ശ്രുതി രജനീകാന്തിന്റെ അഴകിന്റെ രഹസ്യം മേക്കപ്പ് അല്ല… പിന്നെ?

ചക്കപ്പഴം എന്ന ജനപ്രിയ പരമ്പരയിലൂടെ പ്രേക്ഷക മനസ്സുകളില്‍ ഇടംപിടിച്ച നടിയാണ് ശ്രുതി രജനീകാന്ത്. അഭിനയത്തിലെ റിയാലിറ്റി തന്നെയാണ് ആ പരമ്പരയെയും ശ്രുതിയേയും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാക്കിമാറ്റിയത്. കാര്യം നടിയൊക്കെ ആണെങ്കിലും സൗന്ദര്യ സംരക്ഷണത്തില്‍ താന്‍ തീരെ പിറകോട്ടാണെന്നാണ് പൈങ്കിളി തന്നെ പറയുന്നത്. ശ്രുതിയുടെ അമ്മ ബ്യൂട്ടീഷന്‍ ആണെങ്കിലും മേക്കപ്പിനോടും താരത്തിന് ഒട്ടും താല്‍പര്യമില്ലത്രെ.

നമ്മുടെ ചര്‍മ്മമാണെങ്കിലും മുടിയാണെങ്കിലും അതിനെ അതിന്റെ വഴിക്കു വിടുക എന്ന ആറ്റിറ്റിയൂഡ് കൊണ്ടു നടക്കുന്ന ആളാണ് താനെന്നാണ് ശ്രുതി പറയുന്നത്. ഇപ്പോഴിതാ തന്റെ കുറച്ച് ബ്യൂട്ടി ടിപ്‌സ് പ്രേക്ഷകരുമായി പങ്കുവെയ്ക്കുകയാണ് താരം. ഒരു പ്രമുഖ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇതേ കുറിച്ച് പറഞ്ഞിരിക്കുന്നത്. ചക്കപ്പഴത്തിലെ പൈങ്കിളിയുടെ കഥാപാത്രം ചെയ്യാനായി ഞാന്‍ കാര്യമായി മേക്കപ്പ് ചെയ്യാറില്ല. ആദ്യമൊക്കെ മേക്കപ്പ് ചെയ്തിരുന്നു. അപ്പോഴെല്ലാം എന്റെ ചര്‍മം വല്ലാതെയായി. ജീവനില്ലാത്ത പോലെ.

ഒടുവില്‍ ഡയറക്ടര്‍ തന്നെ പറഞ്ഞു മേക്കപ്പ് വേണ്ട എന്ന്. കോളജില്‍ പഠിക്കുന്ന കാലത്ത് മുഖത്ത് മോയ്‌സ്ചറൈസര്‍ പുരട്ടിയ ശേഷം ടാല്‍ക്കം പൗഡര്‍ ഇടും. ഇപ്പോള്‍ മോയ്‌സ്ചറൈസറിനു പകരം ബിബി ക്രീം തേയ്ക്കും. പിന്നെ ടാല്‍ക്കം പൗഡറിനു പകരം ഫൗണ്ടേഷന്‍ പൗഡര്‍ ഉപയോഗിക്കും. ചുണ്ടില്‍ ലിപ്‌ഗ്ലോസും. രാവിലെ എട്ട് മണിക്കാണ് ഷൂട്ട് എങ്കില്‍ 7.45 ആകുമ്പോള്‍ മേക്കപ്പ് തുടങ്ങിയാല്‍ മതി. ഓരോ സീനിനും മുന്‍പ് ടച്ച്അപ്പ് ചെയ്യുന്ന പരിപാടിയൊന്നും ഇല്ല.

മറ്റു ഷൂട്ടുകളിലെ ഹെവി മേക്കപ്പ് കളയാനായി ആട്ടിയ വെളിച്ചെണ്ണയാണ് ഉപയോഗിക്കാറ്. വെളിച്ചെണ്ണ കടയില്‍ നിന്നു വാങ്ങാറില്ല. വീട്ടില്‍ തന്നെ തേങ്ങ ഉണക്കി കൊപ്രയാക്കി, അടുത്തുള്ള കടയില്‍ കൊടുത്ത് ആട്ടിയെടുക്കും. ഷൂട്ടിങ്ങിനു പോകുമ്പോള്‍ ഈ വെളിച്ചെണ്ണയും കൂടെ കരുതും.മുടിയിലും ശുദ്ധമായ വെളിച്ചെണ്ണയാണ് ഉപയോഗിക്കാറ്. മുടിയില്‍ ഇതുവരെ ഒരു ട്രീറ്റ്‌മെന്റുകളും ചെയ്തിരുന്നില്ല. അടുത്തിടെ കളറിങ്ങും റീകണ്‍സ്ട്രക്ഷനും ചെയ്തു. അതിനാല്‍ പ്രത്യേക ഷാപൂവും മറ്റുമാണ് ഉപയോഗിക്കുന്നത് എന്നും താരം പറയുന്നു.

 

Aswathy