ആക്ഷനും തമാശയും അലമ്പുമായി ആദ്യ പകുതി പൊളിച്ചു, Shylock Movie Review Live Updates

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മമ്മൂക്കയുടെ ചിത്രമാണ് ഷൈലോക്ക്, ഒടുവിൽ കാത്തിരിപ്പിന് വിരാമമിട്ട് ഷൈലോക്ക് തീയേറ്ററുകളിൽ എത്തിയിരിക്കുകയാണ്, ഷൈലോക്കിന്റെതായി പുറത്തിറങ്ങിയ രണ്ട് ടീസറുകള്‍ക്കും മികച്ച വരവേല്‍പ്പാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്.  രാജാധിരാജ, മാസ്റ്റര്‍ പീസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഷൈലോക്ക്.

മാസ്സ് ഡയലോഗ് കൊണ്ടും സ്റ്റൈൽ കൊണ്ടും ശ്രദ്ധേയമണ് ചിത്രം.  ചിത്രം നിർമ്മിക്കുന്നത് ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജാണ്.  മലയത്തിനു പുറമെ തമിഴിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്, തമിഴ് സീനിയർ താരം രാജ് കിരൺ ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നു. ഗുഡ്വിൽ എന്റർടൈന്മെന്റിന്റെ ബാനറിൽ ജോബി ജോർജ് നിർമിക്കുന്ന ചിത്രത്തിൽ മീന, ബിബിൻ ജോർജ്, ബൈജു സന്തോഷ്, സിദ്ധിഖ്, കലാഭവൻ ഷാജോൺ, അർത്ഥന ബിനു തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.

ജോബി ജോര്‍ജാണ് ചിത്രം നിര്‍മ്മിക്കുന്നത്. രണദീവ് ആണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം
നിര്‍വ്വഹിച്ചിരിക്കുന്നത്. ഹിറ്റ് സംഗീത സംവിധായകന്‍ ഗോപി സുന്ദറാണ് പാട്ടുകള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്. റിയാസ് കെ ബദറാണ് ചിത്രത്തിന്‍റെ എഡിറ്റിങ് കെെകാര്യം ചെയ്തിരിക്കുന്നത്.ട്രെയിലറിനെ മനോഹരമാക്കിയത് റിയാസിന്‍റെ എഡിറ്റിങ് മികവായിരുന്നു. ത്രിശൂർ പൂരത്തിന് തീ കൊടുത്ത പോലെയാണ് ചിത്രം ആരംഭിക്കുന്നത്, അലമ്പിന് ഗോൾഡ് മെഡൽ നേടിയ, കണ്ണിൽച്ചോരയില്ലാത്ത പലിശക്കാരന്റെ വരവിന് ഒരു സിനിമ സെറ്റും, ഡസനോളം പോന്ന സ്കോർപിയോ കാറുകളും, തീപാറുന്ന ഡയലോഗുകളും, അതിനൊത്ത ബാക്ക്ഗ്രൗണ്ട് സംഗീതവും,  തകർപ്പൻ ഷോട്ടുകളും.  ഒരു കൊലമാസ്സ് ആക്ഷൻ പടം തുടങ്ങി.

പോലീസുകാരന്റെ കണ്ണിലെ കരടായിട്ടാണ് മമ്മൂട്ടി ഷൈലോക്കിൽ എത്തുന്നത്,  ഒരേസമയം പോലീസിന്റെ കണ്ണിലെ കരടും, സിനിമാക്കാരന്റെ രക്ഷകനും പേടിസ്വപ്നവുമായ ‘ഷൈലോക്ക്’ ബോസ് എന്ന മമ്മൂട്ടി കഥാപാത്രത്തിന്റെ വരവിലാണ്  ആദ്യ പകുതി നിറയുന്നത്. കാലൻ എന്ന് വിളിക്കുമ്പോഴും മാസും കോമഡിയുമായി എത്തുന്ന വ്യത്യസ്താനായൊരു പലിശക്കാരൻ ബോസിനെയാണ് സിനിമ അവതരിപ്പിക്കുന്നത്.

സിനിമ നിർമ്മാതാക്കൾക്ക് പണം പലിശയ്ക്ക് കൊടുക്കുന്ന ബോസ് എന്ന പലിശക്കാരനെയാണ് മമ്മൂട്ടി ഇതിൽ വതരിപ്പിക്കുന്നത്, അയാളുടെ കൈയിൽ നിന്നും കടം വാങ്ങിക്കാത്ത ആരും ഒരു നിർമ്മാതാവ് പോലും തന്നെ ഇല്ല, പണം തിരിച്ച് കിട്ടുവാൻ വേണ്ടി ബോസ് എന്തും ചെയ്യും, ബോസിന് ഷൈലോക്ക് എന്ന മറ്റൊരു പേര് കൂടി ഉണ്ട്.കടം വാങ്ങിയിട്ട് തിരിച്ച് കൊടുക്കാത്ത പ്രതാപ വര്മയുമായുള്ള കൊമ്പ് കോർക്കലിൽ നിന്നുമാണ് ചിത്രം തുടങ്ങുന്നത്, എത്ര വിളിച്ചിട്ടും ഫോൺ എടുക്കാത്ത പ്രതാപ വർമ്മയെ കാറിൽ പിടിച്ച് കയറ്റി കൊണ്ട് പോകുന്നു. ലൊക്കേഷനിൽ കയറി അലമ്പ് ഉണ്ടാക്കിയാണ് വർമ്മയെ കൊണ്ട് പോകുന്നത്. ഫിലിം ഇൻഡസ്ട്രി മുഴുവൻ നാണക്കേടുണ്ടാക്കുന്ന വർമ്മ പിന്നീട് ബോസിനെ പൂട്ടാൻ വേണ്ടി പ്ലാൻ ചെയ്യുകയാണ്. ആക്ഷനും തമാശയും അലമ്പുമായി ആദ്യ പകുതി കിടിലൻ റിവ്യൂ ആണ് വരുന്നത്.

ഷൈലോക്ക് ട്രൈലെർ

Rahul

Recent Posts

“പുതിയ കഥ വല്ലതുമുണ്ടോ സാറിനു പറയാന്‍?”; കനകരാജ്യത്തിന്റെ ഹൃദയസ്പര്‍ശിയായ ട്രെയിലര്‍ പുറത്ത്, ചിത്രം ജൂലൈ 5-ന് തീയറ്ററുകളിലേക്ക്

ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…

10 hours ago

ജാസ്മിനെ മോശമായി ചിത്രീകരിച്ചില്ല; കരയുന്നത് കൊണ്ട് ഷോയിലേക്ക് എടുക്കാതിരുന്നില്ല ; നോറ

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ഇത്രത്തോളം ദിവസം നില്‍ക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…

13 hours ago

44 കാരനായ പ്രഭാസ് അവിവാഹിതനായി തുടരുന്നതിന്റെ കാരണത്തെ കുറിച്ച് രാജമൗലി പറയുന്നു

നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…

14 hours ago

ആ സമയത്തു മറക്കാനാവാത്ത അനുഭവമായിരുന്നു മമ്മൂട്ടിയുടെ ‘വര്ഷം’ എന്ന സിനിമയിൽ ഉണ്ടായത്, കൃഷ്ണ ശങ്കർ

'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…

16 hours ago

പ്രണയത്തിനല്ല പ്രധാന്യം, കാമം തന്നെ! പണം കൊടുത്തും അല്ലാതെയും താൻ അത് നേടാറുണ്ട്; ഷക്കീല

ബി ​ഗ്രേഡ് സിനിമകളിലൂടെ തരം​ഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

18 hours ago

ഈ വയസുകാലത്തു സേനാപതിക്ക് ഇത്രയും ആക്ഷൻ കാണിക്കാൻ സാധിക്കുമോ? കമൽ ഹാസന്റെ ‘ഇന്ത്യൻ 2’വിനെ പരിഹസിച്ചുകൊണ്ടുള്ള കമെന്റുകൾ

കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ്  കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…

19 hours ago