മോഹൻലാലിനെതിരെ തുറന്നടിച്ച് സിബി മലയിൽ

നിരവധി ആരാധകരുള്ള സംവിധായകൻ ആണ് സിബി മലയിൽ. മോഹൻലാലിനെ നായകനാക്കി സിബി മലയിൽ നിരവധി ചിത്രങ്ങൾ ഒരുക്കിയിരുന്നു. അതെല്ലാം മനോഹരമായ രീതിയിൽ അഭിനയിച്ച് ഫലിപ്പിക്കാൻ മോഹൻലാലിനും കഴിഞ്ഞിരുന്നു. അത് കൊണ്ട് തന്നെ സിബി മലയിൽ മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങിയ  ഒട്ടുമിക്ക ചിത്രങ്ങളും വമ്പൻ വിജയം ആയിരുന്നു. ഒരു കാലത്ത് ഒരുപാട് ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച കൂട്ടുകെട്ട്  ആയിരുന്നു മോഹൻലാലിന്റേയും സിബി മലയിലിന്റെയും. ഇന്നും പ്രേക്ഷകർ കാണാൻ ആഗ്രഹിക്കുന്ന പല ചിത്രങ്ങളും ഈ കൂട്ടുകെട്ടിൽ പിറന്നവ ആണ്.  കിരീടം, ചെങ്കോല്‍, ഹിസ് ഹൈനസ് അബ്ദുള്ള, ദശരഥം, ഭരതം, കമലദളം, സദയം തുടങ്ങിയ ചിത്രങ്ങൾ ഈ കൂട്ടുകെട്ടിൽ പിറന്നവ ആണ്.

എന്നാൽ വർഷങ്ങൾ കൊണ്ട് ഇരുവരും ഒന്നിച്ച് ഒരു സിനിമ ചെയ്യുന്നില്ല എന്നത് ശ്രദ്ധേയമായ കാര്യമാണ്. എന്നാൽ ഇപ്പോൾ സിബി മലയിൽ മോഹൻലാലിനെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിബി മലയിലിന്റെ വാക്കുകൾ ഇങ്ങനെ, ദശരഥം സിനിമയുടെ രണ്ടാം ഭാഗം വേണമെന്ന് തനിക്ക് അതിയായ ആഗ്രഹം ഉണ്ടായിരുന്നു.  കൊത്ത് സിനിമയുടെ സംവിധായകൻ എനിക്ക് ഇഷ്ടമായ രീതിയിൽ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന് വേണ്ടിയുള്ള തിരക്കഥ എഴുതി തരുകയും ചെയ്തിരുന്നു. എന്നാൽ ഞാൻ ഈ കാര്യം മോഹൻലാലിനോട് സംസാരിച്ചപ്പോൾ മോഹൻലാലിന് അതിൽ അത്ര താൽപ്പര്യം ഇല്ലാത്ത രീതിയിൽ ആണ് സംസാരിച്ചത്.

എന്നാൽ താൻ ഈ കാര്യം നെടുമുടി വേണുവിനോട് പറഞ്ഞപ്പോൾ വേണുവിനും അതിനു ആഗ്രഹം ഉണ്ടായിരുന്നു. താൻ മോഹൻലാലിനോട് ഈ കാര്യം സംസാരിക്കാം എന്ന് വേണു തന്നോട് പറഞ്ഞിരുന്നു. എന്നാൽ മോഹൻലാൽ അതിനു തയാറായില്ല. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം ആണ് നടക്കാതെ പോയത്. ആ പ്രോജക്റ്റ് ഞാൻ ഉപേക്ഷിച്ചു. എത്ര എന്ന് പറഞ്ഞാണ് ഒരാളുടെ പുറകെ നടക്കുന്നത്. ആത്മാഭിമാനം എല്ലാവര്ക്കും  ഉണ്ട്. എന്റെ ജീവിതത്തിലെ വലിയ നഷ്ടമാണ് അത്. മോഹൻലാൽ ഇപ്പോൾ പഴയ ആൾ അല്ല, നമുക്ക് എത്തിപ്പെടാൻ കഴിയാത്ത രീതിയിൽ ആണ് അദ്ദേഹം ഇന്ന് എന്നുമാണ് സിബി മലയിൽ പറയുന്നത്.

Devika Rahul