നടിയെ ആക്രമിച്ച കേസ് കൂടുതല്‍ വഴിത്തിരിവിലേക്ക് എത്തിനില്‍ക്കവെ, ഇപ്പോള്‍ കേസിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളാണ് പുറത്ത് വരുന്നത്. കേസുമായി ബന്ധപ്പെട്ട് പ്രതിയായ ദിലീപിന്റെ അടുത്ത സുഹൃത്തും നടനുമായ സിദ്ദിഖിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്ത വാര്‍ത്തയാണ് പുറത്ത് വരുന്നത്. ഗുരുതരമായ ആരോപണങ്ങളും തെളിവുകളും കേസില്‍ ദീലിപിന് എതിരെ ഉണ്ടായിട്ടും ഇന്നും ദിലീപിനെ പിന്തുണച്ച് നില്ക്കുന്ന ചുരുക്കും ചിലരില്‍ ഒരാളാണ് സിദ്ദിഖ്.
ഇപ്പോഴിതാ കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ സിദ്ദിഖിനെ അന്വേഷണ സംഘം ചോദ്യം ചെയ്തിരിക്കുകയാണ്. നാളുകള്‍ക്ക് മുന്‍പ് ദിലീപിന് ഒരു അബദ്ധം പറ്റിയതാണെന്നും, പക്ഷേ എന്നും കൂടെ നില്‍ക്കുമെന്നും സിദ്ദിഖ് ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഈ പ്രസ്താവന മുന്‍ നിര്‍ത്തിയാണ് നടനെ ചോദ്യം ചെയ്തത് എന്നാണ് പുറത്ത് വരുന്ന വിവരം, മാത്രമല്ല.. കേസില്‍ ഒന്നാം പ്രതിയായി കോടതി കണ്ടെത്തിയ പള്‍സര്‍ സുനി ദിലീപിന് നല്‍കാനെന്ന പേരില്‍ നല്കിയ കത്തിനെക്കുറിച്ചും സിദ്ദിഖിനോട് ചോദ്യങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും വാര്‍ത്തകള്‍ വരുന്നു.
ഈ കത്ത് കേസില്‍ വളരെ നിര്‍ണായകമായ മറ്റൊരു ഘടകമാണ്. കാരണം, ദിലീപും സിദ്ദിഖുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ പള്‍സര്‍ സുനിയുടേതെന്ന് പറയപ്പെടുന്ന കത്തിലുണ്ടായിരുന്നതായാണ് വിവരം. എന്ത് അര്‍ത്ഥത്തിലും സാഹചര്യത്തിലുമാണ് ദിലീപിന് ഒരബദ്ധം പറ്റിയെന്ന് സിദ്ദിഖ് പറയാനുണ്ടായ കാരണം എന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് അറിയേണ്ടിയിരുന്നത്.
എന്ത് വന്നാലും ദിലീപിന്റെ കൂടെ നില്ക്കും എന്ന് മുന്‍പും പരസ്യമായി പറഞ്ഞ സിദ്ദിഖ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സമയത്ത് അതിജീവിതയും തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ടോ എന്ന് പരിഹസിച്ചത് എല്ലാം വലിയ വിവാദം ആയിരുന്നു. അതേസമയം, കേസ് അട്ടിമറിക്കപ്പെടുന്നു എന്ന് കാട്ടി ആക്രമിക്കപ്പെട്ട നടി രംഗത്ത് വന്നിരുന്നു. ഇതിന്റെ പേരില്‍ ഇവര്‍ ഹര്‍ജിയും സമര്‍പ്പിച്ചിട്ടുണ്ട്.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…