേടി കൊടുത്തത്. ചിത്രത്തിലെ അഭിനയത്തോടെ താരത്തിന് തെപ്പക്കാരി എന്ന വിളിപ്പേരും ലഭിച്ചിരുന്നു. വളരെ മനോഹരമായി അഭിനയിച്ച താരത്തിന് വേറെയും നിരവധി അവസരങ്ങളാണ് തേടിയെത്തിയത്. അവ എല്ലാം തന്നെ വളരെ മനോഹരമായ രീതിയിൽ ചെയ്യാൻ താരത്തിന് കഴിഞ്ഞു. നിരവധി നല്ല ചിത്രങ്ങളുടെ ഭാഗമാകാനും താരത്തിന് അവസരം ലഭിച്ചു.

തെലുങ്ക് ചിത്രത്തിലും ഇതിനോടകം തന്റെ അരങ്ങേറ്റം നടത്താൻ ശ്രുതിക്ക് കഴിഞ്ഞു. തിരക്കഥാകൃത്ത് ആയും താരം തന്റെ കഴിവ് തെളിയിച്ചിരിക്കുകയാണ്. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ തന്റെ ജീവിതത്തിനെ കുറിച്ച് ശ്രുതി പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. അഭിനയത്തിലേക്ക് വരുന്നതിന് മുൻപ് ആർക്കിറ്റെക്ച്ചർ ആയിരുന്ന താൻ ഒരു അധ്യാപികയായും ജോലി നോക്കിയിട്ടുണ്ട് എന്നാണ് ശ്രുതി പറയുന്നത്. എന്നാൽ അതിനു ശേഷമാണു അഭിനയത്തിലേക്ക് വരുന്നത്. പരസ്യ മേഖലയിലാണ് ശ്രുതിയുടെ ഭർത്താവ് ജോലി ചെയ്യുന്നത്. ഫ്രാൻസിസ് എന്നാണ് താരത്തിന്റെ ഭർത്താവിന്റെ പേര്.

എന്നാൽ ഇപ്പോൾ ഭർത്താവിനെ കുറിച്ച് ശ്രുതി പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടുന്നത്. ഞങ്ങൾ രണ്ടു പേരും രണ്ടു പ്രൊഫഷൻ ആണ്. എന്നാൽ രണ്ടു പേരും പരസ്പ്പരം വിമർശിക്കാറുണ്ട്. ആരോഗ്യപരമായ വിമർശനം എപ്പോഴും നല്ലതാണ്. മറ്റുള്ളവർക്ക് നമ്മളെ വിമർശിക്കാം. എന്നാൽ അതിന്റെ കാരണം കൂടി പറഞ്ഞിട്ട് വിമർശിച്ചാൽ നമുക്ക് നമ്മുടെ തെറ്റുകൾ തിരുത്താൻ എളുപ്പമായിരിക്കും. ഇത് ഫ്രാൻസിസിൽ നിന്ന് ഞാൻ പഠിച്ചത് ആണ്. ഫ്രാൻസിസ് ചെയ്യുന്ന ജോലിയിൽ ഞാനും വിമർശിക്കാറുണ്ട്. അത് ഞങ്ങൾ ഉണ്ടാക്കിയെടുത്ത ഒരു സ്‌പേസ് ആണ്. എന്നാൽ പലപ്പോഴും ഞങ്ങൾ തമ്മിൽ വഴക്കിട്ട് പിരിഞ്ഞു എന്ന് ഗോസിപ്പുകൾ വരാറുണ്ട്. അതൊക്കെ കാണുമ്പോൾ ഞങ്ങൾക്ക് ചിരിയാണ് വരാറുള്ളത് എന്നുമാണ് ശ്രുതി പറയുന്നത്.

Devika

Recent Posts

അമൃത സുരേഷിനെതിരെ വീണ്ടും ബാല രംഗത്ത്

നടൻ ബാലയുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ഏറെ ചർച്ചയായി മാറിയ ഒന്നാണ്. ഗായിക അമൃത…

8 mins ago

ഭർത്താവിന് നന്ദി പറഞ്ഞു ലെന, സംഭവം എന്താണെന്ന് മനസ്സിലായോ

മാസങ്ങള്‍ക്ക് മുന്‍പാണ് നടി ലെന രണ്ടാമതും വിവാഹിതയായത്. വളരെ രഹസ്യമായിട്ടായിരുന്നു ലെനയും ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായരും തമ്മിലുള്ള വിവാഹം…

16 mins ago

കുട്ടിക്കളി മാറാത്ത ലാലേട്ടൻ! തന്റെ തൊഴിലാളിയെ തന്നോളം വളർത്തിയ മനുഷ്യൻ; മോഹൻലാലിനോടൊപ്പം ആന്റണി പെരുമ്പാവൂർ പങ്കുവെച്ച ആകാശയാത്രയുടെ വീഡിയോ വൈറൽ

തിരശീലയിൽ ഒട്ടനവധി കഥാപത്രങ്ങൾ അവതരിപ്പിച്ചു ഓരോ പ്രേക്ഷകരുടെയും മനസിൽ ഇടം പിടിച്ചനടനാണ് മോഹൻലാൽ. ഇന്ത്യൻ സിനിമയിൽ ഒരുപാട് സൂപ്പർസ്റ്റാറുകൾ ഉണ്ടെങ്കിലും…

18 mins ago

അവധി എടുത്ത് സ്വകാര്യ ആശുപത്രിയിലും വിദേശത്തുമൊക്കെ ജോലി, ആ പണി ഇവിടെ വേണ്ട, പേര് വിവരങ്ങൾ പ്രസിദ്ധപ്പെടുത്തി

തിരുവനന്തപുരം: ജോലിക്ക് ഹാജരാകാത്ത മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ നടപടിയുമായി ആരോ​ഗ്യ വകുപ്പ്. ഇവരെ പിരിച്ചുവിടുന്നതിന്റെ ഭാ​ഗമായി പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.…

13 hours ago

മുഖ്യമന്ത്രിയുടെ അടുക്കളയിൽ വരെ ഒരു മുതലാളിക്ക് സ്വാധീനമെന്ന് ജില്ലാ കമ്മിറ്റിയംഗം, പേര് പറയണമെന്ന് സ്വരാജ്; വിശദീകരണം തേടി പാർട്ടി

  തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ആരോപണമുന്നയിച്ച ജില്ലാ കമ്മിറ്റിയംഗത്തിൽ നിന്ന് വിശദീകരണം തേടി സിപിഎം. കഴിഞ്ഞ രണ്ട്…

14 hours ago

സംവിധായകനുമായി ഒന്ന് സഹകരിക്കണം, അല്ലെങ്കിൽ ഇവിടെ തുടരാനാവില്ല’; ഓഫറുമായി വന്നവരെ കുറിച്ച് തുറന്ന് പറഞ്ഞ് ദിവ്യാങ്ക

'നടി, അവതാരക എന്ന നിലയിലെല്ലാം തിളങ്ങിയ താരമാണ് ദിവ്യാങ്ക തൃപാഠി. തെന്നിന്ത്യയിലും താരത്തിന് വലിയ ആരാധകക്കൂട്ടമുണ്ട്. ഇപ്പോൾ ദിവ്യാങ്ക മുമ്പ്…

14 hours ago