ബിഗ് ബോസിന് പുറത്ത് വന്നാല്‍ എന്തായിരിക്കും ജീവിതമെന്ന ഒരു ധാരണ എനിക്കുണ്ടായിരുന്നു, സിബിൻ

Follow Us :

ജാസ്മിന്‍ ആരാധകർക്കെതിരെ തുറന്ന് പറച്ചിലുമായി രംഗത്ത് വന്നിരിക്കുകയാണ് ഡിജെ സിബിന്‍. ബിഗ് ബോസിന് പുറത്ത് വന്നാല്‍ എന്തായിരിക്കും ജീവിതമെന്ന ഒരു ധാരണ എനിക്കുണ്ടായിരുന്നു. അതും കൂടെ അറിയാന്‍ വേണ്ടിയായിരുന്നു ബിഗ് ബോസിലേക്ക് പോയത്. എന്തായാലും അത് കിട്ടി. വല്ലാത്തൊരു അനുഭവമായിപ്പോയി. അതിന്റെ കൂടെ കുറേ ഫണ്ണൊക്കെ ഉണ്ടെന്നും സിബിന്‍ പറയുന്നു. ബിഗ് ബോസിനെ ഒരു ഷോ ആയി മാത്രം കണ്ടാല്‍, ഇത്രയധികം സൈബർ ബുള്ളിയിങ്ങോ, ആരാധകരേയോ കിട്ടില്ല. ബിഗ് ബോസിന് ഇത്രയും ടിആർപിയും ഉണ്ടാകില്ല. വിമർശനമാകാം, പക്ഷെ തനിക്ക് പച്ചത്തെറി കിട്ടിയിട്ടുണ്ട്. അവരൊക്കെ ഫേക്ക് പ്രൊഫൈലുകളാണ്. അവർ കുരയ്ക്കട്ടെ, ആര് പ്രതികരിക്കാന്‍ പോകുന്നുവെന്നും ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സിബിന്‍ പറയുന്നു. പല പി ആർ വർക്കെഴും പറയുന്നത് ചീത്ത വിളിച്ചപ്പോൾ താൻ ഒതുങ്ങിയെന്നാണ് . അതായത് അവരെല്ലാം ചീത്ത വിളിച്ച് തന്നെ ഒതുക്കാന്‍ നോക്കുകയാണ്. എന്നാല്‍ താൻ ഒതുങ്ങിയിട്ടില്ല. നല്ല വിമർശനം താൻ അങ്ങനെ തന്നെ എടുക്കും.

ജാസ്മിനെ ബുള്ളി ചെയ്തത് ശരിയായില്ല, എന്നൊക്കെ പറഞ്ഞവരുണ്ട്. അവരുടെ മുന്‍പില്‍ നമ്മള്‍ കാര്യങ്ങള്‍ വിശദീകരിക്കും. താൻ ബുള്ളിയിങ് നടത്തിയതല്ല, ബിഗ് ബോസ് വീട്ടിൽ ഗെയിം കളിച്ചതാണ്. എല്ലാവരോടും ജാസ്മിനോട് പെരുമാറുന്നത് പോലെയല്ല താൻ പറയുന്നത്. ജാസ്മിന്‍ എന്നോട് പെരുമാറുന്നത് പോലെയാണ് തിരിച്ച് താനും പെറുമാറിയത്. തന്നോട് എങ്ങനെ പെരുമാറുന്നോ അത് പോലെയാണ് തിരിച്ച് താനും പെരുമാറുകയുള്ളു. അത് ബുള്ളിയിങ് അല്ല. ലിമിറ്റ് വിട്ടുള്ള വിമർശനങ്ങളെ താൻ മൈന്‍ഡ് ചെയ്യാറില്ല. തന്റെ മുന്നില്‍ നിന്നാണ് പറയുന്നതെങ്കില്‍ ചെപ്പക്കുറ്റി അടിച്ച് പൊട്ടിക്കുമെന്നും സിബിൻ പറയുന്നു. ധൈര്യമുള്ളവർ എന്റെ മുന്നില്‍ നിന്ന് പറയട്ടെ. പൈസയൊക്കെ കിട്ടുന്ന പരിപാടിയാണ് ഇത്. താനും സില്‍വ മാസ്റ്ററും ഒന്നിച്ചുള്ള ഒരു ഫോട്ടോ പോസ്റ്റ് ചെയ്യിരുന്നു. “ജാസ്മിന്‍ ഒന്ന് ഇറങ്ങട്ടെ, നിന്നെ ഇപ്പം ശരിയായിക്കളയും” എന്നായിരുന്നു അതിന് താഴെ ഒരുത്തനിട്ട കമന്റ്. സോഷ്യല്‍ മീഡിയയില്‍ കാണുന്നതല്ല പുറത്തെ യാഥാർത്ഥ്യം. പുറത്ത് ആളുകള്‍ കൂടുതലായി അംഗീകരിക്കുന്നു. രാജ്യത്തിന് പുറത്ത് രണ്ട് സ്ഥലങ്ങളില്‍ ഷോ ചെയ്തിരുന്നു. ഒരാളും മോശം പറഞ്ഞിട്ടില്ല. ഇറങ്ങി വരേണ്ടിയിരുന്നില്ല എന്നായിരുന്നു അവർക്ക് പറയാനുണ്ടായിരുന്നത്.

ഇറക്കി വിട്ടതാണെന്ന് എല്ലാവരോടും പറയാന്‍ സാധിക്കുമോയെന്നും സിബിന്‍ ചോദിക്കുന്നു. വേർപിരിഞ്ഞ് കഴിയുന്ന തന്റെ മുൻഭാര്യ ത്നിക്കെതിരെ എന്തൊക്കെ വേണ്ടാത്ത കാര്യങ്ങള്‍ പറഞ്ഞു. അതിനോടൊന്നും താൻ പ്രതിരിച്ചില്ല. തൻ കോടതിയില്‍ ഒരു കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. ഡിവോഴ്സ് ആവശ്യമുള്ളവർ കോടതിയിലാണ് പോകേണ്ടത് യൂട്യൂബില്‍ ഡിവോഴ്സ് കൊടുക്കുന്നു പരിപാടിയുണ്ടോ? ഏതോ ഒരു മോഡലുമായി ബന്ധപ്പെടുത്തി പരസ്ത്രീ ബന്ധമെന്നൊക്കെ പറയുന്നുണ്ട്. ചാറ്റൊക്കെ പുറത്ത് വിടുന്നുണ്ട്. ഇട്ടോളൂ.. ഇടുമ്പോള്‍ എല്ലാ വിടണം. അതിനൊന്നും തനിക്ക് പ്രശ്നമില്ല. ഭാര്യയുമായി പിരിഞ്ഞ് താമസിക്കാന്‍ തുടങ്ങിയിട്ട് അഞ്ച് വർഷമായി. ഈ അഞ്ച് വർഷമില്ലാത്ത പ്രശ്നം എങ്ങനെയാണ് ഇപ്പോള്‍ വന്നത്. തൻ പുറത്തായി വലിയ രീതിയില്‍ സൈബർ ബുള്ളിയിങ്ങ് നേരിട്ടുകൊണ്ടിരിക്കുന്ന സമയത്താണ് ഇതൊക്കെ വന്നതെന്ന് പറയുന്ന സിബിന്‍ ഇത് കട്ട് ചെയ്ത് വിടണേയെന്നും അഭിമുഖം നടത്തുന്ന വ്യക്തിയോട് പറയുന്നുണ്ട്. ജാസ്മിന്‍ ആർമിയില്‍ നിന്നും ചിലരെ തന്റെ ഭാര്യ കോണ്ടാക്ട് ചെയ്തിരുന്നു. . ഈ വിഷയത്തില്‍ യുട്യൂബ് ചാനലുകള്‍ ത്ന്റെ പ്രതികരണം തേടിയിരുന്നെങ്കിലും വ്യക്തിപരമായ കാര്യങ്ങള്‍ ചർച്ച ചെയ്യില്ലെന്ന നിലപാടിലായിരുന്നു . തന്റെ കുടുംബത്തിന്റെ പ്രശ്നം പരിഹരിക്കേണ്ടത് ഞങ്ങളായിരുന്നു. മകനെ ഒരു തരത്തിലും ഈ പ്രശ്നങ്ങള്‍ ബാധിക്കരുതെന്ന നിർബന്ധം തനിക്കുണ്ടായിരുന്നുവെന്നും സിബിന്‍ പറയുന്നു.