‘ഞാന്‍ പ്ലാസ്റ്റിക് സര്‍ജറി ചെയ്തിട്ടുണ്ട്, അത് തുറന്നുപറയാന്‍ ഒട്ടും നാണക്കേടില്ല’; വികാരഭരിതയായി ശ്രുതി ​ഹാസന്‍

ഒരു ഇന്ത്യൻ ചലച്ചിത്ര നടിയും ഗായികയുമാണ് ശ്രുതി ഹാസൻ. തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിൽ സിനിമകളിൽ സജീവ സാന്നിധ്യമാണ് താരം. ഹാസൻ കുടുംബത്തിൽ ജനിച്ച കമൽ ഹാസന്റെയും സരിക താക്കുവിന്റെയും മകളാണ്. മൂന്ന് ഫിലിംഫെയർ അവാർഡ് സൗത്ത് ഉൾപ്പെടെ നിരവധി അവാർഡുകൾ ശ്രുതി നേടിയിട്ടുണ്ട്, കൂടാതെ ദക്ഷിണേന്ത്യൻ സിനിമയിലെ മുൻനിര നടിമാരിൽ ഒരാളായി ശ്രുതി ഇപ്പോൾ മാറിക്കഴിഞ്ഞു.

ബോഡി ഷെയ്മിങ് നടത്തുന്നവര്‍ക്ക് ശക്തമായ മറുപടിയുമായി നടി ശ്രുതി ഹാസന്‍. കുറച്ച്‌ ദിവസങ്ങള്‍ക്ക് മുന്‍പ് ശ്രുതി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ച ഒരു ചിത്രത്തിന് ലഭിച്ച കമന്റുകളാണ് താരത്തിന്റെ പ്രതികരണത്തിന് പിന്നിലെ കാരണം. മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ക്കനുസരിച്ച്‌ ജീവിക്കുന്ന ഒരാളല്ല താനെന്നും സ്വന്തം ആ​ഗ്രഹങ്ങള്‍ക്കനുസരിച്ച്‌ മുന്നോട്ടുപോകുന്ന ആളാണ് താനെന്നും ശ്രുതി വ്യക്തമാക്കി. പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയയായിട്ടുണ്ടെന്നും അത് തുറന്നുപറയാന്‍ ഒട്ടും ലജ്ജയില്ലെന്നും ശ്രുതി പോസ്റ്റില്‍ പറഞ്ഞു.

രണ്ട് ദിവസം മുന്‍പ് പങ്കുവച്ച ഒരു ചിത്രത്തിന് ലഭിച്ച കമന്റുകളുടെ ചുവടുപിടിച്ചായിരുന്നു ശ്രുതിയുടെ പോസ്റ്റ്. താന്‍ പറയാന്‍ പോകുന്ന കാര്യങ്ങള്
‍സ്ത്രീകള്‍ക്ക്‌ അവരുമായി ബന്ധപ്പെടുത്താന്‍ സാധിച്ചേക്കും എന്ന് കുറിച്ചാണ് ദിവസങ്ങളുടെ മാത്രം വ്യത്യാസത്തില്‍ പകര്‍ത്തിയ പോസ്റ്റിനൊപ്പം പങ്കുവച്ച കൊളാഷ് ചിത്രത്തെക്കുറിച്ച്‌ ശ്രുതി പറഞ്ഞത്. പലപ്പോഴും സംഭവിക്കുന്ന ഹോര്‍മോണല്‍ വ്യതിയാനവുമായി പാകപ്പെടാന്‍ താന്‍ നേരിടുന്ന ശാരീരിക മാനസിക പ്രയാസങ്ങളെക്കുറിച്ച്‌ തുറന്നുപറയുകയായിരുന്നു ശ്രുതി. മറ്റൊരാളെ വിലയിരുത്താന്‍ ആര്‍ക്കും കഴിയില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.

“ഇതെന്റെ ജീവിതമാണെന്നും എന്റെ മുഖമാണെന്നും പറയുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. ഞാന്‍ പ്ലാസ്റ്റിക് സര്‍ജറി ചെയ്തിട്ടുണ്ടെന്നത് സത്യമാണ്. അത് സമ്മതിക്കാന്‍ എനിക്ക് ഒരു നാണവുമില്ല. ഞാന്‍ അതിന് പ്രചാരണം നല്‍കുമോ എന്നോ അതിനെതിരെ പ്രതികരിക്കുമോ എന്നോ ചോദിച്ചാല്‍ ഉത്തരം നോ എന്നാണ്. കാരണം അത് ഞാന്‍ എങ്ങനെ ജീവിക്കണം എന്ന എന്റെ തീരുമാനത്തിന്റെ ഭാ​ഗമാണ്”, ശ്രുതി കുറിച്ചു. മനസ്സിന്റെയും മാറ്റങ്ങളും ചലനങ്ങളും അംഗീകരിക്കാന്‍ പഠിക്കുക എന്നതാണ് ചെയ്യാന്‍ കഴിയുന്ന ഏറ്റവും വലിയ കാര്യം എന്ന് പറഞ്ഞ ശ്രുതി സന്തോഷിക്കൂ, സ്‌നേഹം പ്രചരിപ്പിക്കൂ… എന്ന് കുറിച്ചാണ് പോസ്റ്റ് അവസനിപ്പിക്കുന്നത്.

Rahul

Recent Posts

ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പേരിൽ ബാല പലപ്പോഴും വിമർശനം നേരിടുന്നുണ്ട്

അഭിനയിച്ച സിനിമകളേക്കാൾ വ്യക്തിജീവിതം കൊണ്ട് വാർത്തകളിൽ നിറഞ്ഞ താരമാണ് ബാല. ഓഫ് സ്‌ക്രീനിലെ തന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പേരിലും ബാല…

24 mins ago

ഇടവേള ബാബു ഇല്ലാതെ എന്തമ്മ! അമ്മയില്ലാതെ എന്ത് ഇടവേള ബാബു, ഇത് വിഷമകരം; സലിംകുമാറിന്റെ കുറിപ്പ് വൈറൽ

'അമ്മ  താര സംഘടനയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് 25 വർഷങ്ങൾ കൊണ്ട് സാനിധ്യം അറിയിച്ച നടൻ ആയിരുന്നു ഇടവേള ബാബു,…

26 mins ago

പലപ്പോഴും യേശുദാസിനെതിരെ നിരവധി വിമർശനങ്ങളാണ് ഉയർന്നിട്ടുള്ളത്

മലയാളത്തിന്റെ പ്രിയ ഗായകൻ ആണെങ്കിലും യേശുദാസിനെ കുറിച്ച് നിരവധി വിമർശങ്ങൾ ഉയരാറുണ്ട്. അതിലൊന്നാണ് എമ്പതുകളിലെയും തൊണ്ണൂറുകളിലെയും പല ഗായകരുടെയും അവസരം…

53 mins ago

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

16 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

16 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

18 hours ago