സിനിമയില്‍ അവസരങ്ങള്‍ വാങ്ങിത്തരാറുള്ളത് മമ്മൂക്കയാണെന്നും, വാപ്പച്ചി തന്നെ സിനിമകളിലേയ്ക്ക് റഫര്‍ ചെയ്യാറില്ലെന്നും നടന് സിദ്ദിഖിന്റെ മകന് ഷഹീന്. ഒരു അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. ദുല്‍ഖറിനൊപ്പമുള്ള സല്യൂട്ട് എന്ന പുതിയ ചിത്രത്തിലൂടെ മലയാളികളുടെ ശ്രദ്ധ ആകര്ഷിച്ചിരിക്കുകയാണ്് ഷഹീന്.
‘വാപ്പച്ചി എന്നെ സിനിമകളിലേക്ക് റെഫര്‍ ചെയ്തിട്ടില്ല. അത് ഒട്ടും ഇഷ്ടമില്ലാത്ത ആളാണ് വാപ്പച്ചി. അങ്ങനെ ചെയ്യേണ്ടി വന്നാല്‍ തന്നെ വാപ്പച്ചിക്കത് ഒരുപാട് വിഷമം ഉണ്ടാക്കും. മമ്മൂക്കയാണ് എന്നെ കൂടുതല്‍ സജസ്റ്റ് ചെയ്തിട്ടുള്ളത്. കുട്ടനാടന്‍ ബ്ലോഗ് എന്ന സിനിമയില്‍ മമ്മൂക്കയുടെ കൂടെ തന്നെയാണ്, എന്നാല്‍ ഒരു ഗാങില്‍ ഒരാളാണ്. സിനിമയുടെ ഡയറക്ടറും വൈഫും എന്നെ ഒരു ടി.വി പ്രോഗ്രാമില്‍ കണ്ടാണ് ആ സിനിമയിലേക്ക് വിളിക്കുന്നത്. അപ്പോള്‍ മമ്മൂക്ക എന്നോട് പറഞ്ഞത്, നീ ആലോചിച്ചിട്ട് ചെയ്യെന്നാണ്.
മമ്മൂക്ക സെറ്റില്‍ ഒരുപാട് തമാശ പറയുന്ന ആളാണ്. സെറ്റിലുള്ള ആളുകള്‍ താനൊരു സൂപ്പര്‍ സ്റ്റാറാണല്ലൊ എന്ന് പേടിച്ച് ഡയലോഗ് തെറ്റിക്കാന്‍ സാധ്യതയുണ്ടെന്ന കാര്യം മമ്മൂക്കയ്ക്ക് അറിയാം, അതുകൊണ്ട് അതനുസരിച്ചാണ് അദ്ദേഹം പെരുമാറുക. ഒരാളെ കംഫര്ട്ടബിളാക്കാനാണ് അദ്ദേഹം ശ്രമിക്കുക,’ ഷഹീന് പറയുന്നു.
തൃഷയും വിജയുമാണ് തമിഴകത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സജീവ ചർച്ച. വിജയുടെ 50ാം പിറന്നാൾ ദിനത്തിൽ തൃഷ പങ്കുവെച്ച ഫോട്ടോയാണ്…
കാൽനൂറ്റാണ്ടിലധികം താരസംഘടനയെ നയിച്ച ഇടവേള ബാബു ജനറൽ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത് പലർക്കും ഇപ്പോഴും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. വളരെ വിഷമത്തോടെയാണ്…
മീര ജാസ്മിൻ ഒരു കോമ്പ്ളിക്കേറ്റഡ് താരമാണെന്ന് പറയുകയാണ് തമിഴ് നടൻ ശ്രീകാന്ത്. ഈയിടെ ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ്…
മലയാളസിനിമയിലെ ക്രോഡഡ് പുള്ളറാണ് മോഹൻലാൽ . ആരാധകർ ഏറെയുള്ള മോഹൻലാലിന്റെ പല സിനിമകൾക്കും വലിയ റിപ്പീറ്റ് വാല്യൂവുണ്ട്. പക്ഷെ ഈയടുത്ത…
ആലപ്പുഴ: 15 വർഷം മുമ്പു നടന്ന സംഭവത്തിൻറെ ചുരുളഴിഞ്ഞതോടെ ഞെട്ടലിൽ ഒരു നാട്. സെപ്റ്റിക് ടാങ്കിൽ ഒരു യുവതിയുടെ മൃതദേഹമെന്ന…
വായ് നാറ്റത്തെ ചെറുക്കാനും വായിലെ ബാക്ടീരിയ കുറയ്ക്കാനുമെല്ലാം ഉപയോഗിക്കുന്നതാണ് മൗത്ത് വാഷ്. ആന്റി ബാക്ടീരിയൽ മൗത്ത് വാഷ് ഉപയോഗിച്ചാൽ വായിലെ…