തീരാനഷ്ടം തന്നെയാണ് മലയാള സിനിമയ്ക്ക് സംഭവിച്ചത്

കഴിഞ്ഞ ദിവസമാണ് സംവിധായകൻ സിദ്ധിഖ് ഈ ലോകത്ത് നിന്ന് വിടവാങ്ങിയത്. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുമ്പോൾ ആണ് അപ്രതീക്ഷിതമായി ഹൃദയാഘാതം ഉണ്ടാകുന്നത്. അസുഖത്തിൽ നിന്ന് തിരിച്ച് വരുന്നതിനിടയിൽ ആണ് ഈ അത്യാപത്ത് സംഭവിച്ചത്. മലയാള സിനിമയ്ക്ക് ഒരു തീരാ നോവാണ് സിദ്ധിഖിന്റെ വേർപാട് എന്ന് അക്ഷരാർത്ഥത്തിൽ പറയാം. സുഹൃത്തുക്കളും സിനിമ താരങ്ങളും ഒന്നടങ്കം ആണ് താരത്തിന് ആദരാഞ്ജലികൾ അർപ്പിച്ച് കൊണ്ട് എത്തിയത്. ബുധനാഴ്ച വൈകിട്ട് ആയിരുന്നു താരത്തിന്റെ സംസ്ക്കാര ചടങ്ങുകൾ നടന്നത്.

ഈ അവസരത്തിൽ നിരവധി പേരാണ് സിദ്ധിഖുമായുള്ള തങ്ങളുടെ ഓർമ്മകൾ പങ്കുവെച്ച് കൊണ്ട് വന്നത്. മമ്മൂട്ടിയും സിദ്ധിഖിനെ കുറിച്ചുള്ള പോസ്റ്റ് പങ്കുവെച്ചിരുന്നു. വളരെ പ്രിയപെട്ടവരുടെ തുടരേയുള്ള വേര്‍പാടുകള്‍. അതുണ്ടാക്കുന്ന നിസ്സിമമായ വ്യഥ അനുഭവിച്ചുകൊണ്ട് തന്നെ. സ്വന്തം സിദ്ദിഖിന് ആദരാഞ്ജലി എന്നാണ് സിദ്ധിഖിന്റെ വിയോഗം അറിഞ്ഞപ്പോൾ മമ്മൂട്ടി പങ്കുവെച്ചത്. മമ്മൂട്ടിയെ നായകനാക്കി നിരവധി ചിത്രങ്ങൾ ആണ് സിദ്ധിഖ് എടുത്തിരിക്കുന്നത്. സ്വതന്ത്ര സംവിധായകൻ ആയതിനു ശേഷം സിദ്ധിഖ് നിർമ്മിച്ച  ആദ്യ ചിത്രം ഹിറ്റ്ലർ ആയിരുന്നു. ചിത്രത്തിൽ മമ്മൂട്ടി ആയിരുന്നു നായകനായി എത്തിയത്.

അതിനു ശേഷവും മമ്മൂട്ടിയെ നായകനാക്കിക്കൊണ്ട് സിദ്ധിഖ് സിനിമകൾ ചെയ്തു. ഹിറ്റ്‌ലര്‍, ക്രോണിക് ബാച്ചിലര്‍, ഭാസ്‌കര്‍ ദ റാസ്‌ക്കല്‍ തുടങ്ങിയ ചിത്രങ്ങൾ എല്ലാം സിദ്ധിഖ് മമ്മൂട്ടിയെ വെച്ച് ചെയ്ത ചിത്രങ്ങൾ ആയിരുന്നു. എന്നാൽ മമ്മൂട്ടിയെ നായകനാക്കിക്കൊണ്ട് ഒരു ചിത്രത്തിന്റെ പണിപ്പുരയിൽ ആയിരുന്നു സിദ്ധിഖ്. ചിത്രത്തിന്റെ ആദ്യ ഭാഗം സിദ്ധിഖ് എഴുതി പൂർത്തിയാക്കുകയും ചെയ്തിരുന്നു. എന്നാൽ ചിത്രം പൂർത്തിയാക്കുന്നതിന് മുൻപ് തന്നെ സിദ്ധിഖ് ഈ ലോകത്ത് നിന്ന് യാത്ര ആകുകയായിരുന്നു. ഡോക്ടർ മാഡ് എന്ന ചിത്രമായിരുന്നു സിദ്ധിഖ് എഴുതിക്കൊണ്ടിരുന്നത്.

Devika Rahul