മോഹൻലാലിനെ കുറിച്ചും മമ്മൂട്ടിയെ കുറിച്ചും മനസ്സ് തുറന്ന് സിദ്ധിഖ്

Follow Us :

മലയാളത്തിന്റെ പ്രിയ താരങ്ങളായ മമ്മൂട്ടിയെയും മോഹൻലാലയനെയും കുറിച്ച സിദ്ധിഖ് പറയുന്ന വാക്കുകളാണ് ശ്രദ്ധ നേടുന്നത്. മമ്മൂട്ടി – മോഹന്‍ലാല്‍ എന്നിവരോടൊപ്പം നിരവധി സിനിമകളില്‍ അഭിനയിക്കാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. ഇരുവരും സിനിമയെ സമീപിക്കുന്ന രീതിയെ കുറിച്ച് പറയുകയാണ് സിദ്ദിഖ്.മമ്മൂട്ടിയും മോഹന്‍ലാലുമായിട്ടുള്ള സൗഹൃദത്തെ കുറിച്ചും സിദ്ദീഖ് മനസ് തുറക്കുന്നുണ്ട്. മമ്മൂട്ടിയും മോഹന്‍ലാലും കഥാപാത്രങ്ങളെ സമീപിക്കുന്ന രീതിയില്‍ വ്യത്യാസമുണ്ട് മമ്മൂക്ക കുറച്ചുകൂടി സീരിയസായിട്ടാണ് കഥാപാത്രങ്ങളെ കാണുന്നത് എന്നന്വ സിദ്ധിഖ് പറയുന്നത് . ഡയലോഗ് പഠിക്കുന്നതെല്ലാം അങ്ങനെയാണ്. ആ സമയത്ത് എന്തെങ്കിലും ശബ്ദമുണ്ടായാല്‍ പോലും മമ്മൂക്ക ഇറിറ്റേറ്റ് ആകും. മോഹൻ ലാലിനെ സംബന്ധിച്ച് അതൊന്നും അദ്ദേഹത്തെ ബാധിക്കില്ല.

അതിന് തൊട്ടുമുന്‍പ് വരെ സംസാരിച്ചിരുന്നിട്ട് ആക്ഷന്‍ പറയുമ്പോഴായിരിക്കും അഭിനയിക്കാനായി എഴ്ഴുന്നേറ്റ് ഷര്‍ട്ടിന് കുത്തിപിടിക്കുന്നത്. അത് രണ്ടുപേരുടെയും സ്വഭാവത്തിന്റെ വ്യത്യാസമാണെന്നും പക്ഷെ അവരുടെ പെര്‍ഫോമന്‍സ് മികച്ചതാണെന്നും താൻ അതിനെപ്പറ്റിയൊന്നും പറയേണ്ട കാര്യമില്ലെന്നും സിദ്ദിഖ് പറഞ്ഞു. തന്റെ ഏതെങ്കിലും പ്രകടനം നന്നായിട്ടുണ്ടെങ്കില്‍ മമ്മൂക്കയാണെങ്കിലും ലാലാണെങ്കിലും സുരേഷേണെങ്കിലും അത് പറയാറുണ്ട് ലാല്‍ ചിലപ്പോള്‍ കണ്ണ് കൊണ്ട് ആംഗ്യം കാണിക്കുകയെ ഉള്ളൂ എന്നാണ് സിദ്ധിഖ് പറയുന്നത് . മമ്മൂക്കയാണെങ്കില്‍ നീ ഇതൊക്കെ എവിടന്ന് പഠിച്ച്, നീ നന്നായി വരണുണ്ടല്ലോ, നീ എന്താണിങ്ങനെയൊക്കെ ചെയ്യുന്നത് എന്ന് ചോദിക്കും. ഷോട്ട് നന്നായില്ലെങ്കില്‍ മറ്റാരും കേള്‍ക്കാതെ നമുക്ക് അതൊന്ന് കൂടി എടുക്കാം എന്ന് പറയുമെന്നും തന്റെ അഭിനയം നന്നാകുന്നുണ്ടെങ്കില്‍ അത് മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം അഭിനയിക്കുന്നത് കൊണ്ടാണ് എന്നും സിദ്ദീഖ് പറഞ്ഞു.

തന്റെ സിനിമാ ജീവിതത്തെ കുറിച്ചും മാറിയ രാഷ്ട്രീയ സാമൂഹ്യ സാഹചര്യങ്ങളെ കുറിച്ചും സിദ്ദീഖ് മനസ് തുറക്കുന്നുണ്ട് . നിര്‍മാല്യം പോലൊരു സിനിമ ഇന്ന് ചെയ്യാന്‍ പറ്റില്ല എന്നും അതിന്റെ കാരണവും സിദ്ദീഖ് പറയുന്നുണ്ട്. മലയാത്തിലെ ഒരു പ്രമുഖ മാധ്യമത്തിന്റെ അഭിമുഖ പരിപാടിയിലാണ് സിദ്ദീഖ് മനസ് തുറക്കുന്നത്. പഴയ കാലത്തെ പോലെ നിര്‍മാല്യം ഇന്ന് എടുക്കാന്‍ പറ്റില്ല. എംടി വാസുദേവന്‍ നായര്‍ നിര്‍മാല്യം എടുത്തതില്‍ പിജെ ആന്റണി എന്ന കഥാനായകന്‍ ദേവിയുടെ മുഖത്തേക്ക് കാര്‍ക്കിച്ച് തുപ്പുന്നതാണ് അതിന്റെ ക്ലൈമാക്‌സ്. ഇന്ന് അങ്ങനെ ചിന്തിക്കാന്‍ പറ്റില്ല. അങ്ങനെ ഒരുപാട് മാറ്റങ്ങള്‍ സമൂഹത്തില്‍ വന്നിട്ടുണ്ട്. സിനിമയിലും മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്, മാറണം. നമ്മളുടെയൊക്കെ നിലപാടില്‍ മാറ്റം വന്നിട്ടുണ്ട്. അത് മാറുകയും വേണമെന്നും സിദ്ദീഖ് പറയുന്നു. പൊതുജനത്തിന്റെ ഇഷ്ടവും സ്‌നേഹവും ലഭിക്കേണ്ടവരാണ് കലാകാരന്‍മാര്‍ എന്നും അവരെ വെറുപ്പിച്ച് കൊണ്ട് തങ്ങള്‍ക്കൊരു ജീവിതമില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Siddique

അതേസമയം താന്‍ പ്രതിനിധീകരിക്കുന്ന സമുദായത്തിന്റെ പേരില്‍ പ്രത്യേക അവഗണനയോ ആനുകൂല്യമോ തനിക്ക് ലഭിച്ചിട്ടില്ല എന്നും അദ്ദേഹം മറ്റൊരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു. പ്രിയദര്‍ശന്‍, വിജി തമ്പി, ബി ഉണ്ണികൃഷ്ണന്‍, രഞ്ജിത്ത് അങ്ങനെ തുടങ്ങി സുഹൃത്തുക്കളെല്ലാം ഏത് സമുദായത്തില്‍പ്പെട്ടവരാണെന്ന് കൂടി ആലോചിക്കാറില്ല. സമുദായത്തിന്റെ ആനുകൂല്യം തരാനായി എത്ര പേരുണ്ട്, മലയാള സിനിമയില്‍ എന്നും താരം ചോദിക്കുന്നു. എപ്പോഴും നല്ല നല്ല കഥാപാത്രങ്ങള്‍ തന്ന് ഉയര്‍ത്തി കൊണ്ടുവരാനെ സുഹൃത്തുക്കള്‍ ശ്രമിച്ചിട്ടുള്ളൂ. തനിക്കെന്നും ആനുകൂല്യങ്ങളെ ലഭിച്ചിട്ടുള്ളൂ എന്നും സിദ്ദീഖ് പറഞ്ഞു. അതേസമയം മലയാള സിനിമയില്‍ 40 വര്‍ഷം പൂര്‍ത്തിയാക്കുകയാണ് സിദ്ദീഖ്. തനിക്ക് ലഭിക്കുന്ന ഏത് കഥാപാത്രങ്ങളും പൂര്‍ണമായി അഭിനയിച്ച് ഫലിപ്പിക്കുന്ന സിദ്ദീഖ് മലയാള സിനിമയിലെ തന്നെ ഏറ്റവും മികച്ച നടന്‍മാരില്‍ ഒരാളായിട്ടാണ് അറിയപ്പെടുന്നത്. സൂപ്പര്‍താരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി എന്നിവര്‍ ചെയ്യുന്ന നായകകഥാപാത്രങ്ങളുടെ വില്ലന്‍ വേഷത്തില്‍ എത്തി കൈയടി നേടിയിട്ടുള്ള താരമാണ് സിദ്ദീഖ്.