മലയാളികൾക്ക് ഏറെ പ്രിയങ്കരനായ താരപുത്രനാണ് പ്രണവ് മോഹൻലാൽ. സിനിമകളേക്കാൾ ഉപരി പ്രണവിന്റെ ജീവിതമാണ് പലരെയും ആകര്ഷിച്ചിട്ടുള്ളത്. ഇത്രയേറെ സമ്പന്നതിയിൽ നിന്ന് കൊണ്ട് എങ്ങനെ ലളിത ജീവിതം നയിക്കാമെന്നതിന്റെ ഉദാഹരണമായൊക്കെ പ്രണവിനെ ചില ആരാധകരെ ചൂണ്ടിക്കാട്ടാറുണ്ട്. നേരിന്റെ പ്രമോഷന്റെ ഭാഗമായി ഒരു യു ട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ മകനെക്കുറിച്ച് കുറിച്ച് മോഹൻലാൽ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്. ഒരുപാട് സിനിമ ചെയ്യാൻ പ്രണവിന് താൽപര്യമില്ലെന്നാണ് മോഹൻലാൽ പറയുന്നത്. ‘ഒരുപാട് സിനിമ ചെയ്യാൻ താൽപര്യം ഇല്ലാത്തെയാളാണ് പ്രണവ് എന്നും അങ്ങനെ ഇഷ്ടമില്ലാത്ത ഒരാളോട് പോയി ഒന്നും ചോദിക്കാനും പാടില്ല എന്നാണു മോഹൻലാൽ പറയുന്നത്. പ്രണവ് ഒരു പുസ്തകം എഴുതുന്നുണ്ട് എന്നും തനിക്കും പ്രണവിനെ പോലെ ട്രാവൽ ചെയ്യണം എന്നുണ്ടയിരുന്നു എന്നും പക്ഷെ താൻ ഈ സിനിമയെന്ന ഒഴുക്കിൽ പെട്ടുപോയി എന്നും മോഹൻലാൽ പറയുന്നുണ്ട്. . പ്രണവിനെ പോലെ ആയിരുന്നുവെങ്കിൽ താൻ ഇങ്ങനെ നിങ്ങളുടെ മുമ്പിൽ ഇരിക്കില്ലയിരുന്നു എന്നും മോഹൻലാൽ കൂട്ടിച്ചേർത്തു . നമ്മളെ ഡിസൈൻ ചെയ്തിരിക്കുന്നത് ഇങ്ങനെയാണ് അവരെ ഡിസൈൻ ചെയ്തിരിക്കുന്നത് അങ്ങനെയാണ്’, എന്നാണ് മോഹൻലാൽ പറഞ്ഞത്.
അതേസമയം പ്രണവിനൊപ്പമുള്ള ഒരു രസകരമായ അനുഭവം നടൻ സിദ്ധിഖും പങ്കുവെചു . പ്രണവിന്റെ അറിവും ബുദ്ധിയും ചൂണ്ടിക്കാണിക്കുന്ന ഒരനുഭവമാണ് സിദ്ധിഖ് പങ്കുവെച്ചത്. പല കാര്യങ്ങളെ പറ്റിയും നല്ല ധാരണയുള്ള ഒരുപാട് കാര്യങ്ങൾ അറിയാവുന്ന ഒരാളാണ് പ്രണവ് എന്ന് സിദ്ധിഖ് പറയുന്നു. നമ്മളോടും ഒരുപാട് സംശയങ്ങളൊക്കെ ചോദിക്കുമെന്നും സിദ്ധിഖ് പറയുന്നു. ഒപ്പം ആദി സിനിമയുടെ സെറ്റിൽ വെച്ച് നടന്ന ഒരുസംഭവവും സിദ്ധിഖ് ഓർമിച്ചു. ആ സമയത് ലെന പറഞ്ഞു നിങ്ങൾ എങ്ങനെയുള്ള ആളാണെന്ന് ലെന പറഞ്ഞ് തരാമെന്ന്. ശേഷം എന്നോട് ലെന കുറേ ചോദ്യങ്ങൾ ചോദിച്ചു.. തൻ മറുപടി നൽകി.’ ‘ഞാൻ എങ്ങനെയുള്ള ആളാണെന്ന് ലെന തനിക്ക് പറഞ്ഞ് തന്നു. ശേഷം ലെന അപ്പുവിനോടാണ് അതായത് പ്രണവിനോടാണ് സംസാരിച്ചത്. ലെന ചോദ്യം ചോദിച്ചപ്പോൾ അപ്പു കുറേ ചോദ്യങ്ങൾ തിരിച്ച് ചോദിച്ചു. ലെനയ്ക്ക് അവസാനം ഉത്തരംമുട്ടി ലെന പോയി. അങ്ങനെ ഒരാളാണ് അപ്പു. നമ്മളാരും പറയാത്ത ഉത്തരങ്ങളാണ് അപ്പു പറയുക.
സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …
മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…
രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…
ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെ താരം വളരെ…
നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…
റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…