മെഗാ സ്റ്റാർ മമ്മൂട്ടിയെ വാനോളം വാഴ്ത്തി നടി ജ്യോതിക. ദക്ഷിണേന്ത്യയിലെ യഥാർഥ സൂപ്പർ താരം മമ്മൂട്ടിയാണെന്നാണ് താരം പറഞ്ഞത്. കാതലിൽ മമ്മൂട്ടിയോടൊപ്പം അഭിനയിക്കാൻ അവസരം ലഭിച്ചതിനെക്കുറിച്ച് അഭിമുഖത്തിൽ ജ്യോതിക സംസാരിച്ചു. തന്റെ പ്രശസ്തിയും സ്റ്റാർഡവും അവഗണിച്ചാണ് മമ്മൂട്ടി കാതലിലെ കഥാപാത്രം ഏറ്റെടുത്തതെന്നാണ് ജ്യോതിക അഭിപ്രായപ്പെട്ടത്. നടൻ സിദ്ധാർഥും മമ്മൂട്ടിയെ പ്രകീർത്തിച്ചാണ് സംസാരിച്ചത്. കഴിഞ്ഞ രണ്ട് വർഷത്തെ മമ്മൂട്ടിയുടെ സിനിമാ തിരഞ്ഞെടുപ്പും ഓരോ കഥാപാത്രത്തോടുള്ള അഭിനിവേശവും അപാരമാണെന്ന് സിദ്ധാർഥ് പറഞ്ഞു.
‘‘ഞാൻ ദക്ഷിണേന്ത്യയിലെ ഒട്ടുമിക്ക സൂപ്പർ താരങ്ങളുടെ കൂടെയും അഭിനയിച്ചിട്ടുണ്ട്. എങ്കിലും എനിക്കിത് പറയാതെ വയ്യ, മമ്മൂട്ടി ആണ് യഥാർഥ സൂപ്പർസ്റ്റാർ. കാതലിൽ അഭിനയിക്കാൻ പോയ സമയത്ത് ആദ്യമായി കണ്ടപ്പോൾ ഞാൻ ചോദിച്ചു, ‘സർ അങ്ങ് എങ്ങനെയാണ് ഇത്തരമൊരു കഥാപാത്രം തിരഞ്ഞെടുത്തത്?’ അദ്ദേഹം എന്നോട് തിരിച്ചൊരു ചോദ്യം ചോദിച്ചു, “ആരാണ് യഥാർഥ നായകൻ? യഥാർഥ നായകൻ വില്ലനെപോയി ഇടിക്കുകയോ ആക്ഷൻ ചെയ്യുകയോ പ്രണയരംഗങ്ങളിൽ അഭിനയിക്കുകയോ മാത്രം ചെയ്യുന്ന ആളായിരിക്കരുത്. പ്രശ്നങ്ങൾ പരിഹരിച്ചുകൊണ്ട് വിടവുകൾ നികത്തുന്ന വ്യക്തി കൂടി ആയിരിക്കണം യഥാർഥ നായകൻ എന്ന് അദ്ദേഹം പറഞ്ഞു. കയ്യടികൊടുത്തേ മതിയാകൂ. കാരണം ഈ കഥാപാത്രം വിജയിച്ചില്ലെങ്കിൽ അദ്ദേഹത്തിന് നഷ്ടപ്പെടാൻ ഒരുപാടുണ്ടായിരുന്നു. കാരണം അത്തരമൊരു ഉന്നതിയിലാണ് അദ്ദേഹം ഇപ്പോഴുള്ളത് ’’ – ജ്യോതിക പറഞ്ഞു.
മമ്മൂക്കയുടെ കഴിഞ്ഞ രണ്ടു വർഷത്തെ സിനിമാ തിരഞ്ഞെടുപ്പുകൾ ശരിക്കും അവിശ്വസനീയമാണ് എന്നാണ് സിദ്ധാർഥ് പറഞ്ഞത്. ‘‘ദുരഭിമാനവും അഹന്തയുമൊന്നുമില്ലാതെ ഏത് കഥാപാത്രത്തെയും ഏറ്റെടുക്കാനുള്ള അദ്ദേഹത്തിന്റെ മനസ്സിനെ അഭിനന്ദിച്ചേ മതിയാകൂ. ഈ പ്രായത്തിലും ‘നൻപകൽ നേരത്ത് മയക്കം’, ‘കാതൽ’ തുടങ്ങിയ സിനിമകൾ ചെയ്യാൻ കാണിച്ച ധൈര്യം അപാരമാണ്. പുതിയ കഥാപാത്രങ്ങളെ കണ്ടെത്താനുള്ള അദ്ദേഹത്തിന്റെ ജിജ്ഞാസ താരതമ്യമില്ലാത്തതാണ്.’’– സിദ്ധാർഥ് പറയുന്നു.
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സിന്റെ കപ്പ് നേടിയത് ജിന്റോ ആണെങ്കിലും മറുവശത്ത് ജാസ്മിനായിരുന്നു വിജയം അർഹിച്ചതെന്ന വാദം ഉയർത്തുന്നവരുണ്ട്. ജാസ്മിന്…
നിരവധി തമിഴ് ഹിറ്റ് ചിത്രങ്ങൾ അനായാസം അഭിനയിച്ചു പ്രതിഫലിപ്പിച്ച നടനാണ് വിജയ് സേതുപതി, ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രമായ 'മഹാരാജ'യുടെ …
വെത്യസ്ത കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ കടന്നുവന്ന നടിയാണ് ദർശന രാജേന്ദ്രൻ, തന്റെ കഥാപാത്രങ്ങൾ എല്ലാം തന്നെ ഇഷ്ടപ്പെടുന്നത് പലപ്പോഴും പ്രേക്ഷകർ…
12 വർഷകാലം സിനിമയിൽ നിന്നും വിലക്ക് ഏർപ്പെടുത്തിയ സംവിധായകനായിരുന്നു വിനയൻ, എന്നാൽ എല്ലാത്തിനും ഒടുവിൽ അദ്ദേഹത്തിന് തന്നെ ആയിരുന്നു വിജയം.…
ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളായി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത പുതിയ ചിത്രമായിരുന്നു വർഷങ്ങൾക്ക് ശേഷം,…
മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനാണ് ബിജിബാല്‍. മലയാളിയുടെ പ്രിയ ഗാനങ്ങളില്‍ എപ്പോഴും ഇടംപിടിച്ചിട്ടുണ്ടാവും ബിജിപാലിന്റെ പാട്ട്. സോഷ്യലിടത്ത് സജീവമായ താരം…