മലയാള സിനിമയ്ക്ക് ഒരുപാട് നല്ല സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് സിദ്ദിഖ്. ഇപ്പോഴിതാ സിനിമാ പ്രേമികള്‍ക്ക് അന്നും ഇന്നും പ്രിയപ്പെട്ടതായ ഫ്രണ്ട്സ് എന്ന സിനിമയുടെ പ്രദര്‍ശന വേളയില്‍ ഉണ്ടായ ഒരു അനുഭവത്തെ കുറിച്ചാണ് അദ്ദേഹം തുറന്ന് പറഞ്ഞിരിക്കുന്നത്… ജയറാം, മുകേഷ്, ശ്രീനിവാസന് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പുറത്തിറക്കിയ സിനിമയായിരുന്നു ഫ്രണ്ട്സ്.
സിദ്ദിഖിന്റെ വാക്കുകളിലേക്ക്… ”പത്തനംതിട്ടയിലെ ഒരു തിയേറ്ററില്‍ നടന്ന ഒരു സംഭവമാണ്. ബി ക്ലാസ് തിയറ്ററാണ്. ഇന്നത്തെപ്പോലെയല്ല, അന്ന് സൗകര്യങ്ങള്‍ വളരെ കുറവാണ്. സിനിമ തുടങ്ങി. കാണികള്‍ ഇങ്ങനെ ഹരം പിടിച്ച് ഇരിക്കുകയാണ്. സിനിമ പകുതിയായപ്പോള്‍ സ്ക്രീനില്‍ ഒരു അറിയിപ്പ് പ്രത്യക്ഷപ്പെട്ടു. ‘ഫയര്‍, പുറത്തുവരുക’. അറിയിപ്പ് സ്ക്രീനില്‍ പ്രത്യക്ഷപ്പെട്ടതും പ്രേക്ഷകര്‍ ആകെ അമ്പരന്നു. തിയേറ്ററിന് തീപിടിച്ചിരിക്കുന്നു എന്നുകരുതി എല്ലാവരുംകൂടി കൂട്ടത്തോടെ പുറത്തേക്കോടി.
പലര്‍ക്കും തിരക്കിനിടയില്‍പെട്ട് പരിക്കു പോലും ഉണ്ടായി. തിയേറ്ററിന്റെ വാതില്‍ തല്ലിത്തകര്‍ത്ത് എല്ലാവരും പുറത്തു വന്നു. എന്നിട്ട് കുറച്ചുദൂരം മാറിനിന്നിട്ട് തീപിടിച്ച ദൃശ്യം കാണുന്നതിനായി എല്ലാവരും അവിടെ നോക്കി നിന്ന്. എന്നാല്‍ എന്താണ് സംഭവിക്കുന്നതെന്നറിയാതെ തിയേറ്റര്‍ ഉടമയും ഓപറേറ്ററും വാപൊളിച്ചു നിന്നു. ഇറങ്ങിയോടിയ ആളുകള്‍ തിരികെയെത്തി തിയറ്റര്‍ ഉടമയോടും ഓപറേറ്ററോടും കാര്യങ്ങള്‍ തിരക്കി. പിന്നീട് പൂരത്തിന് അമിട്ട് പൊട്ടും പോലെ അടിപൊട്ടുകയായിരുന്നു. തിയറ്ററും തല്ലിപ്പൊളിച്ചാണ് അവിടെനിന്ന് മടങ്ങിയത്.” സിദ്ദിഖ് പറഞ്ഞു.
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…