പത്താം വയസ്സില്‍ ദേശീയ അവാര്‍ഡ്, കരിയറിന്റെ പീക്ക് സമയത്ത് വേശ്യാവൃത്തിയില്‍ അറസ്റ്റ്!! ശ്വേത പറയുന്നു

തെലുങ്ക് ചിത്രമായ ‘ഇത് ഞങ്ങളുടെ ലോകം’ ഡബ് വേര്‍ഷന്‍ മലയാളത്തിലെത്തി വന്‍ ഹിറ്റായിരുന്നു. ചിത്രത്തിലെ നായികയായിരുന്നു ശ്വേത ബസുവിനും മലയാളത്തില്‍ ഏറെ ആരാധകരുണ്ടായി. ചെറിയ പ്രായത്തില്‍ തന്നെ ദേശീയ അവാര്‍ഡും നേടിയ ശ്രദ്ധേയായി നടിയാണ് ശ്വേത. പത്താം വയസ്സില്‍ മക്ദി എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ശ്വേതയ്ക്ക് ദേശീയ അവാര്‍ഡ് ലഭിച്ചത്.

അതേസമയം, കുറച്ചുനാള്‍ മുന്‍പ് താരത്തിനെ വേശ്യാവൃത്തിയില്‍ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ആ വാര്‍ത്ത ഞെട്ടലോടെയാണ് ആരാധകര്‍ കേട്ടത്. ഹൈദരാബാദിലെ ബഞ്ചാര ഹില്‍സിലെ ഹോട്ടലില്‍ നിന്നാണ് ശ്വേതയെ പോലീസ് റെയ്ഡിന് ശേഷം അറസ്റ്റ് ചെയ്തത്. ഇരുപത്തിമൂന്നു വയസ്സുള്ളപ്പോളാണ് താരം കേസില്‍ പെട്ടത്. അന്ന് അവര്‍ ഇക്കാര്യം സമ്മതിച്ചതായിട്ടായിരുന്നു വാര്‍ത്തകള്‍ പുറത്തുവന്നത്.

തനിക്ക് പണമില്ലായിരുന്നു. എനിക്ക് എന്റെ കുടുംബവും മറ്റ് ചില നല്ല കാര്യങ്ങളും നോക്കേണ്ടി വന്നു. എല്ലാ വാതിലുകളും അടഞ്ഞു, പണം സമ്പാദിക്കാന്‍ വേശ്യാവൃത്തിയില്‍ ഏര്‍പ്പെടാന്‍ ചിലര്‍ എന്നെ പ്രോത്സാഹിപ്പിച്ചു. ഞാന്‍ നിസ്സഹായയായിരുന്നു, തിരഞ്ഞെടുക്കാന്‍ ഒരു വഴിയും അവശേഷിച്ചില്ല, ഞാന്‍ ഈ പ്രവൃത്തിയില്‍ ഏര്‍പ്പെട്ടു, എന്നാണ് താരം പറഞ്ഞ രീതിയില്‍ വാര്‍ത്തകള്‍ വന്നിരുന്നു.

എന്നാല്‍ ഈ വിഷയത്തില്‍ താരത്തിന്റെ യഥാര്‍ഥ പ്രതികരണം വാര്‍ത്തയായില്ലായിരുന്നു. താന്‍ തെറ്റ് ചെയ്തു എന്നോ താന്‍ സമ്മതിച്ചു എന്ന് പറയുകയാണ് തരത്തിലുള്ള പ്രസ്താവനയെ കുറിച്ചോ തനിക്ക് ഒന്നും അറിയില്ലെന്നാണ് താരം പറയുന്നത്. അങ്ങനെ ഒരു പ്രസ്താവന താന്‍ നടത്തിയിട്ടില്ല എന്നും ശ്വേത പറയുന്നു.

അന്ന് ഹൈദരാബാദില്‍ നടന്ന ഒരു അവാര്‍ഡ് ദാന ചടങ്ങിലേക്ക് തന്നെ ക്ഷണിച്ചിട്ടുണ്ടെന്നും പറഞ്ഞാണ് ആ ഹോട്ടലിലേക്ക് തന്നെ വിളിപ്പിച്ചത്. ഒരു അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുക്കാന്‍ അവിടെ പോയിരുന്നു.

അതൊക്കെ വിധിയാകാം അല്ലെങ്കില്‍ മറ്റെന്തെങ്കിലും ആകാം, അന്ന് രാവിലെ തിരിച്ചുള്ള വിമാനം നഷ്ടമായി. എന്റെ എയര്‍ ടിക്കറ്റും താമസവും അവാര്‍ഡ് ചടങ്ങിന്റെ സംഘാടകര്‍ ബുക്ക് ചെയ്തിരുന്നു. ഇപ്പോഴും ആ ടിക്കറ്റ് പക്കലുണ്ടെന്നും ശ്വേത പറയുന്നു. ആ ഹോട്ടലില്‍ ഒരു റെയ്ഡ് ഉണ്ടായിരുന്നു. അത് ഞാന്‍ നിഷേധിക്കുന്നില്ല, പക്ഷേ വസ്തുതകള്‍ അല്ല അന്ന് പുറത്തു വന്നത്. ഇന്നല്ലെങ്കില്‍ നാളെ സത്യം തെളിയുമെന്നും ശ്വേത പറയുന്നു.

Anu