അദ്ദേഹം ഇടപെട്ട് സുജാതയുടെ അവാർഡ് അട്ടിമറിച്ചു; വെളിപ്പെടുത്തലുമായി സിബിമലയിൽ

സംവിധായകൻ സിബി മലയിലിന്റെ അറിയാത്ത മലയാളികൾ ഉണ്ടാകില്ല. മൂന്ന് പതിറ്റാണ്ട് നീണ്ട തന്റെ സിനിമാ കരിയറിൽ നിരവധി അവാർഡ് ജൂറികളുടെ ഭാഗമായി ഇരിക്കാൻ സിബി മലയിലിന് സാധിച്ചിട്ടുണ്ട്. 55-മത് ദേശീയ ചലച്ചിത്ര പുരസ്കാരം നിർണയിച്ച ജൂറി അംഗങ്ങളിൽ ഒരാളായിരുന്നു സിബി മലയിൽ. ഇപ്പോഴിതാ അന്ന് നടന്ന അവാർഡ് നിർണയത്തിലെ  അട്ടിമറിയെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് സിബി മലയിൽ. ഗായിക സുജാതയ്ക്ക്  ദേശീയ അവാർഡ്  നൽകാൻ ജൂറി തീരുമാനിച്ചെങ്കിലും ബാഹ്യഇടപെടലുകൾ കാരണം വിധിനിർണയം അട്ടിമറിച്ചെന്നാണ്  സംവിധായകൻ സിബി മലയിൽ പറഞ്ഞിരിക്കുന്നത്. സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിന്റെ സംഭാവനകൾ മുൻനിർത്തി സുഹൃത്തുകൾ സംഘടിപ്പിച്ച ‘പി.ടി. കലയും കാലവും’ എന്ന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് സിബി മലയിൽ ഇക്കാര്യം  വെളിപ്പെടുത്തിയത്.  ‘പരദേശി’ എന്ന  സിനിമയിലെ ‘തട്ടം പിടിച്ചു വലിക്കല്ലേ…’ എന്ന ഗാനത്തിന് സുജാതയ്ക്ക്ദേശീയ അവാർഡ് നൽകാൻ ജൂറി തീരുമാനിച്ചിരുന്നു.

ഛായാഗ്രാഹകൻ സണ്ണി ജോസഫും താനായിരുന്നു അന്നാ  ജൂറിയിലുണ്ടായിരുന്ന മലയാളികൾ. പരദേശി സിനിമക്ക് സംവിധായകൻ, ചമയം, ഗാനരചന, ഗായിക എന്നിവയ്ക്ക് എന്തായാലും അവാർഡ് കിട്ടണമെന്ന്  തങ്ങൾ ഇരുവരും  ആഗ്രഹിക്കുകയും അതിനായി ശക്തമായി വാദിക്കുകയും ചെയ്തുവെന്നും സിബി മലയിൽ പറയുന്നു. സുജാതയ്ക്ക് മികച്ച ഗായികയ്ക്കുള്ള അവാർഡ് സമിതി തീരുമാനിച്ച് എഴുതിയതായിരുന്നു. എന്നാൽ, ഉച്ചഭക്ഷണത്തിനെന്നപോലെ എത്തിയ ഉത്തരേന്ത്യക്കാരനായ ഫെസ്റ്റിവൽ ഡയറക്ടർ ആർക്കാണ് ഗായികയ്ക്കുള്ള അവാർഡ് എന്ന് ചോദിച്ചു. സുജാതയ്ക്കെന്ന് അറിഞ്ഞപ്പോൾ ‘ജബ് വി മെറ്റി’ലെ ശ്രേയാ ഘോഷാലിന്റെ പാട്ട് കേട്ടിട്ടില്ലേയെന്ന് ചോദിച്ചു. അദ്ദേഹം മുൻകൈയെടുത്ത് വീഡിയോ കാസറ്റ് കൊണ്ടുവന്ന് പ്രദർശിപ്പിച്ച് അവാർഡ് തിരുത്തിക്കുകയായിരുന്നുവെന്നും സിബി മലയിൽ തുറന്നു പറഞ്ഞു . ജൂറിക്ക് രഹസ്യസ്വഭാവമുണ്ടെങ്കിലും കാലം കുറേയായതുകൊണ്ടാണ് ഇപ്പോൾ ഈ വിവരം പുറത്തുപറയുന്നത് എന്നും സിബി മലയിൽ കൂട്ടിച്ചേർത്തു. അന്ന് മോഹൻലാലിന് പകരം ഷാരൂഖ് ഖാന് മികച്ചനടനുള്ള   അവാർഡ് കൊടുത്തൂടെയെന്നും  അങ്ങനെ ചെയ്താൽ അവാർഡ്ദാന പരിപാടി കൊഴുക്കുമെന്നും ചെയർമാൻ പറഞ്ഞിരുന്നു. ഉത്തരേന്ത്യക്കാരോട് മത്സരിച്ച് മലയാള സിനിമാപ്രവർത്തകർ അവാർഡുകൾ നേടുന്നതുതന്നെ വലിയസംഭവമാണ്  എന്നും സിബി മലയിൽ പറഞ്ഞു.

അതെ സമയം മലയാളികളുടെ ഉള്ളിലെ  പ്രണയാര്‍ദ്ര ഭാവങ്ങളെ തന്റെ മധുര  ശബ്ദം കൊണ്ട് തൊട്ടുണര്‍ത്തിയ ഗായികയാണ് സുജാത മോഹന്‍.  1975-ല്‍ മലയാള ഗാനശാഖയിലേക്ക് ചേക്കേറിയ സുജാത  ഇന്നും ഓരോ സംഗീത ആസ്വാദകനേയും വിസ്മയിപ്പിച്ചുകൊണ്ടിരിക്കുകയാണ്. 1975-ല്‍ പുറത്തിറങ്ങിയ ടൂറിസ്റ്റ് ബംഗ്ലാവ് എന്ന ചിത്രത്തിലൂടെയാണ് സുജാത പിന്നണി ഗാന രംഗത്ത് എത്തുന്നത്. തുടര്‍ന്നിങ്ങോട്ട് ഒട്ടനേകം സംഗീതങ്ങളുടെ ഭാഗമായി സുജാത നമുക്കൊപ്പതന്നെ ഉണ്ടായിരുന്നു.മലയാളത്തിലും ഹിന്ദിയിലും തമിഴിലുമായി ഏകദേശം പതിനായിരത്തിലധികം ഗാനങ്ങൾ പാടിയ സുജാത, മികച്ച പിന്നണി ഗായികയ്ക്കുള്ള കേരള സര്‍ക്കാരിന്റെ പുരസ്‌കാരങ്ങള്‍ നിരവധി തവണ സുജാത സ്വന്തമാക്കിയിട്ടുണ്ട്. 1997-ല്‍ പുറത്തിറങ്ങിയ അഴകിയ രാവണന്‍ എന്ന ചിത്രത്തിലെ പ്രണയമണിത്തൂവല്‍പൊഴിയും പവിഴമഴ…. എന്ന ഗാനത്തിനാണ് ആദ്യമായി താരം പുരസ്‌കാരത്തിന് അര്‍ഹയാകുന്നത്. പിന്നീട് 1999, 2007 എന്നീ വര്‍ഷങ്ങളിലും സംസ്ഥാന സര്‍ക്കാര്‍ മികച്ച പിന്നണി ഗായികയായി താരത്തെ തിരഞ്ഞെടുത്തു. 1993, 1996, 2001 എന്നീ വര്‍ഷങ്ങളിലെ മികച്ച പിന്നണി ഗായികകയ്ക്കുള്ള പുരസ്‌കാരങ്ങള്‍ നല്‍കി തമിഴ്‌നാടി സര്‍ക്കാരും സുജാതയെ ആദരിച്ചു. തുടര്‍ന്നും നിരവധി പുരസ്‌ക്കാരങ്ങള്‍ സ്വന്തമാക്കിയ സുജാത ആ ശ്രുതിമാധുര്യവുമായി  ഇന്നും മലയാലികളുടെ  ഓര്‍മ്മകളില്‍ കൂടെയുണ്ട്

Sreekumar

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

5 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

6 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

8 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

10 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

15 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

16 hours ago