റിലീസിനായി കാത്തിരിക്കുന്ന സിനിമയാണ് തങ്കം. ചിത്രത്തെ കുറിച്ച് നിർമാതാവും തിരക്കഥാകൃത്തുമായ ശ്യാം പുഷ്കരൻ പറഞ്ഞ കാര്യമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.സിനിമ ഒരു ക്രൈം ഡ്രാമയാണെന്നും വലിയ ട്വിസ്റ്റുകളുള്ള ഒരു ചിത്രമല്ലെന്നുമാണ് ശ്യാം പുഷ്കരൻ പറഞ്ഞത്.തങ്കം ക്രൈം ഡ്രാമയാണെങ്കിലും അതിൽ തന്നെ ഡ്രാമയാണ് കൂടുതലെന്നും ശ്യാം പുഷ്കരൻ വ്യക്തമാക്കി.
തങ്കം സിനിമയുടെ പ്രെമോഷണൻ പ്രസ്മീറ്റിൽ സംസാരിക്കുകയായിരുന്നു ശ്യാം പുഷ്കരൻ. അതേ സമയം എറ്റവും ആസ്വദിച്ച് ചെയ്ത ചിത്രമാണ് തങ്കം സിനിമയെന്ന് വിനീതും ബിജു മേനോനും പറഞ്ഞു. പ്രസ് മീറ്റിൽ ചിത്രത്തിന്റെ നിർമാതാവ് കൂടിയായ ഫഹദ് ഫാസിലും ദിലീഷ് പോത്തനും സംവിധായകൻ സഹീദ് അരാഫത്ത്, സംഗീത സംവിധായകൻ ബിജി ബാൽ, നായിക അപർണ ബാലമുരളി,എന്നിവരും പ്രസ് മീറ്റിൽ പങ്കെടുത്തു.
ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ശ്യാം പുഷ്കരൻ,ഫഹദ് ഫാസിൽ,ദിലീഷ് പോത്തൻ എന്നിവർ നിർമിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത്
സഹീദ് അറാഫത്താണ്. തങ്കംജനുവരി 26ന് റിലീസ് ചെയ്യും.ജോജിക്കു ശേഷം ശ്യാം പുഷ്കരൻ തിരക്കഥയൊരുക്കുന്ന ചിത്രമാണ് തങ്കം.ഗൗതം ശങ്കറാണ് ചിത്രത്തിന്റെ ക്യാമറ നിർവ്വഹിച്ചിരിക്കുന്നത്. എഡിറ്റിങ് കിരൺ ദാസാണ്
സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …
മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…
രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…
ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെ താരം വളരെ…
നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…
റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…