അന്ന് ലോഹിതദാസ് മഞ്ജുവിനോട് തന്നെ അത് പറഞ്ഞിരുന്നു, സിബി മലയിൽ

പൊതുവെ നേരുത്തെ നായികയായി അഭിനയിച്ചിരുന്ന നടികൾ വിവാഹ ശേഷം വര്ഷങ്ങളുടെ ഇടവേളകൾക്കിപ്പുറം  സിനിമയിലേക്ക് തിരിച്ച് വരുമ്പോൾ അവർക്ക് ‘അമ്മ വേഷങ്ങളും ചേച്ചി വേഷങ്ങളും കാരക്ടർ  റോളുകളും ഒക്കെയാണ് ലഭിക്കുന്നത്. എന്നാൽ തന്റെ രണ്ടാം വരവിലും നായിക വേഷത്തിൽ തിളങ്ങുന്ന താരമാണ് മഞ്ജു വാര്യർ.  ഒരു പിടി നല്ല ചിത്രങ്ങളിൽ ആണ് മഞ്ജു വാര്യർ തന്റെ രണ്ടാം വരവിലും നായിക വേഷത്തിൽ എത്തിയത്.  അതും ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ച് കൊണ്ടാണ് മഞ്ജു പ്രേക്ഷകരെ വിസ്മയിപ്പിച്ച് കൊണ്ടിരിക്കുന്നത്. മലയാളത്തിൽ മാത്രമല്ല, തമിഴിലും തന്റെ അഭിനയ മികവ് താരം ഇതിനോടകം തെളിയിച്ച് കഴിഞ്ഞിരുന്നു.

എന്നാൽ സംവിധായകൻ സിബി മലയിൽ മഞ്ജുവിനെ കുറിച്ച് ഒരിക്കൽ പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ വീണ്ടും പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ദൈവം മഞ്ജുവിന് അറിഞ്ഞു നൽകിയ വരദാനമാണ് അഭിനയിക്കാനുള്ള കഴിവ്. അത് എനിക്ക് മഞ്ജു സിനിമയിൽ വന്ന ആദ്യ കാലങ്ങളിൽ തന്നെ മനസ്സിലായിരുന്നു. മഞ്ജു അരങ്ങേറ്റം കുറിച്ച ചിത്രമായിരുന്നു സല്ലാപം. ചിത്രത്തിന്റെ ഡബ്ബിങ് ആദ്യം അറ്റൻഡ് ചെയ്യുന്നത് ഞാൻ ആയിരുന്നു. ലോഹിതദാസിനും ഉണ്ണിക്കും സമയക്കുറവ് കാരണം അവർ എന്നെ വിളിച്ച് പറയുകയായിരുന്നു. എന്ത് അഭിനയ സിദ്ധിയാണ് ഈ കുട്ടിയുടേത് എന്ന് ഡബ്ബിങ് കണ്ടപ്പോൾ തന്നെ ഞാൻ അത്ഭുതപ്പെട്ടു ഓർത്ത് പോയി. കാരണം അത്രയേറെ മികവോടെയാണ് അതിൽ മഞ്ജു അഭിനയിച്ചിരിക്കുന്നത്.

മഞ്ജുവിന് അതിൽ ഡബ്ബ് ചെയ്തിരിക്കുന്നത് ശ്രീജയാണ്. മഞ്ജു നല്ല രീതിയിൽ തന്നെ സൗണ്ട് മോഡുലേഷൻ ഒക്കെ നടത്തി സംസാരിക്കുന്നുണ്ട്. എന്നിട്ടും എന്തിനാണ് മറ്റൊരാളെ കൊണ്ട് ഡബ്ബ് ചെയ്യിക്കുന്നത് എന്ന് ഞാൻ ലോഹിയോട് ചോദിച്ചു. മഞ്ജു പുതുമുഖമായത് കൊണ്ട് ഡബ്ബ് ചെയ്യിക്കുന്ന കാര്യത്തിൽ വിശ്വാസക്കുറവ് ഉണ്ട് എന്ന് ലോഹി പറഞ്ഞു. സല്ലാപത്തിന്റെ നൂറാം ദിവസം ആഘോഷിക്കവേ ലോഹി മഞ്ജുനോട് പറഞ്ഞത് നീ അഭിനയത്തിന് വേണ്ടി ഒഴിഞ്ഞു വെക്കപ്പെട്ട ജന്മമാണ്. നിനക്കു അതല്ലാതെ മറ്റൊരു ജന്മം ഇല്ലെന്നാണ്. അന്ന് ലോഹി പറഞ്ഞത്ശരിയാണ് . ചില ജന്മങ്ങളെ ദൈവം സൃഷ്ടിക്കുന്നത് തന്നെ ചില ലക്ഷ്യങ്ങളോടെ ആയിരിക്കും. അത്തരത്തിൽ അഭിനയത്തിന് വേണ്ടി ദൈവം സൃഷ്ട്ടിച്ച ജനമാണ് മഞ്ജുവിന്റേത് എന്നുമാണ് സിബി മലയിൽ പറയുന്നത്.

Devika

Recent Posts

ഒരിക്കിലും നടക്കരുതായിരുന്നു!! ആ മാന്യവ്യക്തിയോട് മാപ്പുചോദിക്കുന്നു, അംഗരക്ഷകര്‍ തള്ളിമാറ്റിയ ആരാധകനെ ചേര്‍ത്തിപിടിച്ച് നാഗാര്‍ജുന

തന്റെ അംഗരക്ഷകന്‍ മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…

7 hours ago

വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി!! കൂട്ടുകാര്‍ക്കൊപ്പം മെഹന്ദി കളര്‍ഫുളാക്കി മീര നന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…

7 hours ago

‘മണിയന്‍ ചിറ്റപ്പനായി സുരേഷ് ഗോപി!! ഗഗനചാരി ടീം വീണ്ടും ഒന്നിക്കുന്നു

അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…

8 hours ago

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

9 hours ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

10 hours ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

13 hours ago